Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്ടിമുടിയിൽ സ്ത്രീകൾ അടക്കം വിനോദ സഞ്ചാരികൾ കാട്ടുതീയിൽ അകപ്പെട്ടു; വനപാലകരെത്തി രക്ഷിച്ചു

പെട്ടിമുടിയിൽ സ്ത്രീകൾ അടക്കം വിനോദ സഞ്ചാരികൾ കാട്ടുതീയിൽ അകപ്പെട്ടു; വനപാലകരെത്തി രക്ഷിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അടിമാലി റേഞ്ചിലെ പെട്ടിമുടിയിൽ കാട്ടുതീക്ക് മുന്നിൽ അകപ്പെട്ട സഞ്ചാരികളെ വനപാലകരെത്തി രക്ഷിച്ചു. 40ഓളം വരുന്ന വിനോദ സഞ്ചാരികൾ കാട്ടുതീക്ക് മുന്നിൽ അകപ്പെട്ടത്.

പെട്ടിമുടിക്ക് താഴെ മലഞ്ചെരുവിലാണ് കാട്ടുതീ പടിർന്ന് പിടിച്ചത്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. പുലർച്ചെ സൂര്യോദയം കാണാനാണ് സഞ്ചാരികൾ മൂന്ന് മണിക്കൂറിലേറെ സഹസിക യാത്ര ചെയ്ത് പെട്ടിമുടിയിലെത്തിയത്.

തണുപ്പും വശ്യമനോഹര കാഴ്ചകളുമുള്ള പെട്ടിമുടിയിൽ പുൽമേടുകളാണ് കൂടുതൽ. കടുത്തവേനലിൽ പുൽമേടുകൾ ഉണങ്ങി നിൽക്കുകയാണ്. ഇതിലേക്കാണ് ഞായറാഴ്ച രാവിലെ തീ പടർന്ന് പിടിച്ചത്. ഇതോടെ പരിഭ്രാന്തരായ സഞ്ചാരികൾ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.

റേഞ്ച് ഓഫിസർ കെ.വി. രതീഷ്‌കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അബൂബക്കർ സിദ്ധീഖ് എന്നിവരുടെ നേത്യത്വത്തിൽ മച്ചിപ്ലാവ് സ്റ്റേഷനിൽനിന്നും കൂമ്പൻപാറ ഓഫിസിൽനിന്നും വനംവകുപ്പ് ജീവനക്കാരും ഫയർ വാച്ചർമാർ ഉൾപ്പെടെയുള്ളവരും ഇവിടെയെത്തി കാട്ടുതീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ഇതിനുശേഷം സ്ത്രീകൾ അടക്കമുള്ള വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കി. അടിമാലി കൂമ്പൻപാറയിൽനിന്നും അപകടം പിടിച്ച ദുർഘടമായ കയറ്റം കയറിവേണം പെട്ടിമുടിയിലെത്താൻ. ചെറിയ അശ്രദ്ധ തന്നെ ദുരന്തങ്ങൾക്ക് കാരണമാകുന്ന സ്ഥലവുമാണ്.

പെട്ടിമുടിയുടെ മുകളിലെത്തിയാൽ നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന ദൃശ്യങ്ങളും മറ്റും ഏവരുടെയും മനംകവരുന്ന കാഴ്ചയാണ്. ഇതിനാൽ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഇവിടേക്കുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ എത്തുന്നവർ പരിസ്ഥിതിക്ക് നാശം വരുത്തുന്നുണ്ട്. പരിസ്ഥിതിയുടെ പ്രാധാന്യവും അപകട സൂചന മുന്നറിയിപ്പ് നൽകാനും വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.എന്നാൽ, ഇവയൊന്നും ഇപ്പോഴില്ല. പഞ്ചായത്തുമായി ചേർന്ന് പുതിയ പദ്ധതികൾ നടപ്പാക്കി പെട്ടിമുടിയെ സുന്ദരമാക്കാനുള്ള ഒരുക്കങ്ങൾ നടത്തുമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP