Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നായിക മഞ്ജു വാര്യർ; നായകൻ ബിജു മേനോൻ; സംവിധായകൻ മധു വാര്യർ; റിലീസ് പ്രഖ്യാപിച്ച് 'ലളിതം സുന്ദരം' ട്രെയിലർ

നായിക മഞ്ജു വാര്യർ; നായകൻ ബിജു മേനോൻ; സംവിധായകൻ മധു വാര്യർ; റിലീസ് പ്രഖ്യാപിച്ച് 'ലളിതം സുന്ദരം' ട്രെയിലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രമാണ് 'ലളിതം സുന്ദരം'. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്യുന്നത് മഞ്ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്. മഞ്ജു വാര്യരാണ് ചിത്രം നിർമ്മിക്കുന്നതും. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം മാർച്ച് 18ന് റിലീസ് ചെയ്യുക.  

വളരെ രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും 'ലളിതം സുന്ദരം' എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തിൽ നജീം അർഷാദ് പാടിയ 'മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നു.'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മധു വാര്യരുടെ സുഹൃത്ത് സ്‌കൈഡൈവ് നടത്തിയത് ചർച്ചയായിരുന്നു.



ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും, ചിത്രത്തിനും, ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി സഹപാഠി രാജിവ് രാഘവനാണ് സ്‌കൈഡൈവ് നടത്തിയത്.'ലളിതം സുന്ദരം' എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു സ്‌കൈഡൈവിങ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജീവ് രാഘവൻ. സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജീവ് രാഘവൻ പറയുന്നത്, ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് 'ലളിതവും സുന്ദര'വുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.

മഞ്ജു വാര്യർ പ്രൊഡക്ഷൻസിനൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിൽ സെഞ്ച്വറിയും പങ്കാളിയാകുന്നു.ബിജു മേനോനാണ് ചിത്രത്തിൽ നായകനാകുന്നത്. ഇരുപതു വർഷങ്ങൾക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് 'ലളിതം സുന്ദര'ത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പലേരി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ ആശ്വിൻ വാര്യർ, ബേബി തെന്നൽ അഭിലാഷ് എന്നിവരും മഞ്ജു വാര്യർക്കും ബിജു മേനോനും പുറമേ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.;

ഒരു കോമഡി ഡ്രാമയായിട്ടാകും ചിത്രം റിലീസ് ചെയ്യുക.മധു വാര്യരുടെ ആദ്യ സംവിധാന സംരഭമാണ് 'ലളിതം സുന്ദരം'. 'ദ ക്യാംപസ്', 'നേരറിയാൻ സിബിഐ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മധു വാര്യർ. കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ കാരണമായിരുന്നു 'ലളിതം സുന്ദരം' റിലീസിന് വൈകിയത്. എന്തായാലും ഡയറക്ട് ഒടിടിയായി ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മധു വാര്യരടക്കമുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP