Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ട തൃശ്ശൂരിൽ; യുവാക്കൾ പിടിയിലായത് 11 കിലോ ഹാഷിഷുമായി; ആന്ധ്രയിൽ നിന്നെത്തിയ മൂന്നംഗ സംഘം പിടിയിലായത് വാഹനപരിശോധനക്കിടെ

സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ട തൃശ്ശൂരിൽ; യുവാക്കൾ പിടിയിലായത് 11 കിലോ ഹാഷിഷുമായി; ആന്ധ്രയിൽ നിന്നെത്തിയ മൂന്നംഗ സംഘം പിടിയിലായത് വാഹനപരിശോധനക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊരട്ടിക്ക് സമീപം മുരിങ്ങൂരിൽ കോടികൾ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയിൽ പിടികൂടുന്നത്. മൂന്നു പേർ അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

പുലർച്ചെ മുരിങ്ങൂർ ദേശിയപാതയിൽ വച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയിൽ നിന്നെത്തിയ സംഘം പൊലീസിന്റെ വലയിലാകുന്നത്. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്,കിഷോർ,പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നരമാസമായി പൊലീസിന്റെ നിരീക്ശണത്തിലായിരുന്നു ഇവർ.രണ്ടാഴ്ച മുമ്പ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഹാഷിഷ് ഓയിൽ കടത്തിയിരുന്നു. ഇത്തവണ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതുകളും അടച്ചായിരുന്നു പൊലീസിന്റെ വിന്യാസം.

അർദ്ധരാത്രി മുതൽ ദേശീയ പാതയുടെ പലയിടങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചു. മുരുങ്ങൂരിൽ രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികളെ പൊലീസ് പിടികൂടി. രണ്ടു വാഹനങ്ങളിലായി 11 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. 38 ലക്ഷം രൂപയ്ക്കാണ് ഇവർ ആന്ധ്രയിൽ നിന്ന് ഇതുകൊണ്ടുവരുന്നത്.കൊച്ചിയില് വിതരണം ചെയ്യുന്നത് ഗ്രാമിന് 2000 രൂപ നിരക്കിലാണ്.

ഹാഷിഷ് ഓയിൽ കൊണ്ടു വരാൻ വൻതുക മുടക്കിയ വ്യക്തിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാണ്ട് 100 കിലോ കഞ്ചാവിൽ നിന്നാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ഉണ്ടാക്കുന്നത്. കൊണ്ടു വരാനും വിതരണം ചെയ്യാനുമുള്ള എളുപ്പം കാരണമാണ് കൂടുതൽ സംഘങ്ങൾ ഇപ്പോൾ ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP