Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയുടെ പക്കലുള്ളത് 5977 ആണവായുധങ്ങൾ; ലോകത്തെ ഏറ്റവും വലിയ ആണവ ശേഖരം; പുടിന്റെ ഭീഷണിയിൽ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു; ആണവായുധം സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ബലാറസും; യുക്രൈനുമായുള്ള സമാധാന ചർച്ചക്കിടയിലും റഷ്യൻ നീക്കങ്ങൾ തകൃതി

റഷ്യയുടെ പക്കലുള്ളത് 5977 ആണവായുധങ്ങൾ; ലോകത്തെ ഏറ്റവും വലിയ ആണവ ശേഖരം; പുടിന്റെ ഭീഷണിയിൽ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു; ആണവായുധം സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കി ബലാറസും; യുക്രൈനുമായുള്ള സമാധാന ചർച്ചക്കിടയിലും റഷ്യൻ നീക്കങ്ങൾ തകൃതി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ആണവായുധങ്ങൾ സജ്ജമാക്കാൻ സൈനിക നേതൃത്വത്തിന് റഷൻ പ്രസിഡന്റ് വ്‌ളാദിമീർ പുടിൻ നൽകിയ നിർദ്ദേശം യുക്രൈനെ ചർച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മർദ തന്ത്രമാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. എങ്ങനെയും യുക്രൈനെ വരുതിയിൽ നിർത്തുക എന്ന തന്ത്രമാണ് അവർ പ്രയോഗിക്കുന്നത്.

ചർച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈൻ അറിയിച്ചത്, പുടിന്റെ ഈ ഭീഷണി മൂലമാണെന്നും അവർ കരുതുന്നു. എങ്കിലും കേവലം സമ്മർദ തന്ത്രം എന്നു പൂർണമായും തള്ളിക്കളയാനാവില്ല, പുടിന്റെ ആണവ ഭീഷണിയെ എന്നു കരുതുന്നവരുമുണ്ട്. പ്രവചനങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതനായാണ് പുടിൻ പ്രവർത്തിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പ്രധാന കാരണം റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരം തന്നെ. ഫെഡറേഷൻ ഒഫ് അമേരിക്കൻ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച് റഷ്യയുടെ പക്കൽ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാൾ കൂടുതലാണിത്. ഫെഡറേഷന്റെ കണക്കിൽ യുഎസിന്റെ പക്കൽ ഉള്ളത് 5428 ആണവായുധങ്ങളാണ്. ഈ രണ്ടു രാജ്യങ്ങളുടെയും അടുത്തെങ്ങും എത്താത്ത വിധം ശുഷ്‌കമാണ് ശേഷിച്ച രാജ്യങ്ങളുടെ ആണവായുധ ശേഷി.

ചൈനയുടെ പക്കൽ 350ഉം ഫ്രാൻസിന്റെ കൈവശം 290ഉം ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്ക്. ബ്രിട്ടനാണ് പട്ടികയിൽ അടുത്തത്. അവരുടെ പക്കിൽ 225 ആണവ ആയുധങ്ങളാണുള്ളത്. ഇതിനു പിന്നിൽ പാക്കിസ്ഥാൻ-165. ഇന്ത്യയുടെ പക്കിൽ 160 ആണവ ആയുധങ്ങളുണ്ടെന്നാണ് ഫെഡറേഷൻ കണക്കുകുട്ടുന്നത്. ഇസ്രയേലിന്റെ പക്കൽ 90ഉം നോർത്തുകൊറിയയുടെ പക്കിൽ 20 ആണവ ആയുധങ്ങളണ്ടെന്നാണ് കണക്ക്.

അതിനിടെ യുക്രെയിനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുന്നതിനിടെ നിർണായകമായ ഭരണഘടന ഭേദഗതിയുമായി അയൽ രാജ്യമായ ബെലറൂസ്. ആണവായുധങ്ങൾ രാജ്യത്ത് സൂക്ഷിക്കാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബെലറൂസ് തിരക്കിട്ട് പാസാക്കിയത്. യുക്രെയിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബലാറസിന്റെ നീക്കം. ബലാറസിലൂടെ റഷ്യൻ സേന യുക്രെയിനിലേക്ക് പ്രവേശിക്കുന്നുണ്ട്. യുക്രെയിനെ ആക്രമിക്കാൻ ബെലറൂസിന്റെ മണ്ണ് റഷ്യ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നിഴൽ പോലെ പ്രവർത്തിക്കുന്ന ബെലറൂസ് ആണവ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്.

ബെലാറൂസ് അതിർത്തിയിൽനിന്നുള്ള മിസൈൽ പരിധിയിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവും ഉൾപ്പെടും. ആണവ പ്രതിരോധ സേനയെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും റഷ്യൻ പ്രസിഡന്റ് പുടിൻ നിർദ്ദേശം നൽകിയിരുന്നു. യുക്രെയ്‌നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. അതേസമയം, ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ റഷ്യൻയുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ട്.

ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതിക്ക് ഹിത പരിശോധനയിൽ 70 ശതമാനത്തോളം വോട്ട് ലഭിച്ചുവെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടന ഭേദഗതിക്ക് 50 ശതമാനത്തിലധികം വോട്ടാണ് വേണ്ടത്. ബെലറൂസിൽ 1994 മുതൽ അധികാരത്തിൽ തുടരുന്ന അലക്‌സാണ്ടർ ലുകാഷെങ്കോക്ക് 2036 വരെ തുടരാനുള്ള ഭരണഘടനാ ഭേദഗതിയും ഇതോടൊപ്പാ പാസാക്കിയിട്ടുണ്ട്. അതേസമയം, യുക്രെയിൻ ആക്രമണത്തിനും ഭരണഘടനാ ഭേദഗതിക്കും എതിരായി ബെലറൂസിൽ പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുക്രെയിൻ പതാകകളുമായി തെരുവിലറങ്ങിയ 500 ഓളം ആളുകളെ ബെലറൂസ് തടവിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP