Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുപിയിൽ യോഗി പ്രഭാവത്തെ വെല്ലുവിളിച്ചെങ്കിലും അഖിലേഷ് ഇഫക്ട് വിജയിക്കില്ല; കളം പിടിക്കാൻ ആകാതെ പ്രിയങ്ക; ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ് ഇഞ്ചോടിഞ്ച്; പഞ്ചാബിൽ എഎപി അധികാരത്തിൽ എത്തിയാൽ കോൺഗ്രസിന്റെ ഭാവി ഇരുളടയും; എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചനയിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്ക് നെഞ്ചിടിപ്പ്

യുപിയിൽ യോഗി പ്രഭാവത്തെ വെല്ലുവിളിച്ചെങ്കിലും അഖിലേഷ് ഇഫക്ട് വിജയിക്കില്ല; കളം പിടിക്കാൻ ആകാതെ പ്രിയങ്ക; ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ് ഇഞ്ചോടിഞ്ച്; പഞ്ചാബിൽ എഎപി അധികാരത്തിൽ എത്തിയാൽ കോൺഗ്രസിന്റെ ഭാവി ഇരുളടയും; എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചനയിൽ കോൺഗ്രസ് ദേശീയ നേതാക്കൾക്ക് നെഞ്ചിടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേത് എന്ന് വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പത്താം തീയ്യതി പുറത്തുവരാനിരിക്കവേ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവിയെന്ത് എന്ന ചോദ്യം ഉയർത്തുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങലും. കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ ദുർവിധിയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിലയിരുത്തപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുപിയിൽ ഉൾപ്പെടെ കോൺഗ്രസ് തിരിച്ചടി നേരിട്ടേക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിലും ഉത്തർപ്രദേശിലും കോൺഗ്രസ് തന്ത്രങ്ങൾ പാടെ തകർന്നടിയുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. പ്രിയങ്ക ഗാന്ധി നേരിട്ടു കളത്തിൽ ഇറങ്ങിയിട്ടും കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ തകർന്നടിയുമെന്നാണ് സൂചനകൾ.

പഞ്ചാബിൽ എഎപി മുന്നേറ്റം പ്രവചിക്കപ്പെടുമ്പോൾ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് 19 മുതൽ 33 സീറ്റുകൾ വരെ നേടാം. അകാലിദൾ സഖ്യം ഏഴ് മുതൽ 26 വരെ സീറ്റുകൾ നേടാനാണ് സാധ്യത. ബിജെപി രണ്ടക്കം കാണാനിടയില്ലെന്നും എൻഡിവി ടിവി വിവിധ ഏജൻസികളെ ആശ്രയിച്ച് പുറത്തുവിട്ട സർവ്വേ ഫലങ്ങൾ പറയുന്നു.

പഞ്ചാബിൽ ബിജെപിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് വ്യക്തമായിരിക്കെ മുൻ മുഖ്യമന്ത്രി അമരീന്ദരുമായുള്ള കൂട്ടുകെട്ട് എന്ത് ഫലം ചെയ്യുമെന്നറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും. എൻഡിഎയുടെ മുൻ സഖ്യകക്ഷിയായ അകാലി ദൾ 18 സീറ്റുകൾ വരെ നേടിയേക്കുമെന്നും റിപ്പോർട്ടുകുൾ പറയുന്നു. ആംആദ്മി പാർട്ടി ഡൽഹിക്ക് പുറത്ത് കരുത്ത് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മാർച്ച് പത്തിന് പുറത്ത് വരിയെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. അർദ്ധ സംസ്ഥാനമായ ഡൽഹിക്ക് പുറത്ത് എഎപി പിടിക്കുന്ന സംസ്ഥാനമായി പഞ്ചാബ് മാറുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും ചൂണ്ടിക്കാട്ടുന്നു.

അഞ്ചോളം എക്സിറ്റ് പോളുകളാണ് എഎപിക്ക് പഞ്ചാബിൽ മുന്നേറ്റം പ്രവചിക്കുന്നത്. 117 സീറ്റുള്ള പഞ്ചാബിൽ എഎപി ശരാശരി 68 സീറ്റുകൾ നേടി അധികാരം ഉറപ്പിക്കുമെന്നാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്. 59 സീറ്റുകളാണ് പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പഞ്ചാബിൽ വ്യത്യസ്ഥ പ്രചാരണ തന്ത്രങ്ങളുമായി കളം പിടിക്കാൻ ശ്രമിച്ച എഎപി ഭഗവന്ത് മാൻ സിങിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാക്കിയാണ് പ്രചാരണങ്ങൾ ഏകോപിപ്പിച്ചത്.

ഉത്തർപ്രദേശിലേക്ക് എത്തുമ്പോൾ ബിജെപി അധികാരം നിലനിർത്തുമൊന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 403 സീറ്റുകളുള്ള യുപി നിയമസഭയിൽ 202 ആണ് കേവല ഭൂരിപക്ഷം. 200ലധികം സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 140 സീറ്റുകളെങ്കിലും നേടി അഖിലേഷ് യാദവിന്റെ എസ്‌പി പ്രതിപക്ഷത്ത് വരുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ബിഎസ്‌പിക്ക് പ്രവചിക്കപ്പെടുന്നത് അഞ്ച് മുതൽ 24 വരെ സീറ്റുകൾ നേടാമെന്ന് വിലയിരുത്തുമ്പോൾ കോൺഗ്രസ് ഒറ്റയക്കം പോലും കടക്കില്ലെന്നാണ് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.പുറത്ത് വന്ന നാലോളം എക്സിറ്റ് പോളുകളും ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. കണക്കുകൾ പരിശോധിച്ചാൽ 403 സീറ്റുകളിൽ എകദേശം 231 സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഉത്തരാഖണ്ഡിലും, ഗോവയിലുമാണ് കോൺഗ്രസ് അൽപമെങ്കിലും പോരാട്ടം കാഴ്ചവയ്ക്കുമെന്ന് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉത്തരാഖണ്ഡിൽ കനത്ത പോരാട്ടമാണ് എക്സിറ്റ് പോൾ പ്രവചനം. 70 അംഗ സഭയിൽ 36 ആണ് കേവല ഭൂരിപക്ഷം. ബിജെപി 26 മുതൽ 43 സീറ്റുകൾ വരെ നേടാം. കോൺഗ്രസിന് 24 മുതൽ 40 സീറ്റുകൾ വരെ ലഭിച്ചേക്കാം. ആം ആദ്മി പാർട്ടി പൂജ്യത്തിലോ മൂന്നിലോ ഒതുങ്ങിയേക്കും.

ഗോവയിലും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. 40 സീറ്റുകളുള്ള ഗോവൻ സഭയിൽ 21 ആണ് അധികാരം നേടാൻ വേണ്ട സീറ്റുകളുടെ എണ്ണം. ബിജെപി 13 മുതൽ 22 സീറ്റുകൾ വരെ നേടാം. കോൺഗ്രസിന് 11 മുതൽ 25 സീറ്റുകളിൽ വരെ ജയസാധ്യതയുണ്ട്. ഗോവയിലേക്കെത്തിയ തൃണമൂൽ കോൺഗ്രസ് സംപൂജ്യരാകുകയോ അഞ്ച് സീറ്റ് വരെ നേടുകയോ ചെയ്യും. മണിപ്പൂരിൽ ബിജെപിക്കാണ് മുൻതൂക്കം കൽപിക്കപ്പെടുന്നത്. 60 അംഗ നിയമസഭയിൽ 31 ആണ് കേവല ഭൂരിപക്ഷം. ബിജെപി 26 മുതൽ 38 സീറ്റുകൾ വരെ നേടിയേക്കും. കോൺഗ്രസിന് 10 മുതൽ 17 സീറ്റ് വരെ ലഭിച്ചേക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

കരുത്തു കാട്ടാൻ അഖിലേഷ്

മോദി - യോഗി കൂട്ടുകെട്ടിനെതിരെ അഖിലേഷ് യാദവ് ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് പൊരുതിയത്. ഈ പോരാട്ടം വിജയം കണ്ടിങ്കിൽ കൂടി എസ് പി കരുത്താർജ്ജിക്കുമെന്ന് വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 403 അംഗ സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ അൽപം കുറവുവരും എന്നത് ഒഴിച്ചാൽ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണു പ്രവചനം. കോൺഗ്രസിനും ബിഎസ്‌പിക്കും തകർച്ചയാണ് പ്രവചിച്ചിരിക്കുന്നത്.

യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന എക്‌സിറ്റ് പോൾ സൂചനകൾ ഇങ്ങനെ:

- ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ: സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ബിജെപിക്കു വ്യക്തമായ മുൻതൂക്കം. ബിജെപിക്ക് 288326 സീറ്റുകൾ ലഭിക്കാം. എസ്‌പി 71101 സീറ്റിലൊതുങ്ങും. ബിസ്പിയും (39), കോൺഗ്രസും (13) തകർന്നടിയും.

- റിപ്പബ്ലിക് പി മാർഖ്: ബിജെപിക്ക് 240 സീറ്റ് ലഭിക്കും. എസ്‌പി 140.

- ദ് ടൈംസ് നൗ വീറ്റോ: ബിജെപി 225, എസ്‌പി 151. ബിഎസ്‌പി14, കോൺഗ്രസ് 9

2017 നിയമസഭാ തിരഞ്ഞെടുപ്പിൽ 403 അംഗ സഭയിൽ 300ൽ അധികം സീറ്റ് നേടിയായിരുന്നു ബിജെപിയുടെ തേരോട്ടം. എസ്‌പി കോൺഗ്രസ് സഖ്യം 55 സീറ്റിലും മായാവതിയുടെ ബിഎസ്‌പി 19 സീറ്റിലും ഒതുങ്ങി. 2012ൽ അഖിലേഷിന്റെ എസ്‌പി ഒറ്റയ്ക്ക് 224 സീറ്റ് നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷിന്റെ കന്നി മത്സരം, സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം, കർഷക സമരം, ലഖിംപുർ ദുരന്തം തുടങ്ങിയവയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

യുപി, മണിപ്പുർ ബിജെപിക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. പഞ്ചാബിൽ ആംആദ്മി പാർട്ടിക്കു വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്ന സർവേകളിൽ, ഉത്തരാഖണ്ഡ് ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു.

- ഉത്തർപ്രദേശ് (ആകെ സീറ്റ് 404, ഭൂരിപക്ഷത്തിന് 202)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി എന്നീ ക്രമത്തിൽ

ഇടിജി റിസർച്ച്: 230245, 26, 150165, 510

ന്യൂസ് 18 പഞ്ചാബ്: 240, 4, 140, 17

ന്യൂസ് എക്‌സ്: 211225, 46, 146160, 1424

ഇന്ത്യ ന്യൂസ്: 240, 4, 146160, 1424

ടൈംസ്‌നൗ വീറ്റോ: 225, 9, 151, 14

ന്മപഞ്ചാബ് (ആകെ സീറ്റ് 117, ഭൂരിപക്ഷത്തിന് 59)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, അകാലിദൾ സഖ്യം എന്ന ക്രമത്തിൽ

ഇടിജി റിസർച്ച് 37, 2733, 7075, 713

ഇന്ത്യ ടുഡേ 14, 1931, 7690, 711

ന്യൂസ് എസ്‌ക് 16, 2429, 5661, 2226

റിപ്പബ്ലിക് ടിവി 13, 2331, 6270, 1624

എബിപി ന്യൂസ്, സീ വോട്ടർ: 713, 2228, 5161, 2026

ഇന്ത്യ ന്യൂസ്: 68, 2326, 3943, 2225

ന്യൂസ് 24: 14, 1931, 7690, 711

ടൈംസ് നൗ, വീറ്റോ: 5, 22, 70, 19

ന്മ ഉത്തരാഖണ്ഡ് (ആകെ സീറ്റ് 70, ഭൂരിപക്ഷത്തിന് 36)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, മറ്റുള്ളവർ എന്ന ക്രമത്തിൽ

എബിപി ന്യൂസ്: 2632, 3238, 02, 0

ഇടിജി റിസർച്ച്: 37-40, 29-32, 0-1, 0

ന്യൂസ് 24: 42, 24, 0, 0

ന്യൂസ് എക്‌സ്: 31-33, 33-35, 0-3, 0

റിപ്പബ്ലിക് ടിവി: 35-39, 28-34, 0-3, 0

ടൈംസ് നൗ: 37, 31, 1, 0

സീ ന്യൂസ്: 26-30, 35-40, 0, 0

ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 2529, 3741, 0, 0

ഇന്ത്യ ന്യൂസ്: 32-41, 27-35, 0-1, 0

ഇന്ത്യ ടുഡേ: 36-46, 20-30, 0, 0

ഇന്ത്യ ടിവി, സിഎൻഎക്‌സ്: 35-43, 24-32, 0, 0

ന്മ ഗോവ (ആകെ സീറ്റ് 40, ഭൂരിപക്ഷത്തിന് 21)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ

ഇടിജി റിസർച്ച്: 1720, 1517, 34, 0

ഇന്ത്യ ടിവി ഗ്രൗണ്ട് സീറോ റിസർച്ച്: 1014, 2025, 35, 0

ഇന്ത്യ ടിവി സിഎൻഎക്‌സ്: 1622, 1117, 12, 0

ന്യൂസ് എക്‌സ്: 1719, 1113, 0, 0

റിപ്പബ്ലിക് ടിവി: 1317, 1317, 24, 0

ടൈംസ് നൗ: 14, 16, 0, 0

സീ ന്യൂസ്: 1318, 1419, 25, 0

ഇന്ത്യ ന്യൂസ്: 1319, 1419, 35, 0

എബിപി, സീ വോട്ടർ: 13-17, 12-16, 4-9, 0

ന്യൂസ് 18 പഞ്ചാബ്: 1317, 1317, 0, 0

ന്മ മണിപ്പുർ (ആകെ സീറ്റ് 60, ഭൂരിപക്ഷത്തിന് 31)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ

ഇന്ത്യ ന്യൂസ്: 23-28, 10-14, 0

ന്യൂസ് 18 പഞ്ചാബ്: 27-31, 11-17, 0

സീ ന്യൂസ്: 32-38, 12-17, 0, 0

ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 2631, 1217, 0, 0

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP