Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ റൂമിൽ കിടന്നുറങ്ങുന്നത്; ജംഷാദ് ഇങ്ങനെ തോണ്ടി വിളീക്കിന്ന്... ഉറങ്ങി എണീറ്റപ്പോൾ മെഹ്നുവിനെ കണ്ടില്ല; പുലർച്ചെ അവർ വരുന്നത് വരെ ഉറങ്ങാതെ കാത്തിരുന്നു; റിഫ ആത്മഹത്യ ചെയ്ത ദിവസം ഭർത്താവുമായി തർക്കമുണ്ടായെന്ന് സൂചിപ്പിച്ചു റിഫയുടെ ശബ്ദസന്ദേശം പുറത്ത്

മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഞാൻ റൂമിൽ കിടന്നുറങ്ങുന്നത്; ജംഷാദ് ഇങ്ങനെ തോണ്ടി വിളീക്കിന്ന്... ഉറങ്ങി എണീറ്റപ്പോൾ മെഹ്നുവിനെ കണ്ടില്ല; പുലർച്ചെ അവർ വരുന്നത് വരെ ഉറങ്ങാതെ കാത്തിരുന്നു; റിഫ ആത്മഹത്യ ചെയ്ത ദിവസം ഭർത്താവുമായി തർക്കമുണ്ടായെന്ന് സൂചിപ്പിച്ചു റിഫയുടെ ശബ്ദസന്ദേശം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രശസ്ത യുട്യൂബറും വ്ളോഗറുമായി റിഫ മെഹനുവിന്റെ മരണം ആത്മഹത്യയാണെങ്കിലും അതിലേക്ക് നയിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മെഹ്നാസിനെ കുറിച്ചു റിഫയ്ക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള ശബ്ദശന്ദേശം പുറത്തുവന്നതോടെയാണ് റിഫയുടെ ആത്മഹത്യയിൽ സംശയങ്ങൽ ബലപ്പെടുന്നത്.

റിഫയും മെഹ്നാസും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുണ്ടായിരുന്നില്ല. ആത്മഹത്യചെയ്ത രാത്രിയിൽ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ സംസാരമുണ്ടായിരുന്നു. റിഫയും മെഹനാസും ഒരു ഫ്‌ളാറ്റിൽ രണ്ട് കുടുംബങ്ങൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഈ ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനായ ജംഷാദിന്റെ കാര്യത്തിൽ റിഫയ്ക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

റിഫ ആത്മഹത്യ ചെയ്ത ദിവസം അടുത്ത ബന്ധുവിന് ഇതേക്കുറിച്ച് ശബ്ദസന്ദേശം അയച്ചിരുന്നു. മറ്റുള്ളവരുമായി ഒരുമിച്ചു കഴിയേണ്ട സാഹചര്യത്തിൽ ഭർത്താവുണ്ട് എന്നതായിരുന്നു റിഫയുടെ ആശ്വാസം. എന്നൽ, മെഹ്നു ആകട്ടെ ഭാര്യയുടെ സുരക്ഷയിൽ അത്രയ്ക്ക് താൽപ്പര്യം കാണിച്ചിരുന്നില്ലെന്നുമാണ് റിഫയുടെ ശബ്ദ സന്ദേശത്തിൽ ഉള്ളത്. ബുർജ് ഖലീഫയിൽ പോയി മടങ്ങിയ ദിവസം ഏറെ ക്ഷീണിതയായിരുന്നു താനെന്ന് റിഫ ശബ്ദസന്ദേശത്തിൽ പറയുന്നു. മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങിയിരുന്നത്. ജംഷാദാകട്ടെ ഫാനും ലൈറ്റും ഇട്ട് ഇങ്ങനെ തോണ്ടി വിളീക്കിന്ന്.. ഒന്നു ഉറങ്ങി എണീറ്റപ്പോൾ മെഹ്നുവിനെ കണ്ടില്ല. പുലർച്ചെ അവർ വരുന്നത് വരെ കാത്തിരുന്നുവെന്നും റിഫ പറയുന്നു.

റിഫയുടെ ഓഡിയോ പുറത്തുവന്നതോടെ കേസിൽ നിർണായക തെളിവായി മാറുമെന്നാണ് കരുതുന്നത്. റിഫയുടെ ആത്മഹത്യയിൽ ജംഷാദിനും പങ്കുണ്ടെന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

ആത്മഹത്യചെയ്യേണ്ട കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ബന്ധുക്കൾ പങ്കുവെക്കുന്നത്. ആത്മഹത്യചെയ്തു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻകഴിയാത്ത മാനസികാവസ്ഥയിലാണവർ. അന്നേദിവസം രാത്രിയിൽ ജീവിതം അവസാനിക്കാൻ തോന്നത്തക്കവിധത്തിൽ എന്തുസംഭവിച്ചുവെന്നാണ് അറിയാൻ ഉണ്ടായിരുന്നത്. അതിലേക്ക് വെളിച്ചം വീശുന്നതാണ് റിഫയുടെ ശബ്ദ സന്ദേശം.

അതേസമയം റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായിൽ പരാതി നൽകുമെന്ന് ബന്ധുവായ കമാൽ പറഞ്ഞു. ഭർത്താവ് മെഹനാസിനെ സംശയ നിഴലിൽ നിർത്തുകയാണ് റിഫയുടെ കുടുംബം. റിഫയും ഭർത്താവ് മെഹനാസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണു ബന്ധുക്കൾ നൽകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെ അല്ലായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭർത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.

ജോലി കണ്ടെത്താനാണ് ഇരുവരും 3 മാസം മുൻപ് സന്ദർശക വിസയിലെത്തിയത്. ഇതിനിടയിൽ റിഫയ്ക്ക് പർദ കടയിൽ ജോലി ശരിയായി. മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടർന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായി. വീഡിയോകളിൽ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെയല്ലെന്നാണാണ് പുറത്തു വരുന്ന വിവരം. മെഹനാസിന്റെ ബന്ധുക്കൾ രാവിലെ കബറടക്ക ചടങ്ങിനെത്തിയിരുന്നെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്ന് മെഹനാസും കുടുംബവും കാസർകോട്ടേക്കു മടങ്ങി. റിഫയുടെ മാതാപിതാക്കൾക്കൊപ്പമാണ് രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത കുഞ്ഞ് ഇപ്പോഴുള്ളത്.

റിഫയ്ക്കു സോഷ്യൽ മീഡിയ പ്രമോഷനൽ വിഡിയോകൾ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നാണ് ആരോപണം. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. റിഫയുടെ ഫോൺ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം. തലേദിവസം റിഫ വീട്ടിലേക്കു ഫോൺ ചെയ്തത് കടയിൽ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കിൽ മെഹനാസിന്റെ ഫോണിൽ വിളിക്കണമായിരുന്നു.

റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിനു പോയിരുന്നു. തിരിച്ചെത്താൻ വൈകുമെന്നു ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാർക്കൊപ്പം പുറത്തു പോയ ഭർത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വീസ തീർന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദം ആത്മഹത്യയായോ എന്നതാണ് ഉയരുന്ന സംശയം. ഈ സാഹചര്യത്തിലാണ് ദുബായിൽ പരാതി നൽകുന്നത്. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് റിഫയും കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാൽ ബന്ധുക്കളിൽ പലർക്കും അന്നേ വിവാഹത്തിന് എതിർപ്പായിരുന്നെന്നു. മാസം മുൻപാണ് ഇരുവരും സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാൻ റിഫ തനിച്ചു വന്നു. കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP