Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ തന്നെയും ഒപ്പം പോകണമെന്ന് വാശി പിടിച്ചു ഗായത്രി; പറ്റില്ലെന്ന് അറുത്തു മുറിച്ച് പറഞ്ഞ് പ്രവീണും; തർക്കത്തിനൊടുവിൽ ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; മരിച്ചെന്ന് ഉറപ്പായതോടെ ഗായത്രിയുടെ ഫോണുമായി കടന്നു പ്രതി; ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചതും പ്രവീൺ

തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ തന്നെയും ഒപ്പം പോകണമെന്ന് വാശി പിടിച്ചു ഗായത്രി; പറ്റില്ലെന്ന് അറുത്തു മുറിച്ച് പറഞ്ഞ് പ്രവീണും; തർക്കത്തിനൊടുവിൽ ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; മരിച്ചെന്ന് ഉറപ്പായതോടെ ഗായത്രിയുടെ ഫോണുമായി കടന്നു പ്രതി; ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചതും പ്രവീൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ഗായത്രിയെ പ്രവീൺ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ സംഭവത്തിലേക്ക് നയിച്ചത് പെട്ടന്നുണ്ടായ പ്രകോപനം ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഗായത്രിയെ ഒപ്പം കൂട്ടി തമിഴ്‌നാട്ടിലേക്ക് പോകാൻ പ്രവീൺ ഒരുക്കമായിരുന്നില്ല. എന്നാൽ, താനും കൂടെ വരുമെന്ന വാശിയിലായിരുന്നു ഗായത്രി. ഇതേ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോഴാണ് ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചു യുവതിയെ പ്രവീൺ കൊലപ്പെടുത്തിയത്.

മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രനഗരത്തിലെ ഒരു ജൂവലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജൂവലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി.

പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജൂവലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. തമിഴ് നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനിടെ ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ ഗായത്രി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.

മൂന്നു ദിവസം മുൻപാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടിൽ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയിൽ വച്ച് പ്രവീൺ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തിൽ സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. ഇതിനു മണിക്കൂറുകൾക്കകമാണ് ഗായത്രിയെ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീൺ തമ്പാനൂർ അരിസ്റ്റോ ജംക്ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടൽ ജീവനക്കാർ ആരും കാണാതെ പ്രവീൺ ഹോട്ടലിൽ നിന്ന് പുറത്തുപോകുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടൽ റിസപ്ഷനിലെ ഫോൺ നമ്പരിൽ വിളിച്ച ഒരാൾ ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു.

പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലിൽ വിളിച്ചയാൾ പരിചയപ്പെടുത്തിയത്. യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോ എന്നായി ഇതോടെ സംശയം. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ തേടിയും പലവഴി അന്വേഷണം തുടങ്ങി. ഇതിനൊടുവിലാണ് യുവാവിനെയും അറസ്റ്റു ചെയ്തത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി വന്നാൽ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകുകയുള്ളു. ജൂവലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മിൽ ട്രെയിനറായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു. ലോഡ്ഡിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് പട്ടാപ്പകൽ തലസ്ഥാന നഗരത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP