Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിക്കപ്പെട്ടത് കെ.റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ രാജീവൻ എളയാവൂരിന്; പിന്നിൽ ലഹരി വിൽപ്പന സംഘമെന്ന് സംശയം

കണ്ണൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിക്കപ്പെട്ടത് കെ.റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ രാജീവൻ എളയാവൂരിന്; പിന്നിൽ ലഹരി വിൽപ്പന സംഘമെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ കെ.റെയിൽവിരുദ്ധസമരത്തിന് നേതൃത്വം നൽകിവരുന്ന ഡി.സി.സി ജനറൽ സെക്രട്ടറിക്ക് ലഹരിവിൽപനക്കാരുടെ വെട്ടേറ്റു. ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനെയാണ് കൊടുവാൾ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേൽപ്പിച്ചത്. ഞായറാഴ്‌ച്ച രാത്രി പൊടിക്കുണ്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജീവൻ അക്രമിക്കപ്പെടുന്നത്.

പ്രദേശത്തെ ലഹരിവിൽപ്പനയ്ക്കെതിരെ പൊലിസിൽ രാജീവൻ പരാതിപ്പെടുകയും പ്രദേശത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രദേശത്തെ ലഹരിവിൽപ്പനക്കാരനായ രാജീവനെന്നയാൾ തടഞ്ഞുനിർത്തുകയും കൊടുവാൾ കൊണ്ടു കഴുത്തിനു നേരെ വീശുകയുമായിരുന്നു.

രാജീവൻ എളയാവൂർ ഒഴിഞ്ഞു മാറിയതിനാൽ വെട്ടു കഴുത്തിനു കൊണ്ടില്ല. തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ് കണ്ണൂർ കൊയിലി ആശുപത്രിയിൽ കഴിയുന്ന രാജീവനെ അഡ്വ. മാർട്ടിൻ ജോർജ്ജ്, മേയർ ടി.ഒ മോഹനൻ, സതീശൻ പാച്ചേനി, എംപി രാജേഷ് തുടങ്ങിയ നേതാക്കൾസന്ദർശിച്ചു. ആക്രമത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു.

കഞ്ചാവും മദ്യവും വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ച് പൊലീസിൽ പരാതി പറഞ്ഞുവെന്ന സംശയത്തിലാണ് രാജീവനെ ഈ സംഘത്തിൽ പെട്ടവർ ആക്രമിച്ചത്. ലഹരി മാഫിയക്കെതിരേ പൊലീസിൽ പരാതി നൽകിയാൽ അവർക്കുണ്ടാകുന്ന അനുഭവമെന്തെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് രാജീവനെതിരേ അക്രമം നടത്തിയത്. അക്രമികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്നും കണ്ണൂരിൽ വേരുറപ്പിക്കുന്ന ലഹരിമാഫിയയെ നിയന്ത്രിക്കാൻ പൊലിസ് അധികൃതർ തയ്യാറാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP