Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാ.തോമസ് കോട്ടൂർ അടക്കം രണ്ട് പ്രതികൾക്ക് പരോൾ അനുവദിച്ചതിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു; ഇതറിഞ്ഞ മുഖ്യമന്ത്രി പരോൾ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയച്ചു എന്നും കെ ടി ജലീൽ

ഫാ.തോമസ് കോട്ടൂർ അടക്കം രണ്ട് പ്രതികൾക്ക് പരോൾ അനുവദിച്ചതിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു;  ഇതറിഞ്ഞ മുഖ്യമന്ത്രി പരോൾ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയച്ചു എന്നും കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: ലോകായുക്തക്കെതിരെ വീണ്ടും കെ.ടി. ജലീൽ എംഎ‍ൽഎ രംഗത്തെത്തി. ഉറ്റ ബന്ധുവായ അഭയ കൊലക്കേസ് പ്രതി ഫാദർ കോട്ടൂരിന് പരോൾ അനുവദിച്ചതിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ കറുത്ത കൈകൾ പ്രവർത്തിച്ചുവെന്ന് ജലീൽ ആരോപിച്ചു.

ജോമോൻ പുത്തൻപുരക്കലിന്റെ 'അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീൽ' എന്ന ആത്മകഥയിൽ നിന്നുള്ള ഒരുഭാഗം പങ്കുവച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് പരോൾ റദ്ദാക്കി ജയിലിലേക്ക് അയച്ചതെന്നുമാണ് ഈ ഭാഗത്തിൽ പറയുന്നത്.

'ഏമാന്റെ മുന്നിൽ രണ്ടു വഴികളേ ഉള്ളൂ. ഒന്ന് അധികം നാറുന്നതിന് മുമ്പ് സ്വയം രാജിവെച്ച് പോവുക. അതല്ലെങ്കിൽ ചീഞ്ഞുനാറിപ്പുഴുത്ത് സ്വാഭാവിക വീഴ്ചക്ക് കാത്തിരിക്കുക. ഏതാണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കാം,' ജലീൽ എഴുതി.

അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കഴിഞ്ഞ ദിവസവും കെ.ടി. ജലീൽ പറഞ്ഞിരുന്നു. ഒന്നാംപ്രതിയും ബന്ധുവുമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസ് പ്രതികളെ നാർകോ അനാലിസിസ് നടത്തിയ വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളൂരുവിലെ സ്ഥാപനത്തിൽ പോയാണ് വീഡിയോ കണ്ടത്. ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കിൽ ജസ്റ്റിസ് രാജിവെക്കണമെന്നും ജലീൽ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തേയും സിറിയക് ജോസഫിനെതിരെ കെ.ടി. ജലീൽ വിമർശനമുന്നയിച്ചിരുന്നു. മൂന്നരവർഷം സുപ്രീംകോടതിയിൽ ഇരുന്നിട്ട് ആറ് കേസിൽ മാത്രം വിധി പറഞ്ഞയാൾ തനിക്കെതിരായ കേസിൽ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീൽ ആരോപിച്ചിരുന്നത്. എത്തേണ്ടത് മുൻകൂറായി എത്തിയതുകൊണ്ടാണ് ഇത്തരത്തിൽ വേഗത്തിൽ വിധി വന്നതെന്നും ജലീൽ പറയുന്നു.

കെ.ടി. ജലീൽ പങ്കുവെച്ച ജോമോൻ പുത്തൻപുരക്കലിന്റെ 'അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീൽ' എന്ന ആത്മകഥയിലെ ഭാഗം

'നാടിനെ നടുക്കിയ അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കോടതി ശിക്ഷിച്ച് അഞ്ചു മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുമ്പ് കൊറോണയുടെ മറവിൽ നൽകിയ 'പരോൾ നാടകം' ഞെട്ടിക്കുന്നത്.

സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേന 2021 മെയ് 9ന് നിയമ വിരുദ്ധമായാണ് അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത എന്ന പദവി ദുരുപയോഗം ചെയ്താണ് സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ തോമസ് കോട്ടൂർ എന്ന കൊലക്കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി ജയിൽ ഡി.ജി.പി ആയിരുന്ന ഋഷിരാജ് സിംഗിനു മേൽ സമ്മർദം ചെലുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പോലും അറിയാതെയാണ് ഫാദർ കോട്ടൂർ ഉൾപ്പടെയുള്ള രണ്ടു പ്രതികൾക്ക് പരോൾ അനുവദിപ്പിച്ചതെന്ന സത്യം അത്യന്തം ഗൗരവമേറിയതാണ്. ഇതറിഞ്ഞ മുഖ്യമന്ത്രി പരോൾ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയച്ചു'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP