Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ ജില്ലാ പൊലിസ് മേധാവി നടത്തുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പണിയെന്ന് പി.കെ കൃഷ്ണദാസ്; ബിജെപി പ്രവർത്തകർ തലശേരി എസിപി ഓഫിസിലേക്ക് മാർച്ച് നടത്തി

കണ്ണൂർ ജില്ലാ പൊലിസ് മേധാവി നടത്തുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പണിയെന്ന് പി.കെ കൃഷ്ണദാസ്; ബിജെപി പ്രവർത്തകർ തലശേരി എസിപി ഓഫിസിലേക്ക് മാർച്ച് നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: ന്യൂമാഹി പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് സിപിഎമ്മും പൊലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.ഹരിദാസൻ വധത്തിന്റെ പേരിൽ ബിജെപി- ആർ.എസ്.എസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് തലശേരി അസി.പൊലിസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാൻ കേസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. സിപിഎം പൊലീസുമായി ചേർന്ന് മെനഞ്ഞുണ്ടാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റുകൾ രേഖപ്പെടുത്തുന്നത്. പൊലീസും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭാഗമായെന്നും
പികെ കൃഷ്ണദാസ് ആരോപിച്ചു. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനമാണ് ജില്ലാ പൊലീസ് മേധാവി ചെയ്യുന്നത്. കേസിൽ ലിജേഷ് പ്രതിയാണെന്ന് പറയുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണ്.

ജില്ലാ സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. കേരളപൊലീസിലെ ഒരു വിഭാഗം തൊപ്പിയും ലാത്തിയും സിപിഎം ഓഫീസിൽ പണയം വെച്ചത് ലജ്ജാകരം തന്നെയാണെന്നും വീണ് കിട്ടിയ അവസരം മുതലെടുത്ത് ബിജെപി പ്രവർത്തകരെ കള്ളകേസിൽ കുടുക്കുകയാണെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂർ ജില്ലയിൽ കലാപം ഉണ്ടാക്കാൻ സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കല്യാണ വീട്ടിൽ പോലും സിപിഎമ്മുകാർ ബോംബ് കൊണ്ടുപോകുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

തലശേരി വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ച് പൊലിസ് എ.സി പി ഓഫിസിനു മുൻപിൽ വെച്ച് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് നടന്ന ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി അധ്യക്ഷനായി.നേതാക്കളായ എം.ആർ സുരേഷ്, കെ.രഞ്ചിത്ത്, പി. സത്യപ്രകാശൻ, ഗംഗാധരൻ, കെ.വി പ്രജിത്, എം പി സുമേഷ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP