Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറിയും; ഇമ്രാൻ ഖാൻ ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; ഇസ്ലാമാബാദിൽ കൂറ്റൻ റാലി

കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറിയും; ഇമ്രാൻ ഖാൻ ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; ഇസ്ലാമാബാദിൽ കൂറ്റൻ റാലി

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ കൂറ്റൻ റാലി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ചാണു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. രാജിവയ്ക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇമ്രാൻ തയാറാകണമെന്ന് പിപിപി നേതാവും ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നിലനിർത്തുന്നതെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP