Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകൾക്ക് വേണ്ടി വിനോദ യാത്രാ പദ്ധതികളുമായി കെഎസ്ആർടിസി; ഇന്ന് മുതൽ 13 വരെ വനിതാ യാത്രാ വാരം

വനിതകൾക്ക് വേണ്ടി വിനോദ യാത്രാ പദ്ധതികളുമായി കെഎസ്ആർടിസി; ഇന്ന് മുതൽ 13 വരെ വനിതാ യാത്രാ വാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതകൾക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ വിനോദ യാത്രകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കി കെഎസ്ആർടിസി. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 13 വരെ കെഎസ്ആർടിസി ബജറ്റ് ടൂർസ് വനിതാ യാത്രാ വാരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി ബസുകൾ പലപല വിനോദ കേന്ദ്രങ്ങളിലേക്ക് യാത്രകൾ ഒരുക്കുന്നു.

മൺറോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാർക്കായി നടത്തുന്ന ട്രിപ്പാണ് ആദ്യമായി നടത്തുന്നത്. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്‌ളാഗ് ഓഫ് സെൻട്രൽ യൂണിറ്റിൽ നവകേരള മിഷൻ കോഓർഡിനേറ്റർ ടി.എൻ.സീമ രാവിലെ 6.30 ന് നിർവഹിക്കും.

കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച്, കോട്ടയം നവജീവൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്‌നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകളും നടത്തും.

താമരശ്ശേരി യൂണിറ്റിൽ നിന്നു മാത്രം 16 വനിതാ ഉല്ലാസ യാത്രകളാണ് നടത്തുന്നത്. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം - കോഴിക്കോട് യാത്രയും നടത്തും. വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് വനിതാ യാത്രാവാരത്തിലൂടെ കെഎസ്ആർടിസി ബജറ്റ് ടൂർസ് മുന്നോട്ടുവയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP