Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; മടങ്ങിവരവ് ആഷിഖ് അബു ചിത്രത്തിലൂടെ; മലയാളത്തിൽ തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു; പക്ഷേ, ആ സിനിമകൾ എനിക്ക് തിരസ്‌ക്കരിക്കേണ്ടി വന്നുവെന്ന് ഭാവനയും; ഒന്നും സംഭവിക്കാക്കത്തതു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നുവെന്ന് നടി

ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; മടങ്ങിവരവ് ആഷിഖ് അബു ചിത്രത്തിലൂടെ; മലയാളത്തിൽ തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു; പക്ഷേ, ആ സിനിമകൾ എനിക്ക് തിരസ്‌ക്കരിക്കേണ്ടി വന്നുവെന്ന് ഭാവനയും; ഒന്നും സംഭവിക്കാക്കത്തതു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നുവെന്ന് നടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ്. ചില മലയാള സിനിമയുടെ കഥകൾ കേൾക്കുന്നുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിലാണ് നടി മടങ്ങി വരവിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബുവും വ്യക്തമാക്കി.

'കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടായിരുന്നു. അവയെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ കേട്ടു. അത് അവർക്കിഷ്ടമായിട്ടുണ്ട്,' ആഷിഖ് അബു പറഞ്ഞു. മുമ്പ് പല തവണ ഭാവനയോട് സിനിമയിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നത്തെ മാനസിക സമ്മർദ്ദം നടിയെ പിന്നോട്ട് വലിക്കുകയായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. മലയാളത്തിലേക്ക് തിരിച്ചു വരുമെന്ന് ഭാവനയും ഇന്ന് ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

'എനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാൽ എല്ലാം തുറന്നു പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേർ സിനിമയിലേക്ക് വിളിച്ചു.മലയാളത്തിൽ തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു. പ്രിഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേർ. പക്ഷെ ആ സിനിമകൾ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു.

അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളിൽ അഭിനയിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ചില മലയാളം സിനിമകളുടെ കഥ കേൾക്കുന്നുണ്ട്,' ഭാവന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP