Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.

സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/ സെയിൽസ്വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിങ്, പ്രോസസിങ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ) എന്നീ 17 മേഖലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി- മാർച്ച് 7.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP