Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ വാഗ്ദാനം നിരസിച്ച നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്തുകൊന്നു; പാക്കിസ്ഥാനിലെ അതിസമ്പന്നന്റെ മകന് വധശിക്ഷ വിധിച്ച് കോടതി

വിവാഹ വാഗ്ദാനം നിരസിച്ച നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്തുകൊന്നു; പാക്കിസ്ഥാനിലെ അതിസമ്പന്നന്റെ മകന് വധശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: വിവാഹ വാഗ്ദാനം നിരസിച്ചതിന് നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്തുകൊന്ന പാക്കിസ്ഥാനിലെ കോടീശ്വരന്റെ മകന് കോടതി വധശിക്ഷ വിധിച്ചു. അമേരിക്കൻ പൗരനും പാക്കിസ്ഥാനിലെ കോടീശ്വരന്റെ പുത്രനുമായ സഹീർ ജാഫറിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ജൂലൈ 20നാണ് നൂർ മുഖ്ദം എന്ന 27കാരിയെ ഇയാൾ അതിദാരുണമായി കൊലപ്പെടുത്തിയത്.

സിസിടിവി ഫൂട്ടേജിൽ കൊല്ലാനടുത്ത സഹീറിനെ കണ്ട് നൂർ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഇയാളുടെ അനുയായികൾ നൂറിനെ പിടിച്ചു വയ്ക്കുന്നതും കൊലപ്പെടുത്തുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടുന്നതിന് വേണ്ടി ഗേറ്റിന് അടുത്തു വരെ എത്തിയ നൂറിനെ സഹീറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ കയ്യിൽപിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മുറിയിലേക്ക് കയറ്റുന്നതും കാണാം.

അമേരിക്കൻ പൗരനായ 30കാരനായ സഹീർ എന്ന യുവാവ് പലവിധത്തിലും നൂറിനെ ഉപദ്രവിച്ചതായും ബലാത്സംഗം ചെയ്തതായും തെളിഞ്ഞു. ൂർത്ത മുനയുള്ള ആയുധമുപയോഗിച്ച് കൊലനടത്തുകയായിരുന്നെന്നും കോടതിയിൽ വ്യക്തമായി. ഇതേ തുടർന്നാണ് വധശിക്ഷ വിധിച്ചത്. ഇസ്ലാമാബാദ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലയ്ക്ക് കൂട്ടുനിന്ന ഇയാളുടെ സ്റ്റാഫിന് പത്ത് വർഷം വീതവും ജയിൽ ശിക്ഷ വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP