Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത നക്‌സലേറ്റ്; പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഇടുക്കിയിലെത്തി നിരപ്പേൽ തങ്കപ്പനായി; 40 വർഷത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് സഖാവ് ശ്രീധരൻ യാത്രയായി

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: വയനാട്ടിലെ പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (88) 40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ 'ഒളിവിൽ' കഴിഞ്ഞ ശേഷം യാത്രയായി. നക്‌സലേറ്റ് നേതാക്കളായിരുന്ന വർഗീസിനും അജിതയ്ക്കുമൊപ്പം പ്രവർത്തിച്ചിരുന്ന ശ്രീധരൻ ജയിൽ വാസം ഒഴിവാക്കുന്നതിനായി നാടുവിട്ട് ഇടുക്കിയിലെത്തിയ ശേഷം നിരപ്പേൽ തങ്കപ്പൻ എന്നു പേരുമാറ്റി സിപിഎം പ്രവർത്തനവും കൃഷിയുമായി ജീവിച്ചുവരികയായിരുന്നു.

പഴയ വിപ്ലവകാരിയെന്ന മേൽവിലാസം പൂർണ്ണമായി അഴിച്ചുവെച്ചെങ്കിലും തികഞ്ഞ കമ്മ്യൂണിസ്റ്റായാണ് ശ്രീധരൻ ജീവിച്ചു മരിച്ചത്. നിരപ്പേൽ തങ്കപ്പൻ എന്ന താൻ അള്ളുങ്കൽ ശ്രീധരനാണെന്ന വിവരം ഇടുക്കിയിൽ ഏറ്റവും വിശ്വസ്തരായ രണ്ടു പേരെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. മരണശേഷം മാത്രമേ ഇക്കാര്യം പുറത്തുവിടാവൂ എന്നും അദ്ദേഹം പറഞ്ഞേൽപിച്ചിരുന്നു. വ്യാഴാഴ്ച പാതിരാത്രി തങ്കപ്പൻ മരിച്ചതിനെത്തുടർന്നു വിശ്വസ്ത സഖാക്കൾ വിവരം അജിതയെ അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടു നിന്ന് അജിത അയച്ച സന്ദേശം തങ്കപ്പന്റെ സംസ്‌കാരത്തിനിടെ വായിച്ചപ്പോൾ മാത്രമാണു നാട്ടുകാർ വിവരമറിഞ്ഞത്. തങ്ങൾ 40 വർഷത്തോളമായി കണ്ടുവരുന്ന സൗമ്യനായ ആ സഖാവ്, സമരതീക്ഷ്ണമായ കനൽപാതകൾ കടന്നുവന്നൊരു വിപ്ലവകാരിയായിരുന്നുവെന്നറിഞ്ഞ നാട്ടുകാരും ഞെട്ടി.

വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിൽ വിശ്രമത്തിലിരിക്കെയാണു മരണം. സിപിഎം പാറത്തോട് ലോക്കൽ സെക്രട്ടറി ജിജി വർഗീസാണു മരണവിവരം അജിതയെ വിളിച്ചറിയിച്ചത്. ഇന്നലെ രാവിലെ മാവടിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കുന്നതിനിടെ, അജിതയുടെ വാട്‌സാപ് സന്ദേശം ജിജി വായിച്ചു. അജിതയുടെ ശബ്ദസന്ദേശം മൈക്കിലൂടെ നാട്ടുകാരെ കേൾപ്പിക്കുകയും ചെയ്തു. പുൽപള്ളി ആക്രമണത്തിൽ വിപ്ലവകാരികളോടൊപ്പം പങ്കെടുത്ത ധീരസഖാവായിരുന്നു അള്ളുങ്കൽ ശ്രീധരൻ എന്നു കുറിപ്പിൽ അജിത അനുസ്മരിച്ചു. സിപിഎം പതാക പുതപ്പിച്ച് അന്ത്യോപചാരം നൽകിയായിരുന്നു സംസ്‌കാരം. സുമതിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: അഭിലാഷ്, അനിത.

1968 നവംബർ 24ന് പുലർച്ചെ, വയനാട് പുൽപള്ളിയിലെ എംഎസ്‌പി ക്യാംപ് ആക്രമിച്ച നക്‌സൽ സംഘത്തിൽ അജിത, വർഗീസ്, ഫിലിപ് എം. പ്രസാദ് തുടങ്ങിയവർക്കൊപ്പം ശ്രീധരനും ഉണ്ടായിരുന്നു. പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച ശേഷം മറ്റൊരു കേസിലും ശിക്ഷ ലഭിച്ചു. അതിനെതിരായ അപ്പീൽ തള്ളിയതോടെ ഇടുക്കിയിലേക്കു കടക്കുകയായിരുന്നു. ആദ്യം തോട്ടങ്ങളിൽ കൂലിപ്പണിയെടുത്തു. പിന്നീട് സ്ഥലം വാങ്ങി ഏലക്കൃഷി നടത്തി ജീവിക്കുകയായിരുന്നു. അതിനിടെ വിവാഹവും കഴിച്ചു. ഏതാനും വർഷം മുൻപു വരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

അള്ളുങ്കൽ ശ്രീധരന്റെ മരണത്തിൽ അനുശോചനമറിയിച്ച് മുൻ നക്‌സൽ നേതാവ് അജിത അയച്ച സന്ദേശത്തിൽ നിന്ന്: ''1968 നവംബർ 24ന് പുലർച്ചെ വയനാട് പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന എംഎസ്‌പി ക്യാംപ് ആക്രമിച്ച ഒരു സംഘം കർഷക വിപ്ലവകാരികളോടൊപ്പം ധീരമായി പങ്കെടുത്ത സഖാവായിരുന്നു അള്ളുങ്കൽ ശ്രീധരൻ. വർഗീസ്, തേറ്റമല കൃഷ്ണൻകുട്ടി, ഫിലിപ് എം. പ്രസാദ്, സുകുമാരൻ തുടങ്ങിയ സഖാക്കളോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്റെ ജയിൽവാസം കഴിഞ്ഞ് പുറത്തുവന്ന ശേഷം അള്ളുങ്കൽ ശ്രീധരനെക്കുറിച്ച് ഞാനൊന്നും കേട്ടിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കെടുക്കുന്നു. ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ''

കേരളത്തിലെ ആദ്യത്തെ നക്‌സൽ മുന്നേറ്റങ്ങളിലൊന്നായിരുന്നു 1968 നവംബറിലെ വയനാട് പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണം. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും പുൽപള്ളി പൊലീസ് ക്യാംപിൽ നിന്നും ആയുധങ്ങൾ ശേഖരിച്ച് തിരുനെല്ലിയിൽ താവളമൊരുക്കി വയനാട് കീഴടക്കാനായിരുന്നു പദ്ധതി. ആക്രമണം തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. കാട്ടിൽ കുടുങ്ങിയ അജിതയും അള്ളുങ്കൽ ്രശീധരനുമടക്കമുള്ളവർ പിടിയിലായി. ആകെ 149 പേരായിരുന്നു പ്രതികൾ. അജിതയടക്കം പലരും ജയിൽ ശിക്ഷ അനുഭവിച്ചു. വർഗീസ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി പൊലീസിന്റെ വെടിയേറ്റു മരിച്ചു.

പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചാണ് അള്ളുങ്കൽ ശ്രീധരൻ പുറത്തുവന്നത്. പിന്നാലെ മറ്റൊരു കേസിൽക്കൂടി ശിക്ഷാവിധിയെത്തി. അതിനെതിരെ തലശ്ശേരി കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതോടെ ഒളിവിൽപോയ, ശ്രീധരനടക്കമുള്ള നക്‌സലൈറ്റുകൾക്കായി പൊലീസ് കേരളത്തിലുടനീളം തിരച്ചിൽ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP