Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീവ് വിടണമെന്ന എംബസി അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം; ലഭ്യമായ ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനുള്ള അറിയിപ്പ് അനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി

കീവ് വിടണമെന്ന എംബസി അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണം; ലഭ്യമായ ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനുള്ള അറിയിപ്പ് അനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദ്ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണം.

യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു.

ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്‌ളൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്‌ളൈറ്റിലും നാട്ടിലെത്തിച്ചു.

ഇന്ന് രണ്ട് ഇൻഡിഗോ ഫ്ളൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്ളൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30 ന് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20 ന് ഡൽഹിയിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP