Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ സ്വർണ ബിസിനസ് രംഗത്ത് വിജയം കൊയ്ത് ജാനറ്റ് എന്ന മലയാളി വനിത; രണ്ട് ജീവനക്കാരുമായി അൽഐനിൽ തുടങ്ങിയ അൽനാസർ ജൂവലറിക്ക് ഇന്ന് നാലു ശാഖകൾ

യുഎഇ സ്വർണ ബിസിനസ് രംഗത്ത് വിജയം കൊയ്ത് ജാനറ്റ് എന്ന മലയാളി വനിത; രണ്ട് ജീവനക്കാരുമായി അൽഐനിൽ തുടങ്ങിയ അൽനാസർ ജൂവലറിക്ക് ഇന്ന് നാലു ശാഖകൾ

സ്വന്തം ലേഖകൻ

അബുദാബി/അൽഐൻ: സ്വർണം ധരിക്കുന്നത് കൂടുതലും സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ കയ്യടക്കി വച്ചിരിക്കുന്ന മേഖലയാണ് സ്വർണ വ്യാപാരം. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് അധികം സ്ത്രീകളാരും കടന്നു വരാറുമില്ല. എന്നാൽ പുരുഷന്മാർ വാഴുന്ന യുഎഇ സ്വർണ ബിസിനസ് രംഗത്ത് മിന്നുംവിജയം തുടരുന്ന ഒരു മലയാളി വനിതയുണ്ട്. 65 വയസ്സുകാരി മേരി ജാനറ്റ് വർഗീസ്.

30 വർഷമായി ദുബായ് സ്വർണ ബിസിനസ് രംഗത്ത് വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് ഇടപ്പള്ളി എളമക്കര സ്വദേശിയായ ജാനറ്റ്. 1992ൽ രണ്ട് ജീവനക്കാരുമായി ജാനറ്റ് അൽഐനിൽ തുടങ്ങിയ അൽനാസർ ജൂവലറിക്ക് ഇന്ന് നാലു ശാഖകളിലായി 22 ജീവനക്കാരുണ്ട്. സ്വർണം വാങ്ങാൻ ദുബായിലെ മൊത്തവിൽപന കേന്ദ്രത്തിൽ ആദ്യമായി എത്തിയ ജാനറ്റിനെ അമ്പരപ്പോടെ ആദ്യം ആളുകൾ നോക്കിയത്. മാസങ്ങൾക്കകം 'മാഡം എത്ര കിലോ സ്വർണം വേണമെങ്കിലും എടുത്തോളൂ' എന്നു പറഞ്ഞപ്പോൾ അതു മലയാളി സ്ത്രീയുടെ ധൈര്യത്തിനും കഴിവിനുമുള്ള അംഗീകാരമായി.

45 വർഷം മുമ്പാണ് ജാനറ്റ് യുഎഇയിൽ എത്തിയത്. യുഎഇയിലെ ആദ്യ മലയാളി ഫാർമസിസ്റ്റായി 1969ൽ എത്തിയ ഭർത്താവ് എറണാകുളം ഞാറയ്ക്കൽ സ്വദേശി വർഗീസ് പനയ്ക്കലിന്റെ ഫാർമസി, ക്ലിനിക് ബിസിനസിലായിരുന്നു ശ്രദ്ധ. പിന്നീട് ക്ലിനിക് വിട്ട് ജൂവലറി രംഗത്തേക്കു കടക്കുകയും വിജയം കൊയ്യുകയുമായിരുന്നു. മനസ്സറിഞ്ഞ് ആഭരണം നൽകുന്നതിനാൽ അൽഐനിലുള്ളവർക്ക് ജാനെറ്റിൽനിന്ന് സ്വർണം വാങ്ങിച്ചാലേ തൃപ്തിയാകൂ.

അൽഐനിലെ ജൂവലറി വാങ്ങിയാണ് തുടക്കം. ഈ രംഗത്ത് മുൻപരിചയമില്ലായ്മ തടസ്സമായില്ല. ഒരു മാസം ദുബായിലെ ഒരു ജൂവലറിയിൽ പോയി കാര്യങ്ങൾ പഠിച്ച അറിവിന്റെ ബലത്തിൽ കട തുടങ്ങി. മാനേജരും തൊഴിലാളിയുമെല്ലാം ജാനറ്റ് തന്നെ. ആഴ്ചയിൽ 3 ദിവസവും ദുബായിൽ പോയി ഏറ്റവും പുതിയ ആഭരണം പണം കൊടുത്ത് വാങ്ങുമായിരുന്നു. പുലർച്ചെ വീട്ടിലെയും 3 മക്കളുടെയും കാര്യങ്ങൾ നോക്കി, 7ന് ദുബായ്ക്ക് പുറപ്പെടും. പലയിടങ്ങളിൽ പോയി ഇഷ്ടപ്പെട്ട ആഭരണം തിരഞ്ഞെടുത്ത് തിരിച്ചു വരുമ്പോൾ വൈകിട്ട് 5 ആകും. രാത്രി 10.30ന് കടയടച്ച് വീട്ടിലേക്കു മടങ്ങും.

ആ ജനപ്രീതിയിൽ ജൂവലറി വളർന്നു. ഉപഭോക്താക്കളെ സ്വീകരിക്കുന്നതു മുതൽ കുട്ടികളുടെ കാത് കുത്തുന്നതുപോലും ജാനറ്റ് തന്നെ. 3 പതിറ്റാണ്ടു മുൻപ് തുടങ്ങിയ സ്വർണ വിപണി ഇന്ന് കൂടുതൽ തിളക്കത്തോടെ മുന്നോട്ട്. മുട്ടുവേദനയ്ക്ക് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണെങ്കിലും ദിവസേന ഫോണിലൂടെ ജൂവലറിയുടെ കാര്യം തിരക്കും. ആരോഗ്യം വീണ്ടെടുത്ത് എത്രയും വേഗം കടയിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

കുടുംബിനി, അമ്മ, വ്യവസായി, തൊഴിലാളി, സാമൂഹിക ജീവകാരുണ്യ പ്രവർത്തക, സംഘടനാ നേതാവ് തുടങ്ങി ഒരേസമയം ഒട്ടേറെ ഉത്തരവാദിത്തം നിറഞ്ഞ ജോലികൾക്കിടയിലും മടുപ്പ് തോന്നിയിട്ടില്ലെന്ന് ജാനറ്റ് പറയുന്നു. ദിവസവും 18 മണിക്കൂറോളം ജോലി ചെയ്ത ശീലം തന്നെ ബലം. മക്കളായ വിജി വർഗീസ്, വിജീഷ് വർഗീസ് എന്നിവരും ബിസിനസിലുണ്ട്. മകൾ ഡോ. ജീന വർഗീസ് (പീഡിയാട്രീഷൻ, എറണാകുളം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP