Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീധനമുൾപ്പടെ നിരവധി കാര്യങ്ങളുടെ പേരിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചു വരുന്നു; സത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാർത്ഥ്യമാകാൻ പാകത്തിൽ സമൂഹത്തെ സ്ത്രീപക്ഷമാക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്ത്രീധനമുൾപ്പടെ നിരവധി കാര്യങ്ങളുടെ പേരിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചു വരുന്നു; സത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാർത്ഥ്യമാകാൻ പാകത്തിൽ സമൂഹത്തെ സ്ത്രീപക്ഷമാക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്വന്തം ലേഖകൻ

കോഴിക്കോട് : സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാർത്ഥ്യമാകാൻ പാകത്തിൽ സമൂഹത്തെ സ്ത്രീപക്ഷമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീസമൂഹം നേതൃത്വം നൽകണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സാമൂഹിക അടുക്കളകൾ നടപ്പിലാക്കിയാൽ സ്ത്രീകളെ വീടുകളിൽ തളച്ചിടുന്ന അവസ്ഥ ഇല്ലാതാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടിത വനിത പ്രസ്ഥാനമാണ് കുടുംബശ്രീ. 45.44 ലക്ഷം കുടുംബങ്ങൾ അംഗങ്ങളായുള്ള കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിനായി മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുകയാണ്. ദാരിദ്ര്യലഘൂകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറാനും കുടുംബശ്രീക്ക് സാധിച്ചു.

സ്ത്രീധനമുൾപ്പടെ നിരവധി കാര്യങ്ങളുടെ പേരിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെല്ലാമെതിരെ അതിശക്തമായി പ്രതികരിക്കാൻ കഴിയുന്ന പ്രസ്ഥാനം കുടുംബശ്രീ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനതീധമായി എല്ലാ വിഭാഗത്തിൽപെട്ട സ്ത്രീകളെയും ഉൾക്കൊള്ളിച്ച് കരുത്തോടെ മുന്നോട്ട് പോവുന്ന പ്രസ്ഥാനം വേറെയില്ല. കുടുംബശ്രീ ഒരു ജനക്കൂട്ടമല്ല, മറിച്ച് സ്ത്രീകൾക്കെതിരെയുള്ള ഒരോ കടന്നാക്രമണത്തെയും പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ്മയിലെ മുൻപന്തിയിൽ നിന്ന് പൊരുതുന്നവരാണെന്ന് തെളിയിച്ചിട്ടുണ്ട്.

18 മുതൽ 40 വരെ പ്രായമുള്ള വനിതകളെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ ഭാഗമാക്കി 20000ത്തോളം യൂണിറ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം സംരഭകരെ ഒരുവർഷം കൊണ്ട് കണ്ടെത്താൻ തൊഴിൽ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുഭരണവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 20000ത്തോളം വരുന്ന യൂണിറ്റുകളിൽ നിന്ന് വനിതസംരഭകരെ കണ്ടെത്താൻ സാധിക്കും. ലക്ഷക്കണക്കിന് വനിതകൾക്ക് തൊഴിൽ ഉറപ്പുവരുത്താനും സാധിക്കും. സ്വയംതൊഴിൽ കണ്ടെത്താനും മറ്റുള്ളവർക്ക് തൊഴിൽ നൽകാനും കുടുംബശ്രീ അംഗങ്ങൾക്ക് സാധിക്കണം. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.

സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി സംസ്ഥാന കലാജാഥ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രചാരണപരിപാടിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തീം സോങ് പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വേണ്ടി കുടുംബശ്രീ നടത്തി വരുന്ന പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയും കോഴിക്കോട് കോർപ്പറേഷനും എക്സൈസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'വിവേചനങ്ങളെ തകർത്തു കൊണ്ട് സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗപദവി തുല്യത കൈവരിക്കാം' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. ലഹരിവിരുദ്ധ ബോധവത്കരണ പ്രചാരണ വീഡിയോ പ്രകാശനം ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിക്ക് നൽകി മന്ത്രി നിർവ്വഹിച്ചു. ഓക്സിലറി ഗ്രൂപ്പ് ചർച്ചാ റിപ്പോർട്ട്, സർവ്വേ റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

പി.ടി.എ റഹീം എംഎ‍ൽഎ, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ, ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ജി.പ്രദീപ്, കുടുംബശ്രീ ഗവേണിങ് ബോഡി മെമ്പർ കെ.കെ ലതിക, മലയാള നാടകകൃത്ത് കരിവള്ളൂർ മുരളി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കലാസാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP