Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാളെ സതീശൻ തിരുവനന്തപുരത്ത് എത്തും; സുധാകരനുമായുള്ള ചർച്ചയിൽ സമവായവും വെടിനിർത്തലും ഉറപ്പാക്കും; ഡിസിസി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും ആദ്യ പ്രഖ്യാപനം; പിന്നാലെ കെപിസിസി സെക്രട്ടറിമാരേയും പ്രഖ്യാപിക്കും; നടക്കുന്നത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് വിഡി സതീശൻ

നാളെ സതീശൻ തിരുവനന്തപുരത്ത് എത്തും; സുധാകരനുമായുള്ള ചർച്ചയിൽ സമവായവും വെടിനിർത്തലും ഉറപ്പാക്കും; ഡിസിസി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും ആദ്യ പ്രഖ്യാപനം; പിന്നാലെ കെപിസിസി സെക്രട്ടറിമാരേയും പ്രഖ്യാപിക്കും; നടക്കുന്നത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും മഞ്ഞുരുകുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട് തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിനായി സജീവ ഇടപെടൽ നടത്തും. കെപിസിസി അധ്യക്ഷനുമായി പ്രശ്‌നമില്ലെന്ന് വരുത്തി പ്രശ്‌നപരിഹാരമാണ് ഹൈക്കമാണ്ട് ലക്ഷ്യം. കോൺഗ്രസ് പുനഃസംഘടനയിൽ നാളെ അന്തിമ തീരുമാനവും വരും. ദിവസങ്ങൾക്കുള്ളിൽ തന്നെ പട്ടിക പ്രസിദ്ധീകരിക്കും.

കെപിസിസി സെക്രട്ടറിമാരെ ഉടൻ നിയമിക്കില്ല. ഡിസിസി ഭാരവാഹികളേയും ബ്ലാക്ക് അധ്യക്ഷന്മാരേയും ഉടൻ നിയമിക്കാനാണ് തീരുമാനം. ഇതിന്റെ സൂചനകളാണ് കണ്ണൂരിൽ വിഡി സതീശനും നൽകിയത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. കേരളത്തിൽ ഒരു ഗ്രൂപ്പ് ഫോർമേഷനും ഉണ്ടാകില്ല. കോൺഗ്രസ് പ്രവർത്തകരോട് ഒരു കാര്യം ഉറപ്പ് പറയുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരിൽ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

കെസി വേണുഗോപാലും സതീശനും ചേർന്ന് കെഡി ഗ്രൂപ്പുണ്ടാക്കിയെന്നും അതാണ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിലയിരുത്തലുണ്ടായിരുന്നു. പുനഃസംഘടനയെ തുടക്കത്തിൽ എയും ഐയും എതിർത്തിരുന്നു. സുധാകരനും സതീശനുമാണ് പുനഃസംഘടനയ്ക്ക് വേണ്ടി ഉറച്ച നിലപാട് എടുത്തത്. നിലവിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുനഃസംഘടനയെ എതിർക്കുന്നില്ല. അതുകൊണ്ട് പുനഃസംഘടന നടക്കും. കെപിസിസി സെക്രട്ടറിമാരെ രണ്ടാം ഘട്ടമായി പ്രഖ്യാപിക്കും. അതും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നാളെ രാവിലെ തിരുവനന്തപുരത്ത് വിഡി സതീശൻ എത്തും. അതിന് ശേഷം സുധാകരനുമായി ചർച്ച ചെയ്യും. വിഷയത്തിൽ കെ സി വേണുഗോപാൽ പരസ്യ പ്രതികരണം നടത്തില്ല.

വാർത്തകൾ നിഷേധിച്ച് സതീശൻ രംഗത്തു വന്നു കഴിഞ്ഞു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. എല്ലാ വാർത്തകളും വരുന്നത് ഒരേ കേന്ദ്രത്തിൽ നിന്നാണ്. മനഃപൂർവമായി കോൺഗ്രസിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള വെറും കുത്തിത്തിരുപ്പുകളാണ് ഈ വാർത്തകളെല്ലാം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചിലർ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിഹരിക്കാൻ എല്ലാവരുമായും സംസാരിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. സുചിന്തിതമായ തീരുമനങ്ങൾ എത്രയും പെട്ടന്ന് സ്വീകരിക്കും-വിഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ കെപിസിസി പ്രസിഡന്റുമായുള്ള ചർച്ച തുടരും. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച പൂർത്തിയാക്കി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കും. വാർത്തകളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. അവിടെ ആർക്കും ഏകാധിപത്യമില്ല. സംഘർഷമോ ഭിന്നതയോ ഇല്ലാതെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് കേന്ദ്ര നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കുമെന്നും സതീശൻ വിശദീകരിക്കുന്നു.

വാർത്തകൾ നൽകാൻ മാധ്യമ പ്രവർത്തകരെ എന്നും വിളിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് അറിയാം. കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി ചില പണിയില്ലാത്ത ആളുകൾ ഉണ്ടാക്കുന്നതാണ് ഇതെല്ലാം. കെ. സുധാകരൻ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ കെപിസിസിക്ക് ഈ കുത്തിത്തിരിപ്പുകളെ മറികടക്കാനുള്ള ശക്തിയുണ്ടെന്ന് സതീശൻ വ്യക്തമാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP