Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രം; സുധാകരന് ഇനി കവിത എഴുത്തിൽ സജീവമാകാം; വിഎസിനെ ക്ഷണിതാവാക്കി; മന്ത്രി ബിന്ദുവിനും തിരിച്ചടി; വീണാ ജോർജ്ജിന്റെ പാർട്ടി മോഹവും നടന്നില്ല; ബേബിക്ക് പോലും റോളില്ലാതെ സമ്മേളനത്തിന് ശുഭാന്ത്യം

പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രം; സുധാകരന് ഇനി കവിത എഴുത്തിൽ സജീവമാകാം; വിഎസിനെ ക്ഷണിതാവാക്കി; മന്ത്രി ബിന്ദുവിനും തിരിച്ചടി; വീണാ ജോർജ്ജിന്റെ പാർട്ടി മോഹവും നടന്നില്ല; ബേബിക്ക് പോലും റോളില്ലാതെ സമ്മേളനത്തിന് ശുഭാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎമ്മിന് പുതിയ സംസ്ഥാന സമിതി. മുൻ ജി സുധാകരൻ അടക്കം 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് ഔദ്യോഗിക നേതൃത്വം സമ്മേളനത്തിൽ അവതരിപ്പിച്ചത്. അത് എതിർപ്പ് കൂടാതെ അംഗീകരിക്കപ്പെട്ടു. അതിന് ശേഷം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന സമിതിയാണ് കോടിയേരിയെ സെക്രട്ടറിയായി നിശ്ചയിച്ചത്. 88 അംഗ സംസ്ഥാന സമിതിയാണ് ഉള്ളത്. ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം സമിതിയിലെ പുതുമുഖമാണ്.

പുതിയ സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദൻ, കെ.ജെ തോമസ്, വൈക്കം വിശ്വൻ, പി.കരുണാകരൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ നേരത്തെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. 1988 മുതൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരൻ. 75 വയസ്സ് കഴിഞ്ഞ 13 മുതിർന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്.

പുതുതായി ചുമതലയേറ്റ് മൂന്ന് ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയുടെ ഭാഗമായി. പാലക്കാട്ടെ ഇഎൻ സുരേഷ് ബാബുവും കോട്ടയത്തെ എവി റസലും ഇടുക്കിയിലെ സിവി വർഗ്ഗീസും സംസ്ഥാന സമിതിയിലെത്തി. തൃശൂരിലെ സെക്രട്ടറി എംഎം വർഗ്ഗീസിനെ സ്ഥിരാംഗമാക്കി. വിവാദങ്ങൾ പരമാവധി ഒഴിവാക്കിയാണ് സംസ്ഥാന സമിതി രൂപീകരണം. വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവിയിൽ നിന്ന് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാനം ഉൾപ്പെടുത്തി. മുൻ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദൻ. അസുഖം കാരണം എറണാകുളത്തെ സമ്മേളനത്തിൽ വി എസ് എത്തിയിരുന്നില്ല.

വിഎസിന്റെ ചിത്രങ്ങളും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നില്ല. സമ്മേളന വേദിക്ക് അടുത്തുള്ള വിഎസിന്റെ കട്ടൗട്ട് മാറ്റിയതും നേരത്തെ ചർച്ചയായിരുന്നു. എല്ലാ അർത്ഥത്തിലും പിണറായി അനുകൂലികൾ മാത്രമാണ് സംസ്ഥാന സമിതിയിലുള്ളതെന്നാണ് വസ്തുത. പോളിറ്റ് ബ്യൂറോയ്ക്ക് പോലും സംസ്ഥാന സമിതിയെ നിശ്ചയിക്കുന്നതിൽ റോളുണ്ടായിരുന്നില്ല. പിണറായിയും കോടിയേരിയും ചേർന്നുണ്ടാക്കിയ പട്ടിക അതേ പടി അവതരിപ്പിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കു പോലും കാര്യമായ ഇടപെടലുണ്ടായില്ല. 

ഈ സമ്മേളനത്തിൽ മുഖ്യമന്ത്രിയേയോ കോടിയേരിയേയോ വെട്ടിലാക്കുന്ന ചർച്ചകളൊന്നും നടന്നില്ല. നവോത്ഥാന വനിതാ മതിലും കോടിയേരിയുടെ മക്കളുണ്ടാക്കിയ വിവാദവും സ്വർണ്ണക്കടത്തും ചർച്ചയായില്ല. പിണറായിക്ക് അലോസരമുണ്ടാകാതിരിക്കാനായിരുന്നു ഇത്. വികസനവും ഭാവി കാഴ്ചപാടുകളും ഉയർത്തിയായിരുന്നു സമ്മേളന പ്രതിനിധികൾ സംസാരിച്ചത്. അങ്ങനെ എല്ലാ അർത്ഥത്തിലും പിണറായിയും കോടിയേരിയും വിചാരിച്ചതു പോലെ വിഭാഗിയത ഇല്ലാത്ത സമ്മേളനമായി എറണാകുളം വെർഷൻ മാറുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന് പ്രായത്തിൽ ഇളവ് നൽകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സംസ്ഥാന സമിതിയിൽ പ്രത്യക ക്ഷണിതാക്കുമെന്നും സൂചനകൾ എത്തി. വീണാ ജോർജിന് വേണ്ടിയും വാദങ്ങളെത്തി. എന്നാൽ പാർട്ടിയിലെ സീനിയോറിട്ടി കാരണം വീണാ ജോർജ്ജിനെ പരിഗണിച്ചില്ല. പിന്നീട് ബിന്ദുവിനേയും ഒഴിവാക്കി. സുധാകരനേയും എംഎം മണിയേയും പ്രായ പരിധിയിൽ ഇളവ് കൊടുത്ത് സംസ്ഥാന സമിതിയിൽ നിലനിർത്തുമെന്നും സൂചനയുണ്ടായിരുന്നു. അതും വേണ്ടെന്ന് വച്ചു. പിണറായി ഒഴികെ ആരേയും ഇളവിനായി പരിഗണിച്ചില്ല. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായിക്കുള്ള ഇളവ്.

കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് 75 വയസെന്ന പ്രായപരിധി നിശ്ചയിച്ചത്. പ്രായപരിധിക്ക് മുകളിലുള്ളവരെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും പ്രായപരിധി കർശനമായി തന്നെ നടപ്പാക്കിയിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാണ് ഇളവ് ലഭിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. സുധാകരന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി നേതൃത്വത്തിന് കത്തു നൽകിയിരുന്നു. ആലപ്പുഴയിലെ വിഭാഗിയതയെ തുടർന്ന് സുധാകരനെതിരെ പാർട്ടി അച്ചടക്ക സമിതി നടപടി എടുത്തിരുന്നു. സുധാകരൻ എഴുതിയ ചില കവിതകളും പിണറായി പക്ഷത്തെ ചൊടിപ്പിച്ചിരുന്നു.

ഒരു കാലത്ത് വിഎസിന്റെ ശക്തി കേന്ദ്രമായിരുന്നു ആലപ്പുഴ. ഈ കോട്ടയെ പിണറായിക്ക അനുകൂലമാക്കിയത് സുധാകരനാണ്.  പാർട്ടി സെന്ററിൽ സുധാകരന് പദവിയില്ലാതെ സഹകരിക്കാൻ സിപിഎം അവസരം നൽകുമെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP