Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാധാന ചർച്ചയ്ക്ക് ബലാറസ് വേദിയാക്കാം; ഒടുവിൽ റഷ്യയുടെ നിർദേശത്തിനു വഴങ്ങി യുക്രെയ്ൻ; ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ചു സെലെൻസ്‌കി; റഷ്യൻ പ്രതിനിധി സംഘം എത്തിയതായി ബലാറസിലെത്തി; ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി മുഴക്കി ലോകത്തെ വിറപ്പിച്ച പുടിന്റെ വഴിയെ തന്നെ കാര്യങ്ങൾ നീങ്ങുന്നു

സമാധാന ചർച്ചയ്ക്ക് ബലാറസ് വേദിയാക്കാം; ഒടുവിൽ റഷ്യയുടെ നിർദേശത്തിനു വഴങ്ങി യുക്രെയ്ൻ; ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ചു സെലെൻസ്‌കി; റഷ്യൻ പ്രതിനിധി സംഘം എത്തിയതായി ബലാറസിലെത്തി; ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി മുഴക്കി ലോകത്തെ വിറപ്പിച്ച പുടിന്റെ വഴിയെ തന്നെ കാര്യങ്ങൾ നീങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധസംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി ചർച്ചകൾക്ക് തയ്യാറെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. റഷ്യ നിർദേശിച്ച ബലാറസ് വേദിയാക്കാമെന്ന് സെലെൻസ്‌കി പറഞ്ഞു. ആക്രമണം നിർത്തിവച്ചാൽ ചർച്ചയ്ക്കു തയാറാണെന്നും എന്നാൽ ബെലാറൂസ് വഴി യുക്രെയ്ൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നാണ് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ നിർദേശത്തിന് വഴങ്ങുകയായിരുന്നു.

ചെർണോബിൽ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിർത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെൻസ്‌കിയും ബലാറസ് രാഷ്ട്ര തലവൻ അലക്സാണ്ടർ ലുകഷെങ്കോയും ഫോണിൽ സംസാരിച്ചു. ബലാറസിൽവെച്ച് ചർച്ച നടത്തുന്നതിന് യുക്രൈൻ സമ്മതിച്ചെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയ്ക്കായി യുക്രൈന്റേയും റഷ്യയുടേയും അയൽരാജ്യമായ ബലാറസിൽ റഷ്യൻ പ്രതിനിധി സംഘം എത്തിയതായി റഷ്യൻ പ്രസിഡന്റ് ഓഫീസായ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പ്രതികരിച്ചിരുന്നു.

റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധമന്ത്രാലയത്തിന്റേയും പ്രതിനിധികളും പ്രസിഡന്റ് ഓഫീസ് പ്രതിനിധികളുമാണ് ബെലാറസിലെത്തിയത്. ബെലാറസിലെ ഗോമെലിൽ വച്ചാണ് ചർച്ചകൾ നടക്കുകയെന്നും പെസ്‌കോവിനെ ഉദ്ധരിച്ച് ടാസ് റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രതിനിധി സംഘം എത്തിയതായി ബലാറസ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചയ്ക്കായുള്ള സജ്ജീകരണങ്ങൾ നടത്തിയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനാടോലി ഗ്ലാസ് പ്രതികരിച്ചതായും ടാസ് റിപ്പോർട്ട് ചെയ്തു.

ബെലാറസിൽവെച്ച് ചർച്ച നടത്താമെന്ന് നേരത്തെ റഷ്യ പറഞ്ഞിരുന്നുവെങ്കിലും ഈ നിർദ്ദേശം യുക്രൈൻ അംഗീകരിച്ചിരുന്നില്ല. റഷ്യ ആക്രമണം നടത്തുന്നത് ബെലാറസിൽ നിന്നാണ്. അവിടെവെച്ച് ചർച്ച നടത്താൻ കഴിയില്ല. ഇതിന് പകരമായി വാഴ്സോ, ഇസ്താംബുൾ തുടങ്ങിയ അഞ്ച് നഗരങ്ങളിൽ ഒന്നിൽവച്ചാകാമെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ നിലപാട്.

അതേസമയം, ആണവ ഭീഷണി മുഴക്കിയ പുട്ടിൻ, ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടു പുറത്തുവന്നിരുന്നു. ഇത് പശ്ചാത്യ ലോകത്തെയും നടക്കുന്നതായിരുന്നു. നാറ്റോ സേന യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പുട്ടിൻ, സേനാംഗങ്ങളോട് മനോവീര്യം കളയാതെ പൊരുതണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ആണവ പ്രതിരോധ സേനയെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്‌നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്.

'റഷ്യയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് സൗഹാർദപരമല്ല. സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതു മാത്രമല്ല, നാറ്റോ നേതാക്കൾ നമ്മുടെ രാജ്യത്തിനെതിരെ വളരെ പ്രകോപനപരമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്നു.' പുട്ടിൻ ടെലിവിഷൻ ചാനലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

യുക്രെയ്‌നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദ്ദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP