Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂറ്റൻ ഇരയെ വിഴുങ്ങി പെരുമ്പാമ്പ്; ആറ് മാസത്തേക്ക് ഇനി ഭക്ഷണം വേണ്ട

കൂറ്റൻ ഇരയെ വിഴുങ്ങി പെരുമ്പാമ്പ്; ആറ് മാസത്തേക്ക് ഇനി ഭക്ഷണം വേണ്ട

സ്വന്തം ലേഖകൻ

കൂറ്റൻ പെരുമ്പാമ്പിനെ വിഴുങ്ങിയതിനാൽ കാറിനടിയിൽ അനങ്ങാനാവാത്ത നിലയിൽ പെരുമ്പാമ്പ്. ഓസ്‌ട്രേലിയയിലെ ക്വീൻസ്ലൻഡിലെ മോർട്ടൻ ബേയിലാണ് സംഭവം നടന്നത്. വീട്ടുകാർ കാറെടുക്കാനെത്തിയപ്പോഴാണ് അടിയിൽ പെരുമ്പാമ്പിനെ കണ്ടത്. കാറിനടിയിൽ അനങ്ങാനാവാതെ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഇര വിഴുങ്ങിയിട്ട് അധികസമയമായിട്ടുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന മാർസുപിയൽ വിഭാഗത്തിൽ പെടുന്ന ജീവിയാണ് പോസം.

പാമ്പുപിടുത്ത വിദഗ്ധനായ ജോഷ് കാസിൽ ആണ് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പാമ്പിനെ നീക്കം ചെയ്യാനെത്തിയത്.സാധാരണയായി ചെറിയ പക്ഷികളെയും എലികളെയുമൊക്കെയാണ് ഈ വിഭാഗത്തിൽപ്പെട്ട പാമ്പുകൾ ഇരയാക്കാറുള്ളത്. അപൂർവമായി ഒത്തുകിട്ടിയാൽ വലിയ ഇരകളെയും ഇവ ഭക്ഷണമാക്കും. അങ്ങനെ സംഭവിച്ചാൽ അടുത്ത 6 മാസത്തോളം ഭക്ഷണമില്ലാതെ ജീവിക്കാനും ഈ വിഭാഗത്തിൽപ്പെട്ട പാമ്പുകൾക്ക് സാധിക്കുമെന്ന് ജോഷ് കാസിൽ വിശദീകരിച്ചു.

7 മുതൽ 13 അടിയോളം നീളമുണ്ടാകും ഇവയ്ക്ക്. ഇര അടുത്തെത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് ഇവയുടെ രീതി.മറ്റുപാമ്പുകളെ പോലെ ഇരവിഴുങ്ങിക്കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാൽ അതിനെ തിരിച്ച് ഛർദ്ദിച്ച് കളയുകയാണ് ഇവയുടെ രീതി. അതിനെ സാധിച്ചില്ലങ്കിൽ അവ ചത്തുപോവുകയാണ് പതിവ്. ടാസ്മാനിയയിൽ ഒഴികെ ഓസ്‌ട്രേലിയയുടെ മറ്റു പ്രദേശങ്ങളിലെല്ലാം കാർപെറ്റ് പൈതണുകളെ കാണാൻ സാധിക്കും.

പിടികൂടുന്ന ഇരകളെ വരിഞ്ഞുമുറുങ്ങി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് കാർപ്പെറ്റ് പൈതണുകളുടെയും രീതി. ചതുപ്പു നിലങ്ങളിലും മറ്റും ഇവയെ കൂടുതലായി കാണാൻ കഴിയും. ഓസ്‌ട്രേലിയയിലെ മിക്കവീടുകളുടെ പരിസരങ്ങളിലും കാർപെറ്റ് പൈതണുകളെ കാണാൻ കഴിയും. വീട്ടിൽ വളർത്തുന്ന പൂച്ചകളെയും നായകളെയും ഗിനിപ്പന്നികളെയും ഇവ തരംകിട്ടിയാൽ അകത്താക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP