Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസയില്ലാതെ ഇന്ത്യക്കാർക്ക് പോളണ്ടിൽ എത്താം; ഹംഗറിയും റുമാനിയയും പ്രതീക്ഷ; റഷ്യൻ അതിർത്തി വഴിയും യുക്രെയിനിൽ നിന്ന് പുറത്തെത്താൻ സാധ്യത; ഓപ്പറേഷൻ ഗംഗയിലൂടെ ലക്ഷ്യം 15,000 ഇന്ത്യാക്കാരെ എത്തിക്കൽ; യുദ്ധ മുഖത്ത് കുടുങ്ങിയവർക്ക് ഇത് ദുരിതകാലം; അകപ്പെട്ട മലയാളികൾ ആശങ്കയിൽ തന്നെ

വിസയില്ലാതെ ഇന്ത്യക്കാർക്ക് പോളണ്ടിൽ എത്താം; ഹംഗറിയും റുമാനിയയും പ്രതീക്ഷ; റഷ്യൻ അതിർത്തി വഴിയും യുക്രെയിനിൽ നിന്ന് പുറത്തെത്താൻ സാധ്യത; ഓപ്പറേഷൻ ഗംഗയിലൂടെ ലക്ഷ്യം 15,000 ഇന്ത്യാക്കാരെ എത്തിക്കൽ; യുദ്ധ മുഖത്ത് കുടുങ്ങിയവർക്ക് ഇത് ദുരിതകാലം; അകപ്പെട്ട മലയാളികൾ ആശങ്കയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി രാജ്യത്ത് തിരികെയെത്തിക്കാൻ ശ്രമം ഊർജിതമാക്കിയതായി കേന്ദ്രസർക്കാർ. 'എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോയും രക്ഷാദൗത്യത്തിന് പങ്കാളിയാകും. റഷ്യ വഴിയും രക്ഷാപ്രവർത്തനം ശക്തമാക്കും. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ മലയാളികളുടെ ദുരിതവും കൂടുകയാണ്. കീവിലും മറ്റും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. യുദ്ധം അവസാനിച്ചാൽ മാത്രമേ ഈ ദുരിതങ്ങൾ തീരൂവെന്നതാണ് വസ്തുത.

'യുക്രെയ്ൻ രക്ഷാദൗത്യത്തിന് പുതിയൊരു മാർഗം അവലംബിക്കുകയാണ്. റുമാനിയയിലെ മോൾഡോവ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് പദ്ധതി. സംഘത്തെ മോൾഡോവ അതിർത്തിയിൽ എത്തിക്കും. അടുത്ത ബസ് അധികം വൈകാതെ അയയ്ക്കും. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. അതിനിടെയിലും കുടുങ്ങിയവരുടെ വേദനകൾ മാധ്യമങ്ങളിൽ എത്തുകയാണ്. അവിടെ കുടുങ്ങിയവരുടെ വേദനകളെ ആരും പരിഹസിക്കരുതെന്നും പുറംലോകത്ത് കുടുങ്ങിയവരുടെ വിവരങ്ങൾ എത്തിക്കാനാണ് ശ്രമമെന്നും വിശദീകരിച്ച് ഏഷ്യാനെറ്റ് ന്യൂസും രംഗത്തു വന്നു.

സ്ലൊവാക്യൻ അതിർത്തിയിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഗതാഗതം കാത്തുനിൽക്കുന്നതായാണ് വിവരം. ഇന്ത്യക്കാർക്കായി കീവിൽനിന്ന് അതിർത്തികളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചു. യുക്രെയ്നിൽനിന്ന് പോളണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ വേണ്ടെന്നും പോളണ്ട് ഭരണകൂടം അറിയിച്ചു. ഇതും പുതിയ പ്രതീക്ഷയാണ്. ഹംഗറി, റുമാനിയ അതിർത്തി കടക്കാൻ വലിയ പ്രയാസമില്ല. എന്നാൽ പോളണ്ട് അതിർത്തിയിൽ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവിടെയുള്ള ഇന്ത്യക്കാർ ട്രെയിനിൽ ഹംഗറി അതിർത്തിയിലെത്തണം.

കിഴക്കൻ യുക്രെയ്‌നിലെ ഇന്ത്യക്കാർ പ്രതിസന്ധി നേരിടുകയാണ്. അവർ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തണം. ഇതിനായി റെഡ്ക്രോസിന്റെ സഹായം തേടി. റഷ്യ, യുക്രെയ്ൻ സ്ഥാനപതികൾക്ക് അവരുടെ വിശദാംശങ്ങൾ നൽകുകയും ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിൽ നിരന്തര ഇടപെടലുകൾ നടത്തി വരികയാണെന്നതാണ് വസ്തുത. വിദേശകാര്യ മന്ത്രാലയവും വിവിധ എംബസികളുമായും കേരള സർക്കാർ നിയോഗിച്ച വേണു രാജമാണിയുമായെല്ലാം നിരന്തര ഇടപെടൽ നടത്തുന്നുണ്ട്.

വിദ്യാർത്ഥികളെ അതിർത്തിയിലെത്തിക്കാൻ വാഹന സൗകര്യം വരെ ഒരുക്കിയിട്ടും അനുമതിക്കായി കാത്തു നിൽക്കേണ്ട ദയനീയ സ്ഥിതിയാണ്. കുറേ കുട്ടികൾ മാൾഡോവ അതിർത്തിയിലുണ്ട്. അവിടെ ഇന്ത്യൻ എംബസിയില്ല. യുദ്ധസമയത്തുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യങ്ങളും ചിലർ ചൂണ്ടികാണിക്കുന്നു. ചുരുക്കം ചിലരുടെ ബാഗും യാത്രാ രേഖകളും കവർച്ച ചെയ്യപ്പെട്ടു.

എങ്ങും ഷെല്ലാക്രമണം

രാവിലെ എഴുന്നേറ്റത് ഷെല്ലാക്രമണത്തിന്റെ ശബ്ദം കേട്ടാണെന്ന് യുക്രെയ്‌നിലെ സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികളായ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർത്ഥിനികൾ. ഇടയ്ക്കു മുറിയിലേക്ക് എത്തിയെങ്കിലും വീണ്ടും ബങ്കറുകളിൽ ഒളിക്കേണ്ടി വന്നു. 800 മലയാളികൾ ഉൾപ്പെടെ 1200ലധികം ഇന്ത്യക്കാർ ഇവിടെയുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. എംബസിയുടെ പിന്തുണയില്ലാതെ പോയവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് അതിർത്തിയിൽ എത്തുന്നതെന്നും അവിടെ അവർ സുരക്ഷിതരല്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. രണ്ടുദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേ ഉള്ളൂവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

'കഴിഞ്ഞ ദിവസം രാത്രിവരെ ബങ്കറുകളിലായിരുന്നു താമസം. സാഹചര്യം അൽപം മെച്ചപ്പെട്ടെന്നു തോന്നിയപ്പോഴാണു മുറിയിലേക്കു തിരിച്ചെത്തിയത്. എന്നാൽ രാവിലെ തന്നെ വീണ്ടും ബങ്കറുകളിൽ അഭയംപ്രാപിക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും മുറിയിലേക്ക് എത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും തിരിച്ചുപോകേണ്ടി വരും. രണ്ടു ദിവസത്തേക്ക് മാത്രമേ ഭക്ഷണവും വെള്ളവും കാണൂ. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്നതിനാൽ പുറത്തുപോകാനാകില്ല. കടകളും ഇല്ല.' തൃപ്പൂണിത്തുറ സ്വദേശിനി ഗായത്രി രാജ്കുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രെയ്‌നിൽ നിന്നുള്ള മലയാളികളുടെ ആദ്യസംഘം കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ 11 മലയാളി വിദ്യാർത്ഥികളാണ് കൊച്ചിയിലെത്തിയത്. നാലുപേർ കരിപ്പൂരിലും എത്തി. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പലരും കെട്ടിപ്പിടിച്ച്‌ െപാട്ടിക്കരഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP