Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ; സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്ന് വിശദീകരണം; സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി രണ്ട് സുരക്ഷിത ഇടനാഴി; രാജ്നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി

വീണ്ടും താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ; സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്ന് വിശദീകരണം; സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി രണ്ട് സുരക്ഷിത ഇടനാഴി; രാജ്നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

കീവ്: സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളിൽ എല്ലാം വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ.സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നാണ് റഷ്യൻ സൈന്യത്തിന്റെ പ്രഖ്യാപനം.പോരാട്ടം രൂക്ഷമായ സുമി നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി രണ്ടു സുരക്ഷിത ഇടനാഴികൾ തുറന്നതായി റഷ്യ അറിയിച്ചു.

സുമി-സുഴ-ബെലോറോഡ് (റഷ്യ) വഴിയും സുമി-ഗോലുബോവ്ക- റെമ്നി-ലോഖ് വിറ്റ്സ- ലുബ്നി-പോൾട്ടാവ വഴിയും(സെൻട്രൽ യുക്രൈൻ) ഒഴിപ്പിക്കൽ നടപടിയാകാമെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്. കീവ് , കാർകീവ് , സുമി ,മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ.
ഇന്ത്യൻ സമയം 12.30 മുതലാണ് വെടിനിർത്തൽ.പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധാരണക്കാർക്ക് രക്ഷപെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നും റഷ്യൻ സൈനിക വക്താവ് പറഞ്ഞു. നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയാണ്പ്രഖ്യാപനത്തെ കാണുന്നത്.

യുക്രൈനിൽ റഷ്യൻ സൈനികനടപടി തുടരുന്നതിനിടെ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. റഷ്യക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധം, ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി.

കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ച് പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം.

ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 വിദ്യാർത്ഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും.

അതേസമയം, റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് യുക്രൈൻ യുഎൻ രാജ്യാന്തര നീതിന്യായകോടതിയിൽ ആവശ്യപ്പെട്ടു. മോസ്‌കോയോട് അധിനിവേഷം അവസാനിപ്പിക്കാൻ നീതിന്യായ കോടതി ഉടൻ ഉത്തരവിടണം. അധിനിവേശത്തെ ന്യായീകരിക്കാൻ തെറ്റായ വാദങ്ങളാണ് റഷ്യ നിരത്തുന്നതെന്നും യുക്രൈൻ ആരോപിച്ചു. യുക്രൈനിലെ ഡോണെസ്‌ക്, ലുഗാൻസ്‌ക് പ്രവിശ്യകളിൽ വംശഹത്യ നടന്നുവെന്നാണ് റഷ്യ പറയുന്നത്. എന്നാൽ സൈനിക ആക്രമണത്തിലൂടെ റഷ്യയും പുടിനുമാണ് വംശഹത്യ നടത്തുന്നതെന്ന് യുക്രൈൻ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP