Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരുമല കോളജിൽ പെൺഭരണം; വനിതാ ദിനത്തിൽ 14 അംഗ കോളജ് യൂണിയൻ ചുമതലയേറ്റു; മുഴുവൻ ഭാരവാഹികളും പെൺകുട്ടികൾ: മാതൃക കാട്ടിയത് എസ്എഫ്ഐ

പരുമല കോളജിൽ പെൺഭരണം; വനിതാ ദിനത്തിൽ 14 അംഗ കോളജ് യൂണിയൻ ചുമതലയേറ്റു; മുഴുവൻ ഭാരവാഹികളും പെൺകുട്ടികൾ: മാതൃക കാട്ടിയത് എസ്എഫ്ഐ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പുരുഷ കേസരികൾ ഒരു പാടുണ്ടെങ്കിലും പമ്പ പരുമല ദേവസ്വം ബോർഡ് കോളജ് യൂണിയൻ ഇനി പെൺകുട്ടികൾ ഭരിക്കും. ആകെയുള്ള 14 സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പെൺപുലികൾ അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കോളജ് യൂണിയൻ ഭാരവാഹിത്വം ഏറ്റെടുത്തു.

കോളജ് യൂണിയനിലെ മുഴുവൻ പ്രതിനിധികളും പെൺകുട്ടികളാകട്ടെ എന്നുള്ളത് എസ്എഫ്ഐയുടെ വിപ്ലവകരമായ തീരുമാനമായിരുന്നു. മത്സരിച്ച 14 പേർക്കും എതിരില്ലായിരുന്നു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പഠി്പ്പിച്ചിരുന്ന കോളജാണ് പരുമല പമ്പ ദേവസ്വം ബോർഡ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വലംകൈ എന്നറിയപ്പെടുന്ന, സതീഷ് കൊച്ചുപറമ്പിലിന്റെ സഹോദരൻ എൻ. ഷൈലാജിന്റെ് തട്ടകം കൂടിയാണ് പരുമല. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബിൻ പരുമലയും ഇവിടെ നിന്നുള്ളയാളാണ്. എന്നിട്ടു പോലും മരുന്നിനൊരു കെഎസയു സ്ഥാനാർത്ഥി കോളജിൽ ഉണ്ടായില്ല.

എബിവിപിയോ മറ്റ് വിദ്യാർത്ഥി സംഘടനകളോ മത്സരിക്കാൻ മുന്നോട്ടു വന്നതുമില്ല. അങ്ങനെ 14 പെൺകുട്ടികൾ എസ്എഫ്ഐ പാനലിൽ നോമിനേഷൻ കൊടുത്തു. എതിരില്ലാതെ വിജയിക്കുകയും ചെയ്തു.കഴിഞ്ഞയാഴ്ചയായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ ജിഷ എൽസ ജോർജ് ആണ് ചെയർ പേഴ്സൺ. ഫെബ മറിയം മോനച്ചൻ , വി. അഞ്ജന, അഖില, കാവ്യ മധു, കെ. ഗ്രീഷ്മ, ഷെറീന സാമുവൽ , ശ്രീലക്ഷ്മി, നീതു തുടങ്ങിയവരാണ് ഇന്ന് രാവിലെ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ഭാരവാഹികളായി ചുമതലയേറ്റത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി എസ്എഫ്ഐ ആണ് പമ്പാ കോളേജ് യൂണിയൻ ഭരിക്കുന്നത്.

14 സീറ്റിലേക്കായി 75 നോമിനേഷനാണ് എസ്എഫ്ഐ നൽകിപ്പിച്ചത്. മറ്റു വിദ്യാർത്ഥി സംഘടനകൾ ഒന്നും നോമിനേഷൻ കൊടുക്കാതിരുന്നതോടെ 14 പേരൊഴികെ ബാക്കിയുള്ളവരുടെ പത്രിക പിൻവലിക്കുകയായിരുന്നു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളജിലെ വിദ്യാർത്ഥിയുമായ അമലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 60 ശതമാനത്തോളം പെൺകുട്ടികൾ പഠിക്കുന്ന കോളജ് ആണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP