Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു; സുബീന ജീവനൊടുക്കിയത് മക്കൾ മരിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷം

ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു; സുബീന ജീവനൊടുക്കിയത് മക്കൾ മരിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ. നാദാപുരം പേരോട് സ്വദേശി സുബീന മുംതാസിനെ (29) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി അഞ്ചു മാസങ്ങൾ രപിന്നിടുമ്പോൾ വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു ഇവർ,

കഴിഞ്ഞ സെപ്റ്റംബർ 25നാണ് സുബീന മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അഗ്‌നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.

മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബീന അന്ന് കിണറ്റിൽ ചാടിയത്. ശേഷം, കിണറ്റിൽ മോട്ടർ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP