Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊട്ടിക്കരഞ്ഞ് റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയാക്കി ഭർത്താവ്; ഫ്‌ളാറ്റ് പങ്കിട്ടു താമസിച്ചു കൊണ്ടിരുന്ന ജംഷാദിനെതിരായ റിഫയുടെ ഓഡിയോയും ദുരൂഹത വർധിപ്പിക്കുന്നു; 'ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ലെന്ന' റിഫയുടെ ഓഡിയോ അപ്രതീക്ഷിത ട്വിസ്റ്റ്; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

പൊട്ടിക്കരഞ്ഞ് റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയാക്കി ഭർത്താവ്; ഫ്‌ളാറ്റ് പങ്കിട്ടു താമസിച്ചു കൊണ്ടിരുന്ന ജംഷാദിനെതിരായ റിഫയുടെ ഓഡിയോയും ദുരൂഹത വർധിപ്പിക്കുന്നു; 'ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ലെന്ന' റിഫയുടെ ഓഡിയോ അപ്രതീക്ഷിത ട്വിസ്റ്റ്; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്‌ലോഗർ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ ദുരൂഹതകൾ വർധിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഓഡിയോ സന്ദേശം. മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ് റിഫ മെഹ്നു അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണു പുറത്തു വന്നത്. ഇതോടെ റിഫയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകളാണ് ഉയരുന്നത്. റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണു ശബ്ദ സന്ദേശത്തിലുള്ളത്.

ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നത് ഇങ്ങനെയാണ് ''മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്.

ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല''എന്നാണ് റിഫ വോയ്‌സ് മെസേജിൽ പറയുന്നത്.

റിഫയുടെ മരണത്തിൽ സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോ കോളിലൂടെ മകന് ചുംബനം നൽകിയ റിഫ മരിച്ചെന്നറിഞ്ഞതിന്റെ ഞെട്ടലിൽനിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.

ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്.

കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പൊലീസ് അറിയിച്ചു. ആൽബം നടികൂടിയായ റിഫ മെഹ്നുവിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം റിഫയുട ഭർത്താവ് മെഹ്നു പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോ പിന്നീട് നീക്കം ചെയ്യുകയുമായിരുന്നു. ഇതടക്കം തുടക്കം മുതൽ തന്നെ കേസിൽ ദുരൂഹതകൾ ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്ന്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP