Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൂപ് സിബിച്ചൻ എന്ന എസ് ഫ് ഐ നേതാവ് എങ്ങനെ ഇടുക്കി ഡാമിൽ വീണു മരിച്ചു എന്ന ഒന്ന് ഓർക്കുന്നത് നല്ലതാണ്; എന്തായാലും മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു; എന്ന് കരുതി ' 1, 2, 3 ' എണ്ണി കെ സുധാകരന്റെ നേർക്ക് വരണ്ട; രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറയുമ്പോൾ

അനൂപ് സിബിച്ചൻ എന്ന എസ് ഫ് ഐ നേതാവ് എങ്ങനെ ഇടുക്കി ഡാമിൽ വീണു മരിച്ചു എന്ന ഒന്ന് ഓർക്കുന്നത് നല്ലതാണ്; എന്തായാലും മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു; എന്ന് കരുതി ' 1, 2, 3 ' എണ്ണി കെ സുധാകരന്റെ നേർക്ക് വരണ്ട; രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സുധാകരനെ നികൃഷ്ട ജീവി എന്ന് വിളിച്ച വർഗ്ഗീസ്, അനൂപ് സിബിച്ചൻ എന്ന എസ് ഫ് ഐ നേതാവ് എങ്ങനെ ഇടുക്കി ഡാമിൽ വീണു മരിച്ചു എന്ന ഒന്ന് ഓർക്കുന്നത് നല്ലതാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അനൂപ് സിബിച്ചന്റെ ശരീരം ഡാമിൽ വീഴുമ്പോൾ, ആ ക്രൂരതയുടെ വെള്ളം വർഗ്ഗീസിന്റെ ദേഹത്ത് തെറിച്ചിട്ടുണ്ടോ? എന്ന് ഫെയ്‌സ് ബുക്കിലൂടെ രാഹുൽ ചോദിക്കുന്നു.

എന്തായാലും മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു , എന്ന് കരുതി ' 1, 2, 3 ' എണ്ണി കെ സുധാകരന്റെ നേർക്ക് വരണ്ട, ആ കണക്ക് കൂട്ടൽ തെറ്റുമെന്ന് ഫെയ്‌സ് ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

1992
1993
1994
1995
1996
K സുധാകരൻ പാർലമെന്റിലേക്ക് മത്സരിച്ച വർഷങ്ങളല്ല.

കണ്ണൂർ
പേരാവൂർ
കൂത്തുപറമ്പ്
പയ്യന്നൂർ
മട്ടന്നൂർ

K സുധാകരൻ മത്സരിച്ച അസംബ്ലികൾ അല്ല.

മേൽപ്പറഞ്ഞത് അദ്ദേഹത്തെ CPIM ഏറ്റവും ആസൂത്രിതമായി കൊലപ്പെടുത്തുവാൻ ശ്രമിച്ചിട്ട് തലനാരിഴയ്ക്ക് രക്ഷപെട്ട വർഷങ്ങളും, സ്ഥലങ്ങളുമാണ്.

ഈ പശ്ചാത്തലത്തിൽ വേണം CPIM ഇടുക്കി ജില്ലാ സെക്രട്ടറി വർഗ്ഗീസിന്റെയുടെ കൊലവിളിയെ കേൾക്കാൻ. പക്ഷേ വർഗ്ഗീസ് പറഞ്ഞതു പോലെ K സുധാകരന് നിങ്ങൾ ജീവൻ ഭിക്ഷയായി നല്കിയിട്ടില്ല, ആ ജീവനെടുക്കുവാൻ ശ്രമിച്ചപ്പോഴത്രയും കോൺഗ്രസ്സ് പ്രവർത്തകർ തീർത്ത പ്രതിരോധമാണ് അദ്ദേഹത്തിന്റെ ആയുസ്, അത് തന്നെയാണ് അദ്ദേഹത്തിന്റെ ആർജ്ജവമായ ആരോഗ്യവും...

ജനാധിപത്യത്തോടുള്ള എത്ര നീചമായ വെല്ലുവിളിയാണ് വർഗ്ഗീസ് നടത്തിയത് ?
' CPM എന്ന പാർട്ടിയുടെ കരുത്തിനെ പറ്റി ധാരണയുണ്ടാകണം ' . ഒരാളെ കൊല്ലാതെ വിട്ടുവെന്ന് പറഞ്ഞ് വർഗ്ഗീസ് പറയുന്ന ഈ കരുത്ത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങളാണ്. അല്ലാതെ കൊല്ലുന്നതും കൊല്ലാതെ വിടുന്നതുമൊക്കെ കരുത്തായി കരുതുന്നതു കൊണ്ടാണ് നിങ്ങളുടെ പ്രവർത്തകർ ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെടുന്നത്. അതു കൊണ്ടാണ് നിങ്ങളെ തീവ്രവാദികൾ എന്ന് വിളിക്കുന്നത്.

സുധാകരനെ നികൃഷ്ട ജീവി എന്ന് വിളിച്ച വർഗ്ഗീസ്, അനൂപ് സിബിച്ചൻ എന്ന SFI നേതാവ് എങ്ങനെ ഇടുക്കി ഡാമിൽ വീണു മരിച്ചു എന്ന ഒന്ന് ഓർക്കുന്നത് നല്ലതാണ്. അനൂപ് സിബിച്ചന്റെ ശരീരം ഡാമിൽ വീഴുമ്പോൾ, ആ ക്രൂരതയുടെ വെള്ളം വർഗ്ഗീസിന്റെ ദേഹത്ത് തെറിച്ചിട്ടുണ്ടോ?

എന്തായാലും മണിക്ക് പറ്റിയ പിൻഗാമിയാണ് താനെന്ന് വർഗ്ഗീസ് തെളിയിച്ചു , എന്ന് കരുതി ' 1, 2, 3 ' എണ്ണി K സുധാകരന്റെ നേർക്ക് വരണ്ട, ആ കണക്ക് കൂട്ടൽ തെറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP