Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം പതിയെ പതിയെ നോർമ്മലാകുന്നു; മാസ്‌കില്ലാതെ യാത്ര അനുവദിക്കുന്ന ആദ്യ വിമാന കമ്പനിയായി ജെറ്റ് 2; വൈകാതെ എല്ലാം പഴയതു പോലെ ആകുമെന്ന് സൂചന

ലോകം പതിയെ പതിയെ നോർമ്മലാകുന്നു; മാസ്‌കില്ലാതെ യാത്ര അനുവദിക്കുന്ന ആദ്യ വിമാന കമ്പനിയായി ജെറ്റ് 2; വൈകാതെ എല്ലാം പഴയതു പോലെ ആകുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡിനെ ഭയന്നു ജീവിച്ച കാലത്തിന് മാറ്റം വരികയാണ്. ലോകം പതിയെ പതിയെ പഴയ നിലയിലേക്ക് ആവുകയാണ്. അതിന്റെ ഭാഗമായി വിമാന കമ്പനികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് ഇളവു നൽകുകയാണ്. വിമാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയ ആദ്യത്തെ ബ്രിട്ടീഷ് വിമാനക്കമ്പനിയായി എയർലൈൻ ജെറ്റ് 2 മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നിന്നും നോർത്തേൺ അയർലൻഡിൽ നിന്നുമുള്ള വിമാനങ്ങളിൽ ഇനി മാസ്‌ക് നിർബന്ധമല്ലെന്ന് പറഞ്ഞാണ് ലോ-കോസ്റ്റ് ഓപ്പറേറ്റർ ഇന്നലെ വെബ്‌സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തത്.

ബോർഡിംഗിലും ടേക്ക് ഓഫിലും മാത്രമല്ല, വിമാന യാത്രയുടെ ഭൂരിഭാഗം സമയത്തും യാത്രക്കാർ അവ ധരിക്കേണ്ടതില്ല. എന്നിരുന്നാലും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമുള്ള ആളുകൾക്ക് അതു ചെയ്യുവാനും വിലക്കില്ല. യാത്രക്കാർ പോകുന്ന സ്ഥലങ്ങളിലും വിദേശ വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണെങ്കിൽ അവ ധരിക്കേണ്ടതാണ്. ബ്രിട്ടനിൽ പൊതുഗതാഗതത്തിൽ മാസ്‌കുകൾ ഒഴിവാക്കി കൊണ്ട് സർക്കാർ കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് ഇറക്കിയത്. അതിനു പിന്നാലെയാണ് വിമാനയാത്രയിലും മാസ്‌ക് ഒഴിവാക്കുന്ന സുപ്രധാന തീരുമാനവുമായി എയർലൈൻ ജെറ്റ് 2 വും എത്തിയത്.

എന്നിരുന്നാലും, മിക്ക എയർലൈനുകളും ഇപ്പോഴും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും എല്ലാം സുരക്ഷിതത്വം കണക്കിലെടുത്ത് മാസ്‌ക് നിർബന്ധമാണെന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലുമുള്ള ഞങ്ങളുടെ വിമാനത്താവളങ്ങളിലോ വിമാനത്തിലോ ഇനി മുതൽ മുഖംമൂടി ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് ഒരു ജെറ്റ് 2 വക്താവാണ് സ്ഥിരീകരിച്ചത്. എന്നിരുന്നാലും, യുകെ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശ പ്രകാരം, വിമാന യാത്രക്കാർ മുഖംമൂടി ധരിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. കൂടാതെ യാത്രക്കാർ വിമാനം ഇറങ്ങുന്ന സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെങ്കിൽ അതു ധരിക്കണമെന്നും ജെറ്റ് 2 എയർലൈൻ വക്താവ് അറിയിച്ചു.

സ്‌കോട്ട്‌ലൻഡിൽ നിന്നും വെയിൽസിൽ നിന്നും യാത്ര ചെയ്യുന്ന വിമാന യാത്രക്കാരിൽ ആറ് വയസും അതിൽ കൂടുതലുമുള്ള ജെറ്റ് 2 യാത്രക്കാർ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടിവരും. യൂറോപ്പിൽ മാത്രമാണ് എയർലൈൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ യാത്രകളായിരിക്കും ഉണ്ടവുക. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്ക് ദീർഘദൂര യാത്രകൾ ഇല്ലാത്തത് മാസ്‌കുകൾ ഉപേക്ഷിച്ചുകൊണ്ടുള്ള ജെറ്റ് 2 വിന്റെ തീരുമാനം കൂടുതൽ എളുപ്പമുള്ളതാക്കി.

എന്നിരുന്നാലും, യൂറോപ്പിലുടനീളം മാത്രം പ്രവർത്തിക്കുന്ന ഈസിജെറ്റ്, റയാൻ എയർ, ബ്രിട്ടീഷ് എയർവേസ് (ബിഎ), വിർജിൻ അറ്റ്ലാന്റിക്, ആഭ്യന്തര വിമാനക്കമ്പനിയായ ലോഗനെയർ, ടൂർ ഓപ്പറേറ്റർ ടിയുഐ എന്നിവയെല്ലാം മാസ്‌കുകൾ നിർബന്ധമായി തുടരുമെന്ന് അറിയിച്ചു. 'യാത്രക്കാരെ സംരക്ഷിക്കുന്നതിനും യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാവരും അവരുടെ യാത്രയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കുന്നതിനും മാസ്‌ക് നയം നിലനിർത്തുകയാണെന്ന് ബിഎ വക്താവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP