Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം

കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം

പ്രത്യേക ലേഖകൻ

പ്രകൃതി താണ്ഡവത്തിൽ തകർന്ന നാടിനെ കൈപിടിച്ചുയർത്താൻ നിങ്ങളുടെ കാരുണ്യത്തിനായി കൈനീട്ടി നിൽക്കുന്നത് നിരവധി കുടുംബങ്ങളാണ്. മുഴുവൻ കുടുംബങ്ങളെയും സഹായിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും ഏറ്റവും അർഹതപ്പെട്ടവരായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും, ആവാസ് പ്രതിനിധികളും തെരഞ്ഞെടുത്ത ഏതാനും കുടുംബങ്ങളെ സഹായിക്കാനുള്ള നിയോഗമാണ് നമുക്കുള്ളത്. കാരുണ്യത്തിനായി കൈകൾ നീട്ടുന്നവരെ കണ്ടില്ലെന്ന് നടിക്കാതെ അവർക്കായി നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും നൽകിയാൽ ഇവരുടെ ദുരിതം അത്രയും കുറയും.

ഇന്ന് പരിചയപ്പെടുത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന അമല മേരി എന്ന ഡിഗ്രി വിദ്യാർത്ഥിനിയെ 

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്ന അമല മേരി എന്ന ഡിഗ്രി വിദ്യാർത്ഥി ഒരു രാത്രി കിടന്നുറങ്ങിയതേ ഓർക്കുന്നുള്ളൂ... പിറ്റേന്ന് നേരം വെളുത്തപ്പോൾ അവേശഷിക്കുന്നത് വീടിന്റെ ചുവരുകൾ മാത്രം... മുണ്ടക്കയത്ത് ദുരിതം വിതച്ച് എത്തിയ കനത്ത മഴയിലും ഉരുൾപൊട്ടലും ഈ ഡിഗ്രി വിദ്യാർത്ഥിനിക്കും കുടുംബത്തിനും ബാക്കി വച്ചിരുന്നത് താമസിച്ചിരുന്ന വീടിന്റെ ഭാഗികമായ നാല് ചുവരുകൾ മാത്രമായിരുന്നു... കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഒക്ടോബർ 16 ന് രാത്രി ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ഇവരുടെ വീട് മുഴുവനായും മുങ്ങിപോകുകയും,വീട്ടിലെ സകല സാമഗ്രികളും ഒഴുകിപോകുകയും വീട് ഭാഗീകമായി തകരുകയും ചെയ്തു.

അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തത്തിനൊപ്പം അമലയുടെയുംഎട്ടാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരന്റെയും പഠനം കൂടിയാണ് അനശ്ചിതത്വത്തിലായത്. കാരണം വെള്ളം കൊണ്ട് പോയത് ഈ വദ്യാർത്ഥികളുടെപുസ്തകങ്ങളും ലാപ്ടോപ്പും അടക്കം ഉള്ള വീട്ടുപകരണങ്ങൾ ആയിരുന്നു.മുണ്ടക്കയം ബൈപ്പാസ് റോഡ്‌സൈഡിൽ അഞ്ചുസെന്റ് സ്ഥാലത്തുള്ള ചെറിയ വീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്. മഴ പെയ്തു വെള്ളം പൊങ്ങുവാൻ തുടങ്ങിയതോടെ വീട്ടിലെ സാധനങ്ങൾ ഉയർന്ന മേശയുടെയും മറ്റും മുകളിൽ എടുത്തുവച്ചെങ്കിലും പൊടുന്നനേയുണ്ടായ വെള്ള പാച്ചിലിൽ ഇവയൊക്കെ ഒഴുകിപോയതായും നിമിഷനേരം കൊണ്ട് വീട് മുഴുവനായും മുങ്ങിപ്പോയതായും അമലയുടെ അമ്മ സിനി പറയുന്നു.

മേൽക്കൂരയും, സീലിങ്ങും,ജനാലയും,ഫ്ളോറിങ് ഉൾപ്പെടെഎല്ലാം തകർന്നു. പള്ളിയിൽ നിന്നും സഹായമായി ലഭിച്ച പതിനായിരം രൂപ ഒഴിച്ചാൽ മറ്റൊരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല.ആകെയുള്ള കുറച്ചു സ്വർണം പണയപ്പെടുത്തി ചെറിയ തോതിൽ വീട് പണി നടന്നുവരികയാണ്.എന്നാൽ ഇവയൊന്നും പോരാ വീടുപണി പൂർണ്ണമായും തീരുവാൻ. വീടുപണി നടുക്കുന്നതിനാൽ ഇപ്പോൾ മറ്റൊരാളുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്.

മുണ്ടക്കയം പ്ലാപ്പറമ്പിൽ കുടുംബാംഗമായ അമലയുടെ പിതാവ് സാജൻ ഒരു ഹാർഡ്വെയർ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി ചെയ്യുന്നു. 'അമ്മ സിനി ഒരു കണ്ണാടികടയിൽ ജോലിചെയ്തുമായിരുന്നു കുടുംബം നോക്കി വന്നിരുന്നത്.അമല കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനി, സഹോദരൻ അലൻ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.

ജില്ലാ സഹകരണ ബാങ്കിൽ നിന്നും മൂന്നര ലക്ഷം രൂപ ലോൺ എടുത്താണ് ഏതാനും നാളുകൾക്കു മുന്പ് വീടുപണി പൂർത്തിയാക്കിയത്.കൂടാതെ മുണ്ടക്കയം ഫെഡറൽ ബാങ്കിൽ സ്വർണംപണയവുമുണ്ട്. ഇരുവരും ചെയ്യുന്ന ജോലിക്കുപുറമെ വൈകുന്നേരങ്ങളിൽ വീട്ടിൽ ചെറിയ തോതിൽ പലചരക്കു കടയും നടത്തി കടബാധ്യതകൾ തീർക്കുവാൻ കഷ്ടപ്പെടുന്നതിനിടയിലാണ് വിധിയുടെ വിളയാട്ടം പോലെ പേമാരിയും ഉരുൾപൊട്ടലും എത്തിയത്.കടയും കടയിൽ ഉഉണ്ടായിരുന്ന സാധങ്ങളെല്ലാം ഒഴുകിപ്പോയി. ഇനിയെന്ത് എന്നറിയാതെ പകച്ചു നിക്കുകയാണീ കുടുംബം.

ആവാസ് ഈ വർഷത്തെ ക്രിസ്മസ് ന്യു ഇയർ അപ്പീൽ കൂട്ടിക്കൽ ഏന്തയ്യാർ പ്രേദേശത്ത് പേമാരിയിലും പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ജീവനും ജീവനോപാധിയും നഷ്ടപെട്ട നിരാലംബരെ സഹായിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ സഹായങ്ങളും ദേശീയവും അന്തർദേശീയവുമായ സഹായങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെയാണ്. ഉദാരമതികളുടെ സഹായങ്ങൾകൂടുതലും താഴ്ന്ന വരുമാനക്കരെ ലക്ഷ്യം വച്ചപ്പോൾദുരന്തം മൂലം ഏറ്റവും കഷ്ടത്തിലായത് സമൂഹത്തിലെ ഇടത്തട്ടിൽ കഴിയുന്നവരാണ് എന്നാണ് ബി എം സി എഫിന്റെയും സന്നദ്ധ സംഘടനയായ ആവാസിന്റെയും പ്രതിനിധികൾ ഈ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മനസിലായത്.

ചെറിയ വ്യാപാരവ്യവസായ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ, സ്വന്തമായതും പാട്ടത്തിനെടുത്തുമായകൃഷിഭൂമിയിൽ അത്യധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നവർ തുടങ്ങിയവരാണ് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സർവ്വതും നഷ്ടപെട്ട് മുന്നോട്ട് എന്തെന്നറിയാതെ കഴിയുന്നത്. സർക്കാരോ സന്നദ്ധ സംഘടനകളോ അവരുടെ നിശബ്ദ നിലവിളികൾ ചെവികൊണ്ടില്ല. അതുകൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകാനാവാതെ കഴിയുന്നനിരാലംബർക്ക് വേണ്ടിയാണ് ആഘോഷങ്ങളുടെയും പങ്കുവെയ്ക്കലിന്റെ ഈ വേളയിൽ മറുനാടൻ മലയാളി വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടുന്നത്. നിങ്ങളുടെ ഒരു ചെറിയ കൈസഹായം ഈ ആലംബഹീനരുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്.അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് അവരുടെ ജീവതത്തിലേക്ക് വെളിച്ചം വീശുവാനാണ് ആവാസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കാഞ്ഞിരപ്പള്ളി സ്വദേശിയായ ചന്ദ്രശേഖരന്റെ കഥ നിങ്ങൾക്ക് മുമ്പിൽ എത്തിച്ചിരുന്നു.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP