Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...

13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...

പ്രത്യേക ലേഖകൻ

13 വർഷം മുന്നേ ഭർത്താവ് അപകടത്തിൽ മരിച്ചു.. മകൻ ഭിന്നശേഷിക്കാരൻ.. അവനൊരു അനിയത്തിയുണ്ട്.. ഏന്തയാർ മുക്കളത്തെ ഷൈനിയുടെ ജീവിതം ഇപ്പോൾ ഈ മക്കൾക്കു വേണ്ടിയാണ്. അസുഖങ്ങൾ ശരീരം തളർത്തുമ്പോഴും അതു വകവയ്ക്കാതെ മക്കളുടെ വയറു നിറയ്ക്കാൻ കൈനീട്ടാൻ പോലും മടിയില്ലാത്ത അവസ്ഥയിലേക്ക് ഇക്കഴിഞ്ഞ വർഷകാലം ഈ അമ്മയെ എത്തിച്ചു. ദുരിതങ്ങൾക്കു മേൽ തീമഴ പെയ്താണ് ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടൽ കടന്നുപോയത്.

പ്രസവസംബന്ധമായ കാരണങ്ങളാൽ ജന്മനാ ശരീര ചലന ശേഷി നഷ്ടപ്പെട്ട പതിനെട്ടുകാരനാണ് ഷൈനിയുടെ മൂത്തമകൻ ഷോൺ ബാബു. ഒരു അപകടത്തിൽ പതിമൂന്ന് വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട അമ്മ ഷൈനി വളരെ കഷ്ടപ്പെട്ടാണ് ചെറിയ കുട്ടികളായിരുന്ന അസുഖ ബാധിതനായ മകൻ ഷോണിനെയും ഇളയ മകളെയും വളർത്തിയത്. 24 മണിക്കൂറും പരസഹായം ആവശ്യമുള്ള ഷോണിനെ മറ്റ് പലരെയും എൽപ്പിച്ചിട്ട് തുച്ഛമായ വരുമാനം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതി ജോലികൾ ചെയ്താണ് ഇത്രയും നാൾ ഷൈനി കുടുംബം മുന്നോട്ടു കൊണ്ടു പൊയ്ക്കോണ്ടിരുന്നത്.

ഇളയ മകൾ പത്താം ക്ലാസിലെത്തിയതോടെ ഷോണിനെ നോക്കുന്ന ചുമതല തൽക്കാലം മകളെ ഏൽപ്പിച്ചിട്ട് അമ്മ ഷൈനിക്ക് ജോലിക്ക് പോകുവാൻ സാധിക്കുന്നുണ്ടെങ്കിലും ഒരു വീൽചെയർ ഉണ്ടെങ്കിൽ പൊതുവേ ദേഹഭാരം കൂടുതലുള്ള ഷോണിന്റെ കാര്യങ്ങൾക്ക് കൂടുതൽ ആശ്വാസകരമാകുമെന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വീടിനു പുറത്തേക്ക് ഇറക്കണമെങ്കിൽ രണ്ടു മൂന്ന് പേരുടെയെങ്കിലും സഹായം ആവശ്യമാണ്.

ഇതിനിടയിൽ അപ്രതീക്ഷിതമായെത്തിയ ഉരുൾപൊട്ടൽ ഇവരെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി. വീടിനോട് ചേർന്നുള്ള തോടിന്റെ തിട്ട ഉരുൾ പൊട്ടലിൽ തകർന്നു വീട് ഏതു നിമിഷവും ഇടിഞ്ഞു വീഴാറായിരിക്കുകയാണ്. ആകെയുള്ള അഞ്ചു സെന്റിലിരിക്കുന്ന വീടിനാണ് അപകട ഭീഷണി നിലനിൽക്കുന്നത്. ആറായിരം രൂപയോളം തന്നെ മാസം ഷോണിന്റെ ചികിത്സയ്ക്കായിത്തന്നെ വേണ്ടിവരുന്നു. കൂടാതെ തൈറോയ്ഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ അമ്മ ഷൈനിക്കും നല്ലൊരു തുക മരുന്നിനും ആവശ്യമായി വരുന്നു.

ഷോണിന്റ ശരീരഭാരത്തിന് ഉതകുന്ന വിധത്തിലുള്ള ഒരു വീൽ ചെയറിനുവേണ്ടി ആഗ്രഹിച്ചിരിക്കുമ്പോഴാണ് വീടിന് ഭീഷണിയായി ഉരുൾപൊട്ടൽ കൂടി എത്തിയത്. ഇടിഞ്ഞുപോയ സുരക്ഷാഭിത്തി പുനർനിർമ്മിച്ചുവെങ്കിൽ മാത്രമേ ഈ കുടുംബത്തിന് സുരക്ഷിതമായി സ്വന്തം വീട്ടിൽ കിടന്നുറങ്ങുവാൻ സാധിക്കുകയുള്ളൂ.മഴ തുടങ്ങിയാൽ മറ്റ് വീടുകളിൽ പോയാണ് ഈകുടുംബം അന്തിയുറങ്ങുന്നത്. പഞ്ചായത്തടക്കം പ്രാദേശിക ഭരണ സംവിധാനങ്ങളിൽ നിന്നും യാതൊരു വിധ സഹായവും ഇതുവരെ ഇവർക്കൊന്നും ലഭിച്ചിട്ടില്ലതാനും. പള്ളിയടക്കം പ്രാദേശിക സംഘടനകളിൽ നിന്നും എന്തെങ്കിലും ലഭിച്ചത് മാത്രമാണ് ആകെ കിട്ടിയ സഹായം.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP