Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾ

പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

 കീവ്: യുക്രെയിനിലെ മലയാളി വിദ്യാർത്ഥി ഔസാഫിനെ അറിയാത്തവരായി ഇപ്പോൾ അധികം പേർ ഉണ്ടാവില്ല. കാരണം ട്രോളുകളിൽ അടുത്തിടെ ഇത്രയും നിറഞ്ഞൊരാൾ ഇല്ല. യുദ്ധത്തെ തുടർന്ന് സുരക്ഷിതമായി ഇരിക്കാൻ ബങ്കറിൽ അഭയം തേടിയ ഔസാഫ് ഒരു യുക്രെയിൻ സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഷവർമ കഴിക്കാൻ ഇയാൾ പുറത്തിറങ്ങിയതും, സൈനികരുടെ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് സൈനികർ ചോദ്യം ചെയ്തതും എല്ലാം വീഡിയോയിൽ പങ്കുവച്ചിരുന്നു. സൈന്യത്തിന്റെ കൈയിൽ നിന്നും താൻ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതെന്നും ഔസാഫ് പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്, വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ഒപ്പം ട്രോളുകളും, വിമർശനങ്ങളും. ഇപ്പോൾ ഔസാഫിന് പിന്തുണയുമായി സുഹൃത്തുക്കൾ രംഗത്ത് വന്നിരിക്കുകയാണ്.

'ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ ശബ്ദമായി മാറിയത് ഔസാഫ് ആയിരുന്നു. അവന് നേരെയുള്ള സൈബർ ആക്രമണം കാണുമ്പോൾ വിഷമമുണ്ട്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഔസാഫ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മദ്യപിച്ച് മോശമായി പെരുമാറിയ ആളെയാണ് ഔസാഫ് പിടിച്ചു തള്ളിയത്. ഞങ്ങളെ സംരക്ഷിക്കാനാണ് ഔസാഫ് ശ്രമിച്ചത്. മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്. ഹിജാബിട്ട ഭീകരരെന്ന് കമന്റിൽ ചിലർ പരിഹസിച്ചു. പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്. അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്. ഞങ്ങൾക്ക് വേണ്ടി വാങ്ങിയ ഷവർമ വിശപ്പ് കൊണ്ടാണ് അവൻ കഴിച്ചത്', പെൺകുട്ടികൾ പറയുന്നു.

''ഞങ്ങൾ എണീക്കുന്നത് തന്നെ ബോംബിന്റെ ശബ്ദം കേട്ടിട്ടാണ്...ഞങ്ങളെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല..ഓരോ വീഡിയോയിലെ കമന്റ്‌സ് കണ്ടാൽ it hurts a lot, നമ്മളെ സഹായിക്കാൻ വേണ്ടി ആണ് ഔസാഫ് വീഡിയോ ചെയ്തത്..മെട്രോയിലെ വിഡിയോയിൽ അവൻ ഒരാളെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞു കുറെ പേര് തെറി പറയുന്നുണ്ട്..ബോംബ് പൊട്ടിയ ശബ്ദം കേട്ടാണ് എല്ലാവരും മെട്രോയിലേക്ക് ഓടി കയറിയത്..ഞങ്ങൾ വന്ന സമയം മുതൽ മദ്യപിച്ച ഒരാൾ ഞങ്ങളെ നോക്കുന്നുണ്ട്..ഞങ്ങളെ മാത്രമല്ല.അവിടെയുള്ള പല പെൺകുട്ടികളെയും നോക്കുക.

അവരുടെ ഇടയിൽ പോയി നിൽക്കുക, ഇങ്ങനെ കുറെ ഡിസ്റ്റർബൻസ് ഉണ്ടായിരുന്നു. അവൻ ആ രീതിയിൽ ഫ്രസ്‌ട്രേറ്റഡ് ആയിരുന്നു. നമ്മൾ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അവന്റെ ദേഹത്ത് തൊട്ടിട്ടാണ് അവൻ റിയാക്ട് ചെയ്തത്. ദേഹത്ത് തൊട്ടാൽ ആരായാലും റിയാക്ട് ചെയ്യും..ഇപ്പോൾ ഞങ്ങൾ പെൺകുട്ടികളുടെ ദേഹത്ത് തൊട്ടപ്പോൾ ആണ് റിയാക്ട് ചെയ്തതെങ്കിൽ ഞങ്ങളെ എല്ലാവരും പ്രശംസിച്ചേനെ.അവൻ ആയതുകൊണ്ട് തെറി പറയുന്നു. അവൻ റിയാക്ട് ചെയ്തതിനു ഉടനെ തന്നെ സോറി പറയുന്നുണ്ട്. റഷ്യൻ അറിയുന്നവർക്ക് അത് മനസിലാവും, അവൻ അപ്പോൾ തന്നെ റഷ്യനിൽ സോറി എന്ന് പറയുന്നുണ്ട്...ഈ മെട്രോ സ്റ്റേഷന്റെ തൊട്ടു പുറത്ത് തന്നെയാണ് ആ ഷവർമ ഷോപ്പ്. ഞങ്ങൾക്ക് വേണ്ടി ആണ് അവൻ ഫുഡ് വാങ്ങാൻ പോയത്.

ഞങ്ങൾ രാവിലെ ബോംബിന്റെ ശബ്ദം കേട്ട് ഓടി വന്നതാണ്. വെള്ളം പോലും കുടിച്ചിട്ടില്ലായിരുന്നു. ഇവളുടെ പാസ്‌പോർ്ട്ട് എടുക്കാൻ വേണ്ടി കൂടിയാണ് ഔസാഫ് പോയത്. ഞങ്ങൾക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഇവൾ പോവേണ്ട എന്ന് പറഞ്ഞിട്ടും അവൻ പോയി, എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് കരുതി ആണ് പോയത്. ഞങ്ങൾ ഇവിടെ സർവൈവ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഔസാഫും ഗിരിയും ആണ്. അവർ പുറത്തു പോയി ഭക്ഷണം മേടിച്ചു കൊണ്ട് വന്നതാണ് ഞങ്ങൾ ഈ നാലാം ദിവസവും ഇവിടെ സർവൈവ് ചെയ്യുന്നത്.

ഔസാഫ് രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ:

'ഷവർമ കഴിക്കാൻ പോയതായിരുന്നു. തിരിച്ച് വരുന്ന സമയത്ത് പട്ടാളക്കാർ പിടിച്ചു. അവർ കരുതി അവരെയാണ് ഞാൻ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാൻ വീഡിയോ എടുത്തതാ, പക്ഷെ അവർ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാൻ വിചാരിച്ചു, ഞാൻ വെടി കൊണ്ട് മരിച്ചെന്ന്. ഫുൾ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ... ഡിലീറ്റ് ചെയ്യാൻ. ഒടുവിൽ കാല് പിടിക്കുന്നത് പോലെയാക്കി. ഞാൻ കരുതി ഞാൻ ഷഫീദ് ആയെന്ന്. ഇന്ത്യൻ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചർച്ചയാണ് അവർ നടത്തുന്നത്', ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്.

നേരത്തെ ബങ്കറിൽ അഭയം തേടിയപ്പോൾ ശബ്ദം കുറച്ച് സംസാരിക്കാൻ പറഞ്ഞ യുക്രൈൻ സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാർത്ഥിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നതോടെ വിമർശനമാണ് ഔസാഫ് സൈബർ ഇടത്തിൽ നേരിടുന്നത്.

ഷവർമ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ പട്ടാളക്കാരുടെ കയ്യിൽ അകപ്പെട്ട കാര്യം വിവരിച്ചു കൊണ്ടാണ് ഔസാഫ് രംഗത്തുവന്നത്. പട്ടാളക്കാരെ ഷൂട്ട് ചെയ്തപ്പോൾ അത് അവർ നിർബന്ധിച്ചു ഡിലീറ്റു ചെയ്ത കാര്യവും ഔസാഫ് വിവരിക്കുന്നുണ്ട്. ശരിക്കും വീഡിയോ ഷൂട്ട് ചെയത്ിരുന്നു. ഇനിയും ഷൂട്ട് ചെയ്യുമെന്നും ഔസാഫ് പറയുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ഔസാഫിനെതിരെ വിമർശനം ഉയരുന്നത്. നേരത്തെ ബങ്കറിലെ വീഡിയോയുടെ പേരിലും വിമർശനം കേട്ടിരുന്നു ഔസാഫ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്ന വീഡിയോയിൽ ഹംസയുടെ വാക്കുകൾ ഇങ്ങനെ:

'' ഷവർമ കഴിക്കാൻ വേണ്ടി പുറത്തുവന്നതായിരുന്നേ.. പിന്നെ എനിക്ക് വേറൊരു സ്ഥലത്ത് പോകാനുണ്ടായിരുന്നു.. ഒരു ഡോക്യൂമെന്റെ എടുക്കാന്.. പക്ഷേ വരുമ്പോൾ പട്ടാളക്കാര് പിടിച്ചു. ഫുള്ള് ചീത്ത പറയല്. കാരണം ഞാൻ ഫോൺ ഉപയോഗിച്ചിരുന്നു. അവര് വിചാരിച്ചു അവരുടെ വീഡിയോ എടുക്കുന്നതാന്ന്... ശരിക്കും ഞാൻ വീഡിയോ എടുത്തത് തന്ന്യാ.. എന്നിട്ട് അവര് എന്നെക്കൊണ്ട് ഡിലീറ്റും ചെയ്യിച്ചു.. ഞാൻ വിചാരിച്ചു ഞാൻ വെടി കൊണ്ടു മെരിച്ചു.. വെടികൊണ്ട് ശഹീദ് ആയീന്ന്...അതും പട്ടാളക്കാരില്ലേ.. അങ്ങനെത്തെ വണ്ടീലാണ് വരുന്നത്. സാധാരണ സിവിലിയൻസ് യൂസ് ചെയ്യുന്ന കാറിലേ്... അതില് പട്ടാളക്കാര്.. എന്റെ മോനേ.. ബ്ലിയാച്ച്, ബ്ലിയാച്ച്... ഫുൾ തെറി... തെറി വിളിച്ചിട്ട് പറയാ.. അത് ഡീലീറ്റ് ചെയ്യാന്...

ഞാൻ വിചാരിച്ച് ഞാൻ കൊണ്ട് മരിച്ച് തീർന്ന്ന്ന്.. ഹൊ... ഞാൻ ഒടുവില് കാല് പിടിക്കുന്നത് പോലെയാക്കി... ഓച്ചിൻ ഇസവിനീത്തേന്ന് പറഞ്ഞ് കാല് പിടിക്കുന്നത് പോലെയാക്കീട്ടാണ്...അവരെന്നിട്ട് പറഞ്ഞു റീസന്റ്ലി ഡിലീറ്റ് എന്ന്...ഐഫോൺ റീസന്റില്ി ഡിലീറ്റ് എന്ന്... ഇവർക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ലാലോ.. മോനേ ഞാൻ ഇനി ഞാൻ പുറത്തേക്കില്ല... എന്നാളും ഞാൻ വീഡിയോ എടുക്കും. ഏത് നിങ്ങള് മനസ്സിലാക്കണം നമ്മള് കഷ്ടപ്പെടുന്ന കഷ്ടപ്പെടല്. ഇന്ത്യൻ എംബസീനെ ആരെങ്കിലും വിളിക്ക്വേ.. ഞാൻ ഇങ്ങനെ വെറുതേ... ഇടുന്നേ.. എന്ത് ചർച്ചയാണ് അവര് നത്തുന്നേ....'' ഇങ്ങനെയാണ് ഹംസയുടെ വീഡിയോ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP