Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ല, ആയുധം താഴെവെക്കില്ല; ഇത് നമ്മുടെ നാട്, മക്കൾക്കുവേണ്ടി നാമതിനെ സംരക്ഷിക്കും; ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് പുതിയ വീഡിയോയുമായി യുക്രൈൻ പ്രസിഡന്റ്; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വിധത്തിൽ റിപ്പോർട്ടുകൾ തള്ളി സെലൻസ്‌കിയുടെ എൻട്രി

ഇല്ല, നമ്മൾ കീഴടങ്ങുന്നില്ല, ആയുധം താഴെവെക്കില്ല; ഇത് നമ്മുടെ നാട്, മക്കൾക്കുവേണ്ടി നാമതിനെ സംരക്ഷിക്കും; ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്ന് പുതിയ വീഡിയോയുമായി യുക്രൈൻ പ്രസിഡന്റ്; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വിധത്തിൽ റിപ്പോർട്ടുകൾ തള്ളി സെലൻസ്‌കിയുടെ എൻട്രി

മറുനാടൻ ഡെസ്‌ക്‌

കീവ്: റഷ്യയ്ക്ക് മുൻപിൽ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് താൻ ഒളിച്ചോടില്ലെന്നും ശക്തമായ ചെറുത്തുനിൽപ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പ്രസിഡന്റ് നൽകുന്നത്. ഔദ്യോഗിക വസതിക്ക് മുൻപിൽ നിന്നാണ് സെലൻസ്‌കി വീഡിയോ എടുത്തിട്ടുള്ളത്. സെലൻസ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തിൽ കഴിഞ്ഞ ദിവസവും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ മന്ത്രിമാർക്കൊപ്പമുള്ള ഒരു വീഡിയോ സെലൻസ്‌കി പങ്കുവെച്ചിരുന്നു. താൻ കീവിലുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നുമായിരുന്നു വീഡിയോയിൽ സെലൻസ്‌കി പറഞ്ഞത്.

''ഇല്ല, നമ്മൾ കീഴടങ്ങുന്നില്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും. രാജ്യത്തിന് വേണ്ടി പോരാടും. ഒരു തരത്തിലും ആയുധം താഴെ വെക്കില്ല.''- സെലൻസ്‌കി പറയുന്നു. ഔദ്യോഗിക വസതിക്കു മുന്നിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. കീഴടങ്ങാൻ താൻ നിർദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ സെലൻസ്‌കി പറഞ്ഞു.

അതേസമയം ഒഡേസയിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കരമാർഗമുള്ള ആക്രമണങ്ങൾക്കെതിരെ ഉക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുമ്പോൾ വ്യോമാക്രമണം ശക്തമാക്കുകയാണ് റഷ്യ. എന്നാൽ രണ്ടു ദിവസത്തിനിടെ 3500 റഷ്യൻ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് ഉക്രൈൻ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായും ഉക്രൈൻ അവകാശപ്പെട്ടു. 102 റഷ്യൻ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകർത്തെന്നും 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തിൽ റഷ്യയ്ക്കു നഷ്ടമായതെന്നുമാണ് സൈന്യം പറയുന്നത്.

മുപ്പതു ലക്ഷം ജനസംഖ്യയുള്ള കീവിലേക്ക് വ്യോമ, മിസൈൽ, പീരങ്കി ആക്രമണങ്ങളുമായാണ് റഷ്യൻ മുന്നേറ്റം. ഒബളോൻസ്‌കിയിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. ഹൈവേകളിലും അപ്പാർട്ടുമെന്റുകളുടെ ഇടവഴികളിലും പോരാട്ടം നടക്കുകയാണ്. നഗരം സ്ഥിതി ചെയ്യുന്ന നീപ്പ നദിയുടെ പടിഞ്ഞാറേ തീരം റഷ്യ കൈയടക്കി. ഇന്നലെ നാൽപ്പതിലേറെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് നഗരത്തിലേക്ക് പ്രയോഗിച്ചത്. റഷ്യയുടെ യന്ത്രത്തോക്കുകൾ ഘടിപ്പിച്ച കവചിത വാഹനങ്ങളും പീരങ്കികളും നഗരവീഥികളിലൂടെ നീങ്ങുന്നുണ്ട്.യുക്രെയിന്റെ ഒരു സുഖോയ് 27 യുദ്ധവിമാനത്തെ റഷ്യൻ മിസൈൽ തകർത്തു. റഷ്യൻ പാരാട്രൂപ്പർമാരുടെ നിയന്ത്രണത്തിലായിരുന്ന ഗോസ്തോമെൽ വ്യോമത്താവളം യുക്രെയിൻ തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ടുണ്ട്. എങ്കിലും നഗരം ഏതു നിമിഷവും റഷ്യൻ സേന പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങുകയാണ്. കീവിലെ ജനങ്ങൾ കൂട്ടപലായനത്തിലാണ്.

അതിനിടെ യുക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളർ അനുവദിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ആയുധങ്ങൾ ഉൾപ്പെടെസുരക്ഷാ സാമഗ്രികൾ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളർ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയിൽ 250 ദശലക്ഷം ഡോളർ നൽകാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP