Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആര്യയുടെ കരുതലിൽ സൈറ സുരക്ഷിത; യുദ്ധഭൂമിയിൽ നിന്നും വളർത്തുനായയെ ഒപ്പം കൂട്ടി ഇടുക്കി സ്വദേശി നാട്ടിലേക്ക്; വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും

ആര്യയുടെ കരുതലിൽ സൈറ സുരക്ഷിത; യുദ്ധഭൂമിയിൽ നിന്നും വളർത്തുനായയെ ഒപ്പം കൂട്ടി ഇടുക്കി സ്വദേശി നാട്ടിലേക്ക്; വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: യുദ്ധഭൂമിയിൽ കൈവിടാതെ കരുതലോടെ ചേർത്തുപിടിച്ച തന്റെ സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന്റെ ആഹ്ലാദത്തിൽ ഇടുക്കി സ്വദേശിയായ ആര്യ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ആര്യ നാട്ടിലേക്കു തിരിച്ചത്. പ്രശ്‌നങ്ങൾക്ക് നടുവിൽ സ്വന്തം ഭക്ഷണം പോലും കരുതാതെ സംരക്ഷിച്ച സൈറയെന്ന നായക്കുട്ടിയെ ഒപ്പം കൂട്ടിയാണ് ആര്യ നാട്ടിലേക്ക് മടങ്ങിയെത്തുന്നത്.

ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആൽഡ്രിൻ വളർത്തുനായയായ സൈറയ്ക്കൊപ്പമാണ് യുക്രൈനിലെ യുദ്ധഭൂമിയിൽനിന്നു ഇന്ത്യയിൽ മടങ്ങിയെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താൻ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ.

ദേവികുളം ലാക്കാട് സ്വദേശികളായ ആൽഡ്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. കീവിൽ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തിൽനിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകൾ സംഘടിപ്പിച്ചു.

നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോൾ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയൽരാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെ നിർത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് അതിർത്തിയിലെത്തിയത്.

യുക്രൈനിൽ വച്ചാണ് സൈറ എന്ന നായയെ അവിചാരിതമായിട്ട് ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് കിട്ടിയത്. സൈറയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പർസ് എല്ലാം ആര്യ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുദ്ധം നാടിനെ ഒന്നാകെ പിടിച്ചുലച്ചത്.

ഇവൾക്കുള്ള ഭക്ഷണവുമായാണ് ആര്യ കിവിലെ ഒരു ബങ്കറിനുള്ളിൽ കഴിഞ്ഞത്. സൈറ ഇല്ലാതെ താൻ നാട്ടിലേക്ക് വരില്ലെന്ന് ആര്യ വീട്ടുകാരോട് പറഞ്ഞിരുന്നു. നായപ്രേമിസംഘം എന്ന ഫേസ്‌ബുക്ക് പേജിൽ ശ്യാമ ഗൗതം പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്.പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP