Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നുമാത്രം ആർക്കും തൊടനാവാതെ നിൽക്കും പുടിന്റെ മഹത്വം; യുക്രൈൻ റഷ്യ യുദ്ധകാലത്ത് ചർച്ചയായി പ്രവാചക ബാബ വാൻഗേയുടെ വാക്കുകൾ; വർഷങ്ങളായി ചർച്ചയ്ക്ക് വഴിവെച്ച വാൻഗേയുടെ റഷ്യൻ പ്രവചനത്തെയും ലോകം ഉറ്റുനോക്കുമ്പോൾ

ഒന്നുമാത്രം ആർക്കും തൊടനാവാതെ നിൽക്കും പുടിന്റെ മഹത്വം; യുക്രൈൻ റഷ്യ യുദ്ധകാലത്ത് ചർച്ചയായി പ്രവാചക ബാബ വാൻഗേയുടെ വാക്കുകൾ; വർഷങ്ങളായി ചർച്ചയ്ക്ക് വഴിവെച്ച വാൻഗേയുടെ റഷ്യൻ പ്രവചനത്തെയും ലോകം ഉറ്റുനോക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കീവ്: യാഥാർത്ഥ്യമാകുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം..പക്ഷ ലോകം ഉറ്റുനോക്കുന്ന പ്രവാചക ബാബ വാൻഗേയുടെ പ്രവചനം എപ്പോഴും ലോകത്താകമാനം ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.വിവിധ വിഷയങ്ങളിൽ എപ്പോഴും വാൻഗേ പലവിധ പ്രവചനങ്ങൾ നടത്താറുമുണ്ട്.ഇപ്പോഴിത റഷ്യ-യുക്രൈൻ യുദ്ധം ഉടലെടുക്കുമ്പോൾ ബാബ വാൻഗേയുടെ മറ്റൊരു പ്രവചനം കൂടി ചർച്ചയാവുകയാണ്.

രണ്ടു ദശാബ്ദക്കാലം മുൻപു ലോകത്തോടു വിടപറഞ്ഞ പ്രവാചക ബൾഗേറിയ സ്വദേശി ബാബ വാൻഗ റഷ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ ശ്രദ്ധ നേടുന്നു. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്‌ലാഡിമിറിന്റെയും മഹത്വം മാത്രമായിരിക്കും നിലനിൽക്കുക എന്നുമാണ് ബാബ പ്രവചിച്ചിരുന്നത്. നിലവിലെ യുക്രെയ്ൻ റഷ്യ യുദ്ധ സാഹചര്യത്തിലാണ് ഈ പ്രവചനം ചർച്ചയാകുന്നത്.

''എല്ലാം ഉരുകും, മഞ്ഞുപോലെ. ഒന്നു മാത്രം ആർക്കും തൊടാനാവാതെ നിൽക്കും, വ്‌ലാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം. റഷ്യയെ ആർക്കും തടയാനാവില്ല. എല്ലാം റഷ്യയുടെ വഴിയിൽനിന്ന് നീക്കം ചെയ്യപ്പെടുമെന്ന് മാത്രമല്ല ലോകത്തിന്റെ നാഥനായും മാറും'' എന്നും ബാബ പ്രവചിച്ചിട്ടുണ്ട്. പുട്ടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും യൂറോപ്പിൽ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്.

ശാസ്ത്രം, രാഷ്ട്രീയം, പ്രതിരോധം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ ബാബ വർഷങ്ങൾക്കു മുൻപേ പ്രവചിച്ചിട്ടുണ്ട്. ഇവയിൽ പലതും പലപ്പോഴായി വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. 2021ൽ വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിരുന്നത്. 2028 ആവുന്നതോടെ ലോകത്താർക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് ബാബയുടെ മറ്റൊരു പ്രവചനം. 2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും 5071 വർഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാങ്ക പ്രവചിച്ചിട്ടുണ്ട്.

നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബാബ വാൻഗ അറിയപ്പെടുന്നത്. ഇരുകണ്ണുകൾക്കും കാഴ്ചയില്ലാതിരുന്ന ഇവർ 1996ൽ അന്തരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP