Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപുവിന്റെ മരണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണം; ആശുപത്രി അധികൃതർക്കും പങ്ക്; കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്റി ട്വന്റി

ദീപുവിന്റെ മരണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണം; ആശുപത്രി അധികൃതർക്കും പങ്ക്; കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്റി ട്വന്റി

സ്വന്തം ലേഖകൻ

കിഴക്കമ്പലം: ദീപു കൊല്ലപ്പെട്ട സംഭവത്തിൽ എംഎ‍ൽഎ പി.വി ശ്രീനിജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്കിനെകുറിച്ച് അന്വേഷണം നടത്തണമെന്ന് ട്വന്റി ട്വന്റി കോ ഓർഡിനേറ്റർ സാബു എം ജേക്കബ്. എംഎ‍ൽഎ നടത്തിയ ഗൂഢാലോചനയുടെ അനന്തരഫലമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. പുറമെ പരിക്കുകളൊന്നും കാണാനാകാത്തവിധം പ്രഫഷണൽ രീതിയിലാണ് സിപിഎം ഗുണ്ടകൾ ആക്രമിച്ചതെന്നു സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഫെബ്രുവരി 14 ന് രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ദീപുവിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ പരിശോധനകൾക്കും ചികിത്സകൾക്കു ശേഷം ദീപുവിനെ പിറ്റെന്ന് പുലർച്ചെ ഒരു മണിയോടെ ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആറും നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരികരിക്കപ്പെട്ടതിനുശേഷം ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കുകുകയായിരുന്നുവെന്നും പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെന്നുമാണ് ദീപുവിനെ ചികിത്സിച്ചിരുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്നും 15 ന് വൈകീട്ടോടെ വെന്റിലേറ്ററിൽ മാറ്റാമെന്നുമാണ് ഡോക്ടർ അറിയച്ചത്.

എന്നാൽ പിന്നീട് നടന്നത് അസ്വാഭാവികമായ സംഭവവികാസങ്ങളാണ്. 18 ന് ഉച്ചയ്ക്ക് 12.05 ദീപു മരിച്ചതായി ദൃശ്യമാധ്യമങ്ങളിലടക്കം വാർത്തകൾ വരുന്നു. ആശുപത്രിയിൽ ദീപു തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ബന്ധുക്കളടക്കമുള്ളവർ ഈ വാർത്ത അറിഞ്ഞില്ല. ദീപുവിന്റെ മരണം അവരെ ആശുപത്രി അധികൃതർ അറിയിച്ചില്ല. 18 ന് ഉച്ചയ്ക്ക് 12.05 ന് ദീപുവിന്റെ മരണം സ്ഥിരീകരിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ 11.25 നാണ് ദീപുവിന് കോവിഡ് ടെസ്റ്റ് നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണഗതിയിൽ മരണം സംഭവച്ചതിനുശേഷം ചെയ്യേണ്ടിയിരുന്ന കോവിഡ് ടെസ്റ്റ് മരണത്തിനുമുൻപെയാണ് നടത്തിയതു ഗൂഢാലോചനയാണ്. മൃതദേഹം പോസിറ്റീവാണെന്ന് വരുത്തി തീർത്തതിനു ശേഷം ഉടൻതന്നെ പ്ലാസ്റ്റിക്ക് കവറുപയോഗിച്ച് മൂടിക്കെട്ടി ബാൻഡേജ് ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കളെ അറിയിക്കാതെ മൂടിവെച്ചതും കുറ്റകരമാണ്. മൃതദേഹം ഏറ്റുവാങ്ങാൻ ചെന്ന ബന്ധുക്കൾ മൃതദേഹം മൂടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്ന് അധികൃതർ പറയുന്നത്. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോകാൻ ആംബുലൻസും ആശുപത്രി അധികൃതർ വിളിച്ചുവരുത്തുകയും, അപ്പോൾ ബന്ധുക്കളും ട്വന്റി20 പ്രവർത്തകരും തങ്ങൾ കബളിക്കപെടുമോ എന്ന് തോന്നിയപ്പോൾ ആശുപത്രി മാനേജ്മെന്റിനെതിരെ മുദ്രവാക്യംവിളികളുമായി എതിർപ്പ് അറിയിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യുവാൻ പൊലീസ് സമ്മതിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതരായ ആശുപത്രി മാനേജ്മെന്റ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ പോലും അനുവാദം നൽകിയില്ലെന്നും ബന്ധുക്കൾ അറിയിച്ചിട്ടുള്ളതാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഗൂഢാലോചനയുടെ ഭാഗമാണ് ആശുപത്രി അധികൃതർ അവിടെ നടപ്പാക്കിയത്.

ദീപു മരിച്ചതായി റിപ്പോർട്ട് വന്നു ഒരു മണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടോ, ഇൻക്വസ്റ്റോ , പോസ്റ്റ് മാർട്ടമോ നടത്തുന്നതിന് മുൻപ് എംഎ‍ൽഎ ദീപു മരിച്ചത് ലിവർ സിറോസിസ് വന്നാണ് എന്നുള്ള പ്രസ്താവന നടത്തുകയും, ദീപുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല എന്ന് സിപിഎം നേതാക്കൾ പറഞ്ഞതും ഇതിലെ പിന്നിലെ ഗൂഢാലോചനയിൽ എം എൽ എ യുടെ പങ്കാണ് കാണിക്കുന്നത്. തലക്കേറ്റ മുറിവുകളാണ് (4) മരണകാരണമായത് എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കഴുത്തിലും, തോളിലും, നെഞ്ചിലും (2) മൽപിടുത്തതിന്റെ ഭാഗമായി കാണാവുന്ന മുറിവുകൾ ഉള്ളതായി പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മൃതദേഹത്തിന്റെ തലച്ചോറ് (3എ), ഹൃദയം (3ബി), പ്ലീഹ (3സി) എന്നിവയ്ക്ക് 48 മണിക്കുറിലേറെ സമയത്തെ അഴുകൽ സംഭവിച്ചിട്ടുള്ളതായും ആമാശയത്തിൽ ചോറ് ദഹിക്കാതെ കിടക്കുന്നതായുള്ള വിവരവും പറയുന്നു. ഇത് ദീപുവിന്റെ മരണം ദിവസങ്ങൾക്കു മുൻപ് സംഭവിച്ചിരുന്നു എന്നതിന്റെ തെളിവാണ്.

ദീപുവിന്റെ മരണം പുറംലോകം അറിഞ്ഞാൽ തങ്ങൾക്കു നേരെയുണ്ടാുന്ന ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ പി.വി ശ്രീനിജൻ എംഎ‍ൽഎ യും സിപിഎമ്മും ആശുപത്രി അധികൃതരെ സ്വാധീനിച്ച് നടപ്പാക്കിയ വ്യക്തമായ തിരക്കഥയായിരുന്നു ദീപുവിന്റെ മരണം നീട്ടിക്കൊണ്ടുപോയതിനു പിന്നിലുള്ള ലക്ഷ്യം. ഫെബ്രുവരി 15 ന് പ്രതികളെ കൊലപാതകശ്രമ കുറ്റംചുമത്തി പൊലീസ് റിമാന്റ് ചെയ്തിരുന്നു. യഥാർഥത്വത്തിൽ ഈ ദിവസം ദീപു മരിച്ചിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ എത്തിയ ദീപുവിന് കരൾ രോഗമാണെന്ന് വരുത്തിത്തീർക്കാൻ ആശുപത്രി അധികൃതരെ സ്വാധീനിച്ച് എംഎ‍ൽഎയും സി പി എമ്മും ഗൂഢാലോചനയുടെ ഫലമായി മരണശേഷവും 3 ദിവസത്തോളം ദീപുവിനെ വെന്റിലേറ്ററിൽ കിടത്തുകയായിരുന്നു .

ദീപുവിന്റെ കൊലപാതകത്തിലും, തെളിവ് നശിപ്പിക്കുന്നതിലും, ഗൂഢാലോചനയിലും പി.വി ശ്രീനിജൻ എംഎ‍ൽഎ യുടെ പങ്ക് വളരെ വ്യക്തമാണ്. ഈ കേസിൽ തെളിവുകൾ നശിപ്പിക്കുവാൻ എംഎ‍ൽഎ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഭരണസ്വാധീനത്താൽ സർവതും വിലയ്ക്കെടുക്കുന്ന പ്രതികളും നേതാക്കളുമുള്ളപ്പോൾ ഈ കേസ് എത്രകണ്ട് മുന്നോട്ടുപോയാലും പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ എംഎ‍ൽഎ യെ പ്രതിപ്പട്ടികയിൽ ചേർക്കുകയും എംഎ‍ൽഎ പി.വി ശ്രീനിജന്റെ മൊബൈൽ ഫോണുകൾ എത്രയും വേഗം പിടിച്ചെടുക്കുകയും ഇആക അന്വേഷണം നടത്തുകയും ചെയ്താൽ ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെയും, ഗൂഢാലോചനയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുവാൻ സാധിക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP