Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം പ്രായപരിധി കൊണ്ടുവന്നത് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ; ജി സുധാകരന്റെ ആരോഗ്യത്തിനോ ബുദ്ധിക്കോ സംസാരശേഷിക്കോ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല; സംസ്ഥാന സമിതിയിൽ നിന്ന് മുന്മന്ത്രിയെ ഒഴിവാക്കിയതിൽ വിമർശനവുമായി അഡ്വ.എ.ജയശങ്കർ

സിപിഎം പ്രായപരിധി കൊണ്ടുവന്നത് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ; ജി സുധാകരന്റെ ആരോഗ്യത്തിനോ ബുദ്ധിക്കോ സംസാരശേഷിക്കോ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല; സംസ്ഥാന സമിതിയിൽ നിന്ന് മുന്മന്ത്രിയെ ഒഴിവാക്കിയതിൽ വിമർശനവുമായി അഡ്വ.എ.ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജി.സുധാകരന് പ്രായപരിധി ഇളവുകൾ നൽകുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും, സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത് ചർച്ചയായി. അദ്ദേഹത്തിനെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മാറ്റം എന്നാണ് കരുതുന്നത്. നേരത്തെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കും സുധാകരൻ കത്ത് നൽകിയിരുന്നു.

ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെതി പാർട്ടിയിൽ പ്രായപരിധി കൊണ്ടുവരുന്നത് താൽപ്പര്യമില്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായിട്ടും പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വി എസ് അച്ച്യുതാനന്ദനടക്കം എത്ര നേതാക്കളുണ്ടായിരുന്നു പിന്നെന്തുകൊണ്ട് ജി സുധാകരന് കഴിയില്ല എന്നും അദ്ദേഹം ചോദിച്ചു.

'ജി സുധാകരന്റെ ആരോഗ്യത്തിനോ ബുദ്ധിക്കോ സംസാരശേഷിക്കോ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അദ്ദേഹത്തെ ഒഴിവാക്കിയതുകൊണ്ട് പാർട്ടി സംഘടന കൂടുതൽ ശക്തമാകുമെന്നും തോന്നുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ നേതൃത്വം സുധാകരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇക്കാരണത്താലാണ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തുടരാൻ താൽപ്പര്യമില്ല എന്ന് കത്ത് നൽകിയത്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ എടുക്കാമെന്ന് പറഞ്ഞിട്ട് പോലും വേണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം' -ജയശങ്കർ പറഞ്ഞു.

സുധാകരനടക്കം 13പേരെയാണ് സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത്. സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. 89 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുള്ളത്.

75 വയസുള്ള ജി സുധാകരന് ഇളവുകൾ ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് എത്തി അദ്ദേഹം കത്ത് നൽകിയത്. പുതു തലമുറയ്ക്ക് അവസരം നൽകണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും രൂക്ഷമായി വിമർശനം നേരിടേണ്ടി വരും എന്ന് മുൻകൂട്ടി കണ്ടാണ് കത്ത് നൽകിയതെന്ന ആരോപണമുയർന്നിരുന്നു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ച പറ്റിയെന്ന് സിപിഐഎം നേരത്തെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലായിരുന്നു കണ്ടെത്തൽ. ജി സുധാകരന്റെ പേര് പരാമർശിക്കാതെയായിരുന്നു റിപ്പോർട്ട്. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിലും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഐഎം ശരിവച്ച സാഹചര്യത്തിലാണ് സുധാകരനെതിരെ അന്വേഷണം നടന്നത്. മണ്ഡലത്തിൽ നിന്നും വിജയിച്ച എച്ച് സലാമും സുധാകരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും സുധാകരൻ വിട്ടു നിന്നുവെന്നായിരുന്നു വിമർശനം. ആലപ്പുഴയിൽ തോമസ് ഐസക് മുഴുവൻ സമയവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രവർത്തനത്തിലും ഒപ്പം നിന്നപ്പോഴാണ് ജി സുധാകരൻ വിട്ട് നിന്നതെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലും ആരോപണം ഉയർന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP