Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം യുക്രൈനിലേക്ക് നോക്കിയിരിക്കുമ്പോൾ തായ്‌വാനെ ആക്രമിക്കാൻ ചൈന പദ്ധതിയിടുന്നതായി അമേരിക്കൻ ഇന്റലിജൻസ്; തായ്വാനിലേക്ക് പ്രത്യേക സംഘത്തെ അയച്ചു അമേരിക്ക; മൂന്നാം ലോക യുദ്ധത്തിന്റെ സൂചനകൾ മാറുന്നില്ല

ലോകം യുക്രൈനിലേക്ക് നോക്കിയിരിക്കുമ്പോൾ തായ്‌വാനെ ആക്രമിക്കാൻ ചൈന പദ്ധതിയിടുന്നതായി അമേരിക്കൻ ഇന്റലിജൻസ്; തായ്വാനിലേക്ക് പ്രത്യേക സംഘത്തെ അയച്ചു അമേരിക്ക; മൂന്നാം ലോക യുദ്ധത്തിന്റെ സൂചനകൾ മാറുന്നില്ല

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: റഷ്യ-യുക്രൈൻ സംഘർഷം വളമാക്കി ചൈന തായ്വാൻ പിടിച്ചെടുക്കാൻ ഒരുങ്ങുമോ? ലോകം മുഴുവൻ യുക്രൈനിലേക്ക് നോക്കിയിരിക്കുമ്പോൾ ലോകത്തിന്റെ ആശങ്ക ഈ വഴിക്കും നീങ്ങുന്നുണ്ട്. തായ്വാൻ തങ്ങളുടെ പ്രദേശമാണെന്ന അവകാശവാദ്വവുമായി ചൈന രംഗത്തുവന്നിട്ട് കാലം കുറേയായി. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ കാരണം ചൈന കടന്നാക്രമണത്തിന് തുനിഞ്ഞിട്ടില്ലെന്ന് മാത്രം. ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ തായ്വാനെ ആക്രമിക്കിക്കാൻ ചൈനയ്ക്ക് കരുത്തു പകരുന്നതാകും എന്ന അമേരിക്കൻ ഇന്റലിജൻ് വൃത്തങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഈ സാചര്യത്തിൽ തായ്വാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്ക തായ്വാനിലേക്ക് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുടെ ശ്രദ്ധ മുഴുവൻ ഈ അതിർത്തി പ്രശ്‌നത്തിലെ സംഭവവികാസങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ചൈന തായ്വാനെ ആക്രമിക്കാൻ പദ്ധതി ഒരുക്കുന്നത് എന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

ഈ സാഹച്യത്തിലാണ് മുൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മൈക്ക് മുള്ളന്റെ നേതൃത്വത്തിലുള്ള സംഘത്തെ അമേരിക്ക തായ് വാനിലേക്ക് അടുക്കുന്നത. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തള്ളിപ്പറയാൻ ചൈന തയ്യാറായിരുന്നില്ല. തായ്വാൻ വ്യോമ മേഖലയിൽ അപൂർവമായി ചൈനീസ് വിമാനങ്ങൾ കടക്കാറുണ്ട്. എന്നാൽ, യുക്രൈൻ-റഷ്യ അതിർത്തി സംഘർഷം ആരംഭിച്ചതിനു ശേഷം അറുപതിലധികം തവണയാണ് യുദ്ധവിമാനങ്ങൾ തായ്വാന്റെ വ്യോമമേഖലയിൽ അതിക്രമിച്ചു കയറിയെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

പുടിൻ ഭരണകൂടം യുക്രൈൻ ആക്രമിച്ചു കീഴടക്കി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയാൽ, അതിനോടുള്ള ലോകരാജ്യങ്ങളുടെ പ്രതികരണമറിയാനാണ് ചൈന കാത്തിരിക്കുന്നത്. വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ, ഇതേ മാർഗം സ്വീകരിച്ച്, പെട്ടെന്നുയുള്ള ഒരു സൈനിക നടപടിയിലൂടെ സ്വതന്ത്രരാജ്യമായ തായ്വാനെ ചൈന പിടിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്.

ഇതിനെ ചെറുക്കാൻ അമേരിക്ക ശ്രമിച്ചാൽ അതൊരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴി തുറന്നേക്കാം എന്ന ആശങ്കയും ലോകത്തിനുണ്ട്. ഹോങ്കോംഗ്, തായ്വാൻ, ടിബറ്റ് മേഖലകളിൽ അധിനിവേശ രീതികൾ കാലങ്ങളായി പരീക്ഷിക്കുന്ന ചൈനക്ക് റഷ്യയുടെ രണ്ടു മാസത്തെ നീക്കം വലിയ തിരിച്ചറിവാണ്. അതിനാൽ തന്നെ റഷ്യൻ രീതികൾ അതീവ ശ്രദ്ധയോടെ ഷീ ജിൻ പിംഗും കമ്യൂണിസറ്റ് ചൈനീസ് സേനയും നിരീക്ഷിക്കുന്നുവെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പസഫിക് മേഖലയിലും തായ്വാന് മേലും ഹോങ്കോംഗിലും അധിനിവേശ ശൈലികൾ പരീക്ഷിക്കുന്ന ചൈന റഷ്യയുടെ പാത തിരഞ്ഞെടുക്കാനുള്ള സാദ്ധ്യതയാണ് അമേരിക്ക മുൻകൂട്ടി കാണുന്നത്.

നാറ്റോ സഖ്യത്തിനൊപ്പം ചേരാനുള്ള യുക്രെയ്ന്റെ ആഗ്രഹത്തിനെതിരെയാണ് പുടിൻ രണ്ടു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ യൂണിയിനിൽ നിന്ന് അകന്നു നിൽക്കുന്ന റഷ്യ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത് മുതൽ ശക്തമായ വിയോജിപ്പിലായിരുന്നു. പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന യുക്രെയ്ൻ ഒരിക്കലും സ്വതന്ത്രമല്ലെന്ന വാദമാണ് രാഷ്ട്രീയത്തിലെത്തുന്നതിന് മുന്നേ തന്നെ പുടിൻ എടുത്തിരുന്നനയം.

യുക്രെയിനിലെ റഷ്യൻ സ്നേഹം വർദ്ധിപ്പിക്കുന്ന വിമത രീതികളാണ് പുടിൻ എന്നും ശക്തിപ്പെടുത്തിയത്. സുപ്രധാന മേഖലകളിൽ റഷ്യൻ പിന്തുണയുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചും സഹായം എത്തിച്ചുമാണ് ഡോൺബാസ്‌ക് മേഖലയിൽ പുടിൻ സ്വാധീനം വർദ്ധിപ്പിച്ചത്. ഇതിനിടെ അമേരിക്ക മുഖ്യ പങ്കാളിയായ നാറ്റോ സൈന്യത്തിന്റെ ഭാഗമാകാൻ യുക്രെയ് ൻ തീരുമാനിച്ചതോടെയാണ് റഷ്യ ശക്തമായ പിടിച്ചെടുക്കൽ രീതിയിലേക്ക് അതിവേഗം നീങ്ങിയത്. ഒപ്പം യുക്രെയ്നിന്റെ കിഴക്കൻ മേഖലയിലെ ബലാറസിനെ റഷ്യ ശക്തമായി പിന്തുണച്ചു.

ചൈനയെ സംബന്ധിച്ച് തായ്വാന് മേൽ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതേ വിഷയത്തിലും ഒരു ഭാഗത്ത് അമേരിക്കയും യൂറോപ്യൻ യൂണിയനും തായ്വാനൊപ്പമാണെന്നതിനാൽ റഷ്യ എടുക്കുന്ന അതേ ശൈലി ചൈന പിന്തുടർന്നാൽ അത്ഭുതപ്പെടാനില്ലെന്നതാണ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈന ആകെ ഭയപ്പെടുന്നത് അന്താരാഷ്ട്ര ഉപരോധം മാത്രമാണ്. ഒപ്പം പ്രതിരോധ മേഖലയിൽ ക്വാഡ് സഖ്യം പിടിമുറുക്കിയിരിക്കുന്ന പസഫിക് മേഖലയിലെ നിലവിലെ പ്രതിരോധവും ചൈനയെ പിന്നോട്ട് വലിക്കുന്ന തന്ത്രമാണ്. റഷ്യയുടെ പോലുള്ള വിപുലമായ സാമ്പത്തിക വാണിജ്യ പങ്കാളിത്തം ഇല്ലെന്നതും ചൈനയുടെ അതിവേഗം നീക്കം തടസപ്പെടുത്തുന്ന കാരണങ്ങ ളിലൊന്നാണ്.

അതിനിടെ യു.എസ് കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ കോർപറേഷൻ, റേയ്തിയൻ ടെക്‌നോളജീസ് കോർപറേഷൻ എന്നിക്ക് ചൈന ഉപരോധവും ഏർപ്പെടുത്തിയിരുന്നു. തായ്വാന് ആയുധങ്ങൾ വിതരണം ചെയ്‌തെന്നാരോപിച്ചാണ് ഉപരോധം. ഫെബ്രുവരി 7ന് നടന്ന 100 മില്യൺ ഡോളറിന്റെ ആയുധ കൈമാറ്റം ചൈനയുടെ സുരക്ഷാ താത്പര്യങ്ങളെ അട്ടിമറിക്കുന്നതും യുഎസ് - ചൈന ബന്ധത്തെയും തായ്വാൻ കടലിടുക്കിലെ സമാധാനത്തെയും സുസ്ഥിരതയേയും തകർക്കുന്ന തരത്തിലുള്ളതാണെന്നും ഇതിനെതിരെയാണ് ഉപരോധമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ പറഞ്ഞത്. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളാണ് ലോക്ക്ഹീഡ് മാർട്ടിനും റേയ്തിയനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP