Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെൽസി ഫുട്ബോൾ ക്ലബ് വിൽപ്പനയ്ക്ക് വെച്ച് റൊമ്മൻ അബ്രോനോവിച്ച്; ലാഭം യുദ്ധ ഇരകൾക്ക് നൽകും; ലണ്ടൻ നഗരത്തിലെ കോടികൾ വിലമതിക്കുന്ന ആഡംബര മന്ദിരങ്ങളും വിൽപനയ്ക്ക്; പാശ്ചാത്യ ലോകത്തേക്ക് കുടിയേറിയ റഷ്യൻ സഹസ്ര കോടീശ്വരന്മാർക്ക് സംഭവിക്കുന്നത്

ചെൽസി ഫുട്ബോൾ ക്ലബ് വിൽപ്പനയ്ക്ക് വെച്ച് റൊമ്മൻ അബ്രോനോവിച്ച്; ലാഭം യുദ്ധ ഇരകൾക്ക് നൽകും; ലണ്ടൻ നഗരത്തിലെ കോടികൾ വിലമതിക്കുന്ന ആഡംബര മന്ദിരങ്ങളും വിൽപനയ്ക്ക്; പാശ്ചാത്യ ലോകത്തേക്ക് കുടിയേറിയ റഷ്യൻ സഹസ്ര കോടീശ്വരന്മാർക്ക് സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ അതിസമ്പന്നർക്ക് ഉപരോധത്തിന്റെ ഫലം അനുഭവപ്പെട്ടു തുടങ്ങി. പുടിന്റെ അടുത്ത സുഹൃത്തുകൂടിയായ ചെൽസിയ ക്ലബ്ബിന്റെ ഉടമ റോമ്മൻ അബ്രനോവിച്ച് ക്ലബ്ബ് വിൽക്കാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. ക്ലബ്ബിൽ നിന്നും തനിക്ക് ലഭിക്കേണ്ട 1.5 ബില്യൺ പൗണ്ട് വേണ്ടെന്നു വെച്ചുകൊണ്ട് 3 ബില്യൺ പൗണ്ടാണ് ക്ലബ്ബിന്റെ വിലയായി അബ്രനോവിച്ച് ചോദിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഏറെ നാളത്തെ നിശബ്ദത വെടിഞ്ഞ് അബ്രനോവിച്ച് ഈ പ്രസ്താവന നടത്തിയത്. ക്ലബ്ബ് വിൽപനയിലൂടെ ലഭിക്കുന്ന ലാഭം യുക്രെയിനിലെ യുദ്ധ ഇരകളെ സഹായിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം വെളിപ്പെറ്റുത്തി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്നും രക്ഷപ്പെടാൻ ഉറ്റ സുഹൃത്തുകൂടിയായ പുടിനിൽ നിന്നും അകലം പാലിക്കുകയാണ് അബ്രൊനോവിച്ച്.

എന്നും ക്ലബ്ബിന്റെ താത്പര്യങ്ങളെ മുൻനിർത്തി മാത്രമാണ് താൻ തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്നും ഇപ്പോഴും, ഇന്നത്തെ സാഹചര്യത്തിൽ ഇതാണ് ഉത്തമം എന്ന് തോന്നിയതിനാലാണ് ക്ലബ്ബ് വിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.. ക്ലബ്ബിനു മാത്രമല്ല, ക്ലബ്ബ് ആരാധകർക്കും ജീവനക്കാർക്കും അനുയോജ്യമായ ഒരു തീരുമാനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 19 വർഷക്കാലത്തിനിടയിൽ, യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായി ഇതിനെ ഉയർത്തിക്കൊണ്ടുവരാൻ പലപ്പോഴും താൻ ചെലവഴിച്ചിട്ടുള്ള 1.5 ബില്യൺ പൗണ്ട് തിരിച്ചു ചോദിക്കില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ 19 വർഷക്കാലം കൊണ്ട്, കേവലം ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബ് എന്ന നിലയിൽ നിന്നും യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാക്കി ചെൽസിയയെ മാറ്റിയതിൽ അബ്രൊനോവിച്ചിനുള്ള പങ്ക് ചെറുതൊന്നുമല്ല. ഒരു ബിസിനസ്സ് എന്നതിനപ്പുറം ഫുട്ബോൾ ഒരു വികാരമായി കൊണ്ടു നടക്കുന്ന ഈ റഷ്യൻ സഹസ്രകോടീശ്വരൻ പണത്തിനോടൊപ്പം വിയർപ്പും ഒഴുക്കിയാണ് ഇത് കെട്ടിപ്പടുത്തത്. 19 വർഷക്കാലയളവിൽ ചെൽസിയ നേടിയത് 21 ട്രോഫികളാണ്. ഇതൊരു ചരിത്ര നേട്ടം തന്നെയാണെന്ന് യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആരും സമ്മതിക്കും.

എന്നാൽ, ഈ ക്ലബ്ബു വിൽക്കുന്നതുകൊണ്ട് ഈ റഷ്യൻ അതിസമ്പന്നൻ പാപ്പരാകുകയൊന്നുമില്ല. 13 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇയാൾക്ക് വ്യക്തിപരമായി ഉള്ളത്. അതിൽ, സ്വന്തമായ ഒരു മിസൈൽ പ്രതിരോധ സംവിധാനം ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള 600 മില്യൺ ഡോളറിന്റെ ഒരു ആഡംബര നൗകയും ഉൾപ്പെടുന്നു ഉപരോധത്തിന്റെ ശരമുന തന്റെ നേർക്കും തിരിയുമെന്ന ആശങ്കയിൽ അബ്രൊനോവിച്ച് ചില മുൻകരുതലുകൾ എടുത്തതായും സൂചനകളുണ്ട്. ഉരുക്കു നിർമ്മാണ രംഗത്തെ ഭീമന്മാരായ എവ്രാസ് എന്ന റഷ്യൻ കമ്പനിയിലെ ഓഹരികളുടെ സ്വഭാവം മാറ്റി ഏതു സമയവും വിൽക്കാൻ പാകത്തിലാക്കിയത് അതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ആവശ്യം ബ്രിട്ടനിൽ ശക്തമാകാൻ തുടങ്ങിയതോടെ ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ജീവകാരുണ്യ സംഘടനക്ക് അത് കൈമാറി തന്റെ നിയന്ത്രണത്തിൽ നിർത്താൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, ആ ശ്രമം പാളിയതോടെയാണ് ഇപ്പോൾ ക്ലബ്ബ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബ് മാത്രമല്ല, 200 മില്യൺ പൗണ്ട് വിലവരുന്ന തന്റെ ലണ്ടനിലെ ആഡംബര വസതിയും വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് അബ്രനോവിച്ച്. സ്വത്തുക്കൾ മരവിപ്പിക്കുന്നതിനു മുൻപായി അതെല്ലാം വിറ്റ് പണമാക്കുവാനാണ് അയാൾ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു എം പി ആരോപിച്ചിരുന്നു.

ആഡംബര നൗകയും, സ്വകാര്യ ജറ്റും, ഹെലികോപ്റ്ററുകളും, സൂപ്പർകാറുകളും ഒക്കെ സ്വന്തമായുള്ള ഈ സഹസ്ര കോടീശ്വരന് പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ചൂട് അറിയുവാൻ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്വത്ത് സംരക്ഷിക്കുന്നതിനായി ധൃതിപിടിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനാൽ ക്ലബ്ബിനും ആഡംബര വസതിക്കും അബ്രൊനോവിച്ച് പ്രതീക്ഷിക്കുന്ന വില ലഭിക്കില്ല എന്ന് ഈ രംഗത്തുള്ളവർ പറയുന്നു. എന്നാലും, കിട്ടയതാകട്ടെ എന്ന നിലപാടിലാണയാൾ.

ഇന്നലെ ലേബർ പാർട്ടി നേതാവ് അബ്രനോവിച്ചിനെതിരെ ഉപരോധം ഏർപ്പെടുത്താത് എന്തെന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. റഷ്യൻ ഭരണകൂടവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ് അബ്രനോവിച്ച് എന്നും സ്റ്റാർമർ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ, ഉപരോധം ഏർപ്പെടുത്തേണ്ട റഷ്യൻ അതിസമ്പന്നരുടെലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞിരുന്നു. എന്നാൽ, ഇതിലുള്ളവരുടെ പേരുകൾ അവർ വെളിപ്പെടുത്തിയിരുന്നില്ല.

അതേസമയം, റഷ്യൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന പല റഷ്യൻ സഹസ്രകോടീശ്വരന്മാരുടെയും നില അമേരിക്കയിലും പരുങ്ങലിലാണ്. ബൈഡൻ നടപടികൾ കടുപ്പിക്കുകയാണ്. ആഡംബര നൗകകളും, ആഡംബര വസതികളുമൊക്കെ അവരിൽ നിന്നും പിടിച്ചെടുക്കുമെന്ന് കഴിഞ്ഞദിവസം ബൈഡൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP