Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാല് വിക്കറ്റുമായി രാജേശ്വരി; അർധ സെഞ്ചുറിയുമായി പൂജ വസ്ത്രകർ; ഓൾറൗണ്ട് മികവുമായി സ്‌നേഹ് റാണ; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ തകർത്തത് 107 റൺസിന്

നാല് വിക്കറ്റുമായി രാജേശ്വരി; അർധ സെഞ്ചുറിയുമായി പൂജ വസ്ത്രകർ; ഓൾറൗണ്ട് മികവുമായി സ്‌നേഹ് റാണ; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ തകർത്തത് 107 റൺസിന്

സ്പോർട്സ് ഡെസ്ക്

വെല്ലിങ്ടൺ: ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം. 107 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യൻ ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകർ (67), സ്മൃതി മന്ഥാന (52), സ്നേഹ് റാണ (53), ദീപ്തി ശർമ (40) എന്നിവരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 244 റൺസാണ് നേടി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 43 ഓവറിൽ 137ന് എല്ലാവരും പുറത്തായി.

10 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറിൽ 27 റൺസ് വഴങ്ങിയും ജുലൻ ഗോസ്വാമി 10 ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ദീപ്തി ശർമ, മേഘ്‌ന സിങ് എന്നിവർ പങ്കിട്ടു. തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റാൻ നേതൃത്വം നൽകിയ പൂജാര വസ്ത്രാകാറാണ് കളിയിലെ താരം.

64 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത ഓപ്പണർ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ഓപ്പണർ ജാവേരിയ ഖാൻ (28 പന്തിൽ 11), ക്യാപ്റ്റൻ ബിസ്മ മറൂഫ് (25 പന്തിൽ 15), ആലിയ റിയാസ് (23 പന്തിൽ 11), ഫാത്തിമ സന (35 പന്തിൽ 17), സിദ്ര നവാസ് (19 പന്തിൽ 12), ഡയായ ബെയ്ഗ് (35 പന്തിൽ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഒമൈമ സുഹൈൽ (നാലു പന്തിൽ അഞ്ച്), നിദ ദാർ (10 പന്തിൽ നാല്), നഷ്‌റ സന്ധു (0) എന്നിവർ നിരാശപ്പെടുത്തി. അനം അമീൻ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.



ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റൺസെടുത്തത്. കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാർ സ്‌നേഹ് റാണ എന്നിവരാണ് രക്ഷകരായത്. അർധസെഞ്ചുറികളുമായി ഇരുവരും താങ്ങായതോടെ, മൗണ്ട് മംഗനൂയിയിലെ ബേ ഓവലിൽ ബദ്ധ വൈരികൾക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 245 റൺസ് വിജയലക്ഷ്യം.

21.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, പിന്നീട് 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയതാണ്. നാലു റൺസിനിടെ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റിൽ 114 പന്തിൽ 92 റൺസ് അടിച്ചുകൂട്ടിയ മിതാലി രാജ് ദീപ്തി ശർമ സഖ്യമാണ് ആദ്യം രക്ഷകരായത്. എന്നാൽ ക്യാപ്റ്റൻ മിതാലി രാജും ഹർമൻപ്രീത് കൗറും ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതോടെ 33.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിൽ ഇന്ത്യ തകർന്നു. ഇതിനുശേഷമാണ് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജ സ്‌നേഹ് സഖ്യം ടീമിന്റെ രക്ഷകരായത്.

59 പന്തിൽ എട്ടു ഫോറുകളോടെ 67 റൺസെടുത്ത പൂജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 48 പന്തിൽ നാലു ഫോറുകൾ സഹിതം 53 റൺസുമായി സ്‌നേഹ് റാണ ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായ ആറാം വിക്കറ്റിൽ പൂജ സ്‌നേഹ് സഖ്യം ഇന്ത്യൻ സ്‌കോർ ബോർഡിലെത്തിച്ചത് 122 റൺസാണ്! വെറും 96 പന്തിൽനിന്നാണ് ഇരുവരും 122 റൺസ് അടിച്ചുകൂട്ടിയത്.

ഇന്ത്യയ്ക്കായി ഓപ്പണർ സ്മൃതി മന്ഥനയും അർധസെഞ്ചുറി നേടി. 75 പന്തുകൾ നേരിട്ട സ്മൃതി മൂന്നു ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. 57 പന്തിൽ രണ്ടു ഫോറുകളോടെ 40 റൺസെടുത്ത ദീപ്തി ശർമയുടെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, ഓപ്പണർ ഷഫാലി വർണ (ആറു പന്തിൽ 0), ക്യാപ്റ്റൻ മിതാലി രാജ (36 പന്തിൽ 9), ഹർമൻപ്രീത് കൗർ (14 പന്തിൽ അഞ്ച്), റിച്ച ഘോഷ് (അഞ്ച് പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ജുലൻ ഗോസ്വാമി മൂന്നു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാനായി നഷ്‌റ സന്ധു 10 ഓവറിൽ 36 റൺസ് വഴങ്ങിയും നിദ ദാർ 10 ഓവറിൽ 45 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ഡയാന ബെയ്ഗ്, അനം അമീൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP