Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാർലമെന്റ് നാളെ

അന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാർലമെന്റ് നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മിഷൻ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ വനിതാ പാർലമെന്റ് സംഘടിപ്പിക്കുന്നു. നാളെ (മാർച്ച് 6, ഞായർ) രാവിലെ 10 -ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷയതയിൽ ചേരുന്ന യോഗത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെയും വനിതാ പാർലമെന്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും.

എം.കെ.രാഘവൻ എംപി., എംഎൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, ജില്ലാ കളക്ടർ ഡോ. നരസിംഹഗാരു ടി.എൽ. റെഡ്ഡി, എന്നിവർ മുഖ്യാതിഥികളായിരിക്കും. കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്.താര, ഇ.എം.രാധ, ഷാഹിദാ കമാൽ, ഷിജി ശിവജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി റാണി ജോർജ്, കെൽസ മെമ്പർ സെക്രട്ടറി നിസ്സാർ അഹമ്മദ്, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ ആശംസകൾ അർപ്പിക്കും.കോഴിക്കോട് കോർപ്പറേഷൻ മേയറും സ്വാഗതസംഘം ചെയർപേഴ്സണുമായ ഡോ. ബീനാ ഫിലിപ്പ് സ്വാഗതവും വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി സോണിയാ വാഷിങ്ടൺ നന്ദിയും പറയും. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി നിർവഹിക്കും.

ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയമായ 'സുസ്ഥിരമായൊരു നാളേയ്ക്കുവേണ്ടി ഇന്ന് വേണം ലിംഗസമത്വം' എന്നതിന്റെ അടിസ്ഥാനമാക്കിയാണ് വനിതാ പാർലമെന്റ് സംഘടിപ്പിക്കുന്നത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ.ബി.സന്ധ്യ, മുൻ എംപി. സി.എസ്. സുജാത, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, ലോക വനിതാ ബോക്സിങ് ചാമ്പ്യൻ കെ.സി.ലേഖ, വനിതാ കമ്മിഷൻ സ്റ്റാൻഡിങ് കൗൺസൽ എ.പാർവതി മേനോൻ, സംവിധായിക അഞ്ജലി മേനോൻ, ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ. പി.വസന്തം, മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം കോച്ച് പി.വി.പ്രിയ, കോഴിക്കോട് ഡയറ്റ് ലക്ചറർ ഡോ.കെ.എം. സോഫിയ, ഒളവണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിവിധ തുറകളിലുള്ള വനിതാ നേതാക്കളുമായി പരസ്പരം ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക, പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ ലിംഗാധിഷ്ഠിതമായ വിഷയങ്ങളെയും അതിന്റെ സങ്കീർണതകളെയും കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, ഇന്ത്യയിലെ/കേരളത്തിലെ സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ കഴിവിന്റെ സാധ്യതകളെക്കുറിച്ച് യാഥാർഥ്യബോധം സൃഷ്ടിക്കുകയും തങ്ങളുടെ പാദമുദ്രകൾ പതിപ്പിക്കാൻ കഴിയുന്ന മേഖലകൾ തിരിച്ചറിയാൻ അവരെ ബോധവത്കരിക്കുകയും ചെയ്യുക, നയരൂപീകരണം, തീരുമാനം കൈക്കൊള്ളൽ എന്നീ പ്രക്രിയകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പാർലമെന്റിന്റെ ലക്ഷ്യങ്ങൾ.

അതോടൊപ്പം, പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവ് നാടകങ്ങൾ, കേരള വനിതാ കമ്മിഷന്റെ 2021-ലെ മാധ്യമ പുരസ്‌കാര വിതരണം, പ്രസ്തുത മാധ്യമ റിപ്പോർട്ടിന് ആധാരമായവർ ഉൾപ്പെടെയുള്ള വിശിഷ്ട വനിതകളെ ആദരിക്കൽ, കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്റെ പ്രവർത്തനവും കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിലെ സ്ത്രീ മുന്നേറ്റം - കാമറക്കാഴ്‌ച്ചകളിലൂടെ.... എന്ന ഫോട്ടോ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP