Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൾകിസ് കണ്ണൂരിലെ എംഡിഎംഎയുടെ മൊത്ത വിതരണക്കാരി; ഭർത്താവും ഭാര്യയും കുടുങ്ങിയത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിൽ; കൈയോടെ പിടിക്കാനായത് നിർണ്ണായകമായി; കണ്ണൂരിൽ മയക്കുമരുന്ന് വേട്ടയ്ക്ക് പ്രത്യേക ടീം വരും; ക്രിമിനൽ മാഫിയ ഇരട്ടി നേട്ടമുണ്ടാക്കാൻ എംഡിഎംഎയ്ക്ക് പിന്നാലെ

ബൾകിസ് കണ്ണൂരിലെ എംഡിഎംഎയുടെ മൊത്ത വിതരണക്കാരി; ഭർത്താവും ഭാര്യയും കുടുങ്ങിയത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിൽ; കൈയോടെ പിടിക്കാനായത് നിർണ്ണായകമായി; കണ്ണൂരിൽ മയക്കുമരുന്ന് വേട്ടയ്ക്ക് പ്രത്യേക ടീം വരും; ക്രിമിനൽ മാഫിയ ഇരട്ടി നേട്ടമുണ്ടാക്കാൻ എംഡിഎംഎയ്ക്ക് പിന്നാലെ

വൈഷ്ണവ് സി

കണ്ണൂർ : ഇന്നലെയാണ് കണ്ണൂരിൽനിന്ന് രണ്ടു കിലോയോളം വരുന്ന എംഡിഎംഎയുമായി ബൾകിസ് എന്ന 31 ഭാര്യയും ഭർത്താവ് അഫ്‌സലിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടെരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്നലെ നടന്ന അറസ്റ്റ്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുണ്ടാക്കി മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെ കൂടുതൽ ശക്തമായ നിലപാട് എടുക്കും.

ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്ന പാർസൽ കണ്ണൂർ തെക്കി ബസാറിലെ പാർസൽ സെന്ററിൽ വച്ച് കൈപ്പറ്റവെ ആയിരുന്നു ഇന്നലത്തെ അറസ്റ്റ്. ഇത്തരത്തിൽ ബാംഗ്ലൂരിൽനിന്ന് വന്ന പാർസൽ ആയതിനാൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ലഹരിമരുന്നു വരുന്നുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ഇതിൽ പൊലീസ് ചില മർമപ്രധാനമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗം വളരെയധികം കൂടി വരുന്നതിൽ ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും എന്നും പൊലീസ് പറയുന്നു. ഡിഐജി രാഹുൽ ആർ നായർ നേരിട്ട് മേൽനോട്ടം വഹിക്കും. കണ്ണൂരിലെ കൊലപാതക മാഫിയ ഇപ്പോൾ മയക്കുമരുന്ന് കച്ചവടത്തിലേക്ക് നീങ്ങിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ബാംഗ്ലൂർ പോലുള്ള ഹൈടെക് നഗറിൽ നിങ്ങളിൽനിന്ന് ഇത്തരത്തിലുള്ള ലഹരിമരുന്ന് കൂടിയതോതിൽ നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നതിനാൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് പൊലീസ് പറയുന്നു. രണ്ടുകോടിക്കടുത്ത് രൂപ വരുന്ന എംഡിഎംഎ ആണ് പൊലീസ് ഇന്നലെ കണ്ടെടുത്തത്. കണ്ണൂർ ജില്ലയുടെ ചരിത്രത്തിൽ വച്ച് ഇത്രയും തോതിൽ എംഡിഎംഎ കണ്ടെടുക്കുന്നത് ഇത് ആദ്യമായാണ്. ബൾകിസ് എന്ന സ്ത്രീയുടെ പേരിൽ ഇതിനുമുമ്പും ഇത്തരത്തിലുള്ള ലഹരിമരുന്ന് കേസുകൾ നിലനിൽക്കുന്നുണ്ട്. ഇവർക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന പൊലീസ് ഇത്തരത്തിലുള്ള വിവരങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ എന്നു പറയുന്നു.

കുറച്ചു മാസങ്ങൾക്കു മുമ്പ് എടക്കാട് പൊലീസ് സ്റ്റേഷനു സമീപം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു എങ്കിലും പ്രതിയെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ ഒരു കേസില് പിന്നിലും ബൾകിസ് ആണ് എന്നാണ് പൊലീസിന്റെ നിഗമനം. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വന്ന പാർസൽ കണ്ണൂർ തെക്കി ബസാറിലെ പാർസൽ സെന്ററിൽ വച്ച് കൈപ്പറ്റവെ ആയിരുന്നു ഇന്നലത്തെ അറസ്റ്റ്.

ഇത്തരത്തിൽ ബാംഗ്ലൂരിൽനിന്ന് വന്ന പാർസൽ ആയതിനാൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന ലഹരിമരുന്നു വരുന്നുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. ഇതിൽ പൊലീസ് ചില മർമപ്രധാനമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നും ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗം വളരെയധികം കൂടി വരുന്നുണ്ട് എന്നും പറയപ്പെടുന്നു. ആരാണ് ഇവർക്ക് ബാംഗ്ലൂരിൽനിന്ന് ലഹരിമരുന്ന് അയച്ചുകൊടുത്തത് എന്നും ഇവർക്ക് പിന്നിൽ ആരൊക്കെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിരുടെകൂട്ടാളികൾ ആരൊക്കെയാണ് എന്നുമുള്ള കാര്യങ്ങൾക്ക് പഴുതടച്ച അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു.

ബസ് വഴിയും ട്രെയിനുകൾ വഴിയും കൊറിയർ സർവീസുകളും വഴിയും ഇത്തരത്തിലുള്ള ലഹരിക്കടത് നടക്കുന്നുണ്ട് എന്നുള്ള രഹസ്യ വിവരം പൊലീസിന് ആദ്യമേ ലഭിച്ചിരുന്നു. പല അന്യ നാടുകളിൽ നിന്നും കേരളത്തിലെ പല ഭാഗത്തേക്ക് ഈ വഴി ലഹരിമരുന്നുകൾ എത്തുന്നുണ്ട് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതിർത്തിയിൽ കാര്യം ആയിട്ടുള്ള പരിശോധന നടക്കാത്തതും ഇത്തരത്തിലുള്ള അന്യനാടുകളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്നു സുലഭമായി എത്തുന്നതിന് ഒരു മുതൽക്കൂട്ടാവുന്നുണ്ട്.

വാട്‌സപ്പ് മുഖേനയാണ് ബൾക്കീസ് ഉൾപ്പെടുന്ന സംഘത്തിന്റെ പ്രധാന ലഹരിക്ക്ച്ചവടം. ഇവരെ ആവശ്യക്കാർ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടുന്നു. ഇതിനു മുമ്പേ ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത അവർ പോലും ഇവരെ ലഹരിമരുന്നിന് ആവശ്യത്തിനായി വിളിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഇവരുടേത്. ഇത്തരത്തിലൊരു മുഖ പരിചയവും ഇല്ലാത്ത ആളുകളോട് ആണ് ഇവരുടെ കച്ചവടം എന്നതിനാൽ ഇവരിൽ നിന്ന് ആരൊക്കെ ലഹരിമരുന്ന് ഇതിനുമുമ്പ് വാങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം അന്വേഷിച്ച് കണ്ടെത്തുക കൂടുതൽ ശ്രമകരമായിരിക്കും.

കണ്ണൂർ ജില്ലയിൽ ലഹരി ഉപയോഗം വളരെ കൂടി വരുന്നുണ്ട്. ഈയടുത്തായി പൊലീസ് ഇത്തരത്തിലുള്ള ഒത്തിരി നീക്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കണ്ടെത്തിയതിനും അപ്പുറം കണ്ടെത്താൻ കഴിയാത്ത എത്രയോ ഇത്തരത്തിലുള്ള ലഹരിമരുന്ന് ഉപയോഗം ജില്ലയിൽ തുടർന്നുവരുന്നു. കഴിഞ്ഞദിവസം രാജീവൻ എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ചതും ഇത്തരത്തിലൊരു ലഹരി ഉപയോഗ സംഘമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രാജീവൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്.

രണ്ടു ലോഡ് ഓളം വരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ പിടികൂടിയത് കഴിഞ്ഞ ആഴ്ചയാണ്. ചെറുതും വലുതുമായ ഒത്തിരി കേസിൽ ലഹരി മരുന്നുകൾ ഈ അടുത്താൽ വേറെയും പൊലീസ് ജില്ലയിൽ നിന്ന് തന്നെ പിടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP