Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്; ശേഷിക്കുന്ന ഇന്ത്യക്കാർ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം; യുക്രൈനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് 21,000 പേർ; സുമിയിലെ ഒഴിപ്പിക്കൽ വെല്ലുവിളിയെന്നും അരിന്ദം ബാഗ്ചി

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്; ശേഷിക്കുന്ന ഇന്ത്യക്കാർ വിവരങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം; യുക്രൈനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത് 21,000 പേർ; സുമിയിലെ ഒഴിപ്പിക്കൽ വെല്ലുവിളിയെന്നും അരിന്ദം ബാഗ്ചി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ അടിയന്തിരമായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം. യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള 'ഓപ്പറേഷൻ ഗംഗ' അവസാന ഘട്ടത്തിലേക്ക് കടന്നതായും ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവശേഷിക്കുന്ന വിദ്യാർത്ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയൻ സിറ്റിസെന്ററിൽ എത്തിച്ചേരാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.

യുക്രൈനിൽ ബാക്കിയുള്ള വിദ്യാർത്ഥികൾ അവരുടെ വിവരങ്ങൾ ഓപ്പറേഷൻ ഗംഗയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കീവിലെ ഇന്ത്യൻ എംബസിയും നിർദേശിച്ചിട്ടുണ്ട്. മൊബൈൽ നമ്പറും ലൊക്കേഷനും അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു

യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ പേജിലൂടെ അറിയിച്ച നിർദേശത്തിൽ രജിസ്ട്രേഷൻ ഫോമും ഉൾപ്പെടുത്തിയിട്ടുണ്ട്. പേര്, വയസ്, പാസ്പോർട്ട് നമ്പർ, നിലവിൽ കുടുങ്ങിക്കിടക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്.

അതേസമയം അതിർത്തി കടന്ന് ഹംഗറിയിലെത്തിയ ഇന്ത്യക്കാരിൽ എംബസിയുടെ കീഴിലല്ലാതെ സ്വന്തം ചെലവിൽ താമസിക്കുന്നയാളുകൾ എത്രയും വേഗം ബുഡാപെസ്റ്റിലെത്തി ചേരണമെന്നും നിർദേശമുണ്ട്.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാർത്ഥികൾ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സർവീസ് നടത്തി, 2,900 പേരെ ഇന്ത്യയിൽ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറിൽ 13 വിമാനങ്ങൾ യുക്രൈനിൽനിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. നിലവിൽ 21,000 പേർ യുക്രൈനിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതായി അരിന്ദം ബാഗ്ചി പറഞ്ഞു.

ഹാർകിവിൽ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും ബാഗ്ചി വ്യക്തമാക്കി. സുമിയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സർക്കാർ പ്രാധാന്യം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയർത്തുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രൈനിൽ ഇനി എത്ര ഇന്ത്യക്കാർ ഉണ്ട് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഓപ്പറേഷൻ ഗംഗയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷൻ ഗംഗ വിമാനത്തിൽ ഒരു നേപ്പാൾ സ്വദേശിയും മടങ്ങിവരുന്നുണ്ടെന്നും മറ്റൊരു വിമാനത്തിൽ ഒരു ബംഗ്ലേദേശിയേയും കൊണ്ടുവരുമെന്നും ബാഗ്ചി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP