Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്നത് ഗ്രൂപ്പു യോഗമല്ല; ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളെന്ന് വിശദീകരിച്ചു പാലോട് രവി; വിവാദമാക്കിയത് പുനഃസംഘടനക്ക് എതിരെ നിൽക്കുന്നവരെന്നും ആരോപണം; സുധാകരനും സതീശനും ഒരുമിച്ചു ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വിശദീകരണം

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടന്നത് ഗ്രൂപ്പു യോഗമല്ല; ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളെന്ന് വിശദീകരിച്ചു പാലോട് രവി; വിവാദമാക്കിയത് പുനഃസംഘടനക്ക് എതിരെ നിൽക്കുന്നവരെന്നും ആരോപണം; സുധാകരനും സതീശനും ഒരുമിച്ചു ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടന പ്രഖ്യാപിച്ചതോടെ ഗ്രൂപ്പു യോഗങ്ങൾ അങ്ങോളമിങ്ങോളം കൊഴുക്കുകയുണ്. ഇതിനിടെയാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ ഗ്രൂപ്പുയോഗം നടന്നത്. ഇവിടെ ഗ്രൂപ്പു യോഗം നടക്കുന്നുണ്ടോ എന്നറിയാൽ കെപിസിസി അധ്യക്ഷൻ തന്റെ അനുചരന്മാരെ സ്ഥലത്തേക്ക് അയച്ചുവെന്നുമാണ് വാർത്തകളും പുറത്തുവന്നത്. അതേസമയം ഇവിടെ നടന്നത് ഗ്രൂപ്പ് യോഗം അല്ലെന്നാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ളവർ വിശദീകരിക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എത്തിയത് ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണെന്ന വിശദീകരണമാണ് രവി അടക്കമുള്ളവർ നൽകുന്നത്. ഡിസിസി ഭാവാഹികൾക്കായി ഉൾപ്പെടുത്തിയ ലിസ്റ്റ് ചുരുക്കുന്നതിന് വേണ്ടിയാണ്. നേതാക്കളെല്ലാം ഒരുമിച്ചിരുന്നത്. പട്ടിക ചുരുക്കേണ്ട കാര്യത്തെ കുറിച്ച് കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. തിരുവനന്തപുരത്തെ നേതാക്കളുമായി ചർച്ച നടത്തേണ്ടി വന്നത് അതുകൊണ്ടാണെന്നുമാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ വിശദീകരിക്കുന്നത്.

വി ഡി സതീശനും കെ സുധാകരനും ഒരുമിച്ചു കൊണ്ടാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നുമാണ് നേതാക്കൾ പറയുന്നത്. മറിച്ചുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു. കന്റോൺമെന്റ് ഹൗസിൽ നേതാക്കൾ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ രാത്രി പത്തോടെയാണു കെ.സുധാകരൻ പരിശോധിക്കാൻ ആളെ വിട്ടത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻ മോഹൻ എന്നിവരായിരുന്നു സംഘത്തിൽ.

ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എം.വാഹിദ്, വി എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നത്. അതേസമയം ചേർന്നത് ഗ്രൂപ്പു യോഗമല്ലെന്ന് പ്രതിപക്ഷ നേതാവിനോട് അടുത്ത വൃത്തങ്ങളും വിശദീകരിക്കുന്നത്.

അതേസമയം കോൺഗ്രസിനുള്ളിൽ പുതിയ ഗ്രൂപ്പു സമവാക്യങ്ങൾ രൂപപ്പെടുന്നു എന്നുമുള്ള സൂചനകളുമുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം ഗ്രൂപ്പു യോഗങ്ങൾ നടക്കുന്നുണ്ട്. അതിൽ കെപിസിസി നേതൃത്വം കടത്ത അമർഷത്തിലുമാണ്. ഡിസിസി പുനഃസംഘടനാ ചർച്ചകളുടെ അന്തിമഘട്ടത്തിൽ നിൽക്കേ ഇത്തരത്തിൽ യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചന.മാണെന്നാണ് കെപിസിസി നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതർ എന്ന പ്രതിഛായയോടെ വന്നവർ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നുവെന്ന വികാരമാണുള്ളത്. ഇക്കാര്യം ഇന്നു തിരുവനന്തപുരത്തുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയിൽപെടുത്തും.

ആറുമാസംകൊണ്ടു പൂർത്തിയാക്കാൻ ഉദ്ദേശിച്ച പുനഃസംഘടന വല്ലാതെ വൈകുന്നതിന്റെ നിരാശ കെപിസിസി പ്രസിഡന്റിനുണ്ട്. ചില നേതാക്കൾ പുനഃസംഘടന വച്ചുനീട്ടാൻ ചരടുവലിക്കുന്നത് എഐസിസി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനു മുൻപ് ജില്ലകളിൽ പുതിയ നേതൃത്വം വരുന്നതു തടയാനാണെന്നും കരുതുന്നു. ഇപ്പോൾ ചേരുന്ന സമാന്തര യോഗങ്ങളെ ഇതിനുള്ള ആസൂത്രണമായിക്കൂടിയാണു കെപിസിസി നേതൃത്വം കാണുന്നത്. മുഴുവൻ ജില്ലകളുടെയും പട്ടിക കെപിസിസിയുടെ മുൻപിലുണ്ട്. ഇതു ചുരുക്കുന്നതിനും അന്തിമമാക്കുന്നതിനും പ്രധാന നേതാക്കളുടെ പങ്കാളിത്തം ലഭിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP