Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇമ്രാൻ ഖാൻ ഒരൽപ്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്; അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും; പാക് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് ശശി തരൂർ; ഇമ്രാന്റെ നടപടിയിൽ യുഎസിനും അമർഷം

ഇമ്രാൻ ഖാൻ ഒരൽപ്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്; അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും; പാക് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് ശശി തരൂർ; ഇമ്രാന്റെ നടപടിയിൽ യുഎസിനും അമർഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ വേളയിൽ മോസ്‌കോയിൽ സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നടപടിക്കെതിരെ എതിർപ്പ് ശക്തമാക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ സന്ദർശനം വേണ്ടിയിരുന്നില്ലെന്നാണ് ലോക രാഷ്ട്രങ്ങൾ അഭിപ്രായപ്പെടുന്നത്. അമേരിക്ക അടക്കം പാക് പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. യുക്രൈനിലെ റഷ്യയുടെ നടപടികളോട് എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനത്തോട് അമേരിക്ക പ്രതികരിച്ചു.

അതേസമയം പാക്ക് പ്രധാനമന്ത്രിയെ വിമർശിച്ചു മുൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും കോൺഗ്രസ് നേതാവുമായി ശശി തരൂരും രംഗത്തുവന്നു. മുമ്പ് വാജ്‌പേയി പിന്തുടർന്ന കാര്യം സൂചിപ്പിച്ചു കൊണ്ടാണ് തരൂർ വിമർശനം ഉന്നയിച്ചത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകണമെന്നും തരൂർ വ്യക്തമാക്കി.

ഇതേക്കുറിച്ച് തരൂരിന്റെ വാക്കുകൾ ഇങ്ങനെ: 1979ൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദർശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദർശനം നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോൾ റഷ്യൻ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും.

റഷ്യയോട് സഹായം ചോദിക്കാൻ കൂടി വേണ്ടിയാണ് ഇമ്രാൻ ഖാൻ റഷ്യയിൽ എത്തിയത്. ഈ സമയത്തായിരുന്നു യുദ്ധ പ്രഖ്യാപനവും. അതുകൊണ്ട് തന്നെ റഷ്യൻ പ്രസിഡന്റുമായുള്ള ചർച്ചകൾ പോലും നടക്കുമോ എന്ന കാര്യത്തിൽ പോലും വ്യക്തമല്ല. വാതക പൈപ്പ് ലൈൻ, സാമ്പത്തിക സഹായം തുടങ്ങിയ വൻ പ്രതീക്ഷകളുമായാണ് ഇമ്രാൻ പരിവാര സമേതം ഇന്നലെ മോസ്‌കോയിൽ എത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സാധാരണ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ എത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് പുടിനോ അല്ലെങ്കിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരോ എത്തിയാവും സ്വീകരിക്കുക.

എന്നാൽ ഇമ്രാൻഖാൻ എത്തിയപ്പോൾ ഇതൊന്നുമുണ്ടായില്ല. ഗംഭീര സ്വീകരണം പ്രതീക്ഷിച്ചെത്തിയ ഇമ്രാനെയും കൂട്ടരെയും സ്വീകരിച്ചത് താരതമ്യേന ജൂനിയറായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗോർ മോർഗുലോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മാധ്യമങ്ങളും ഇതൊന്നും കണ്ടതായി നടിച്ചില്ല. കടക്കെണിയിൽ പെട്ട് നട്ടം തിരിയുന്ന രാജ്യത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്നതാണ് ഇമ്രാൻ ഖാന്റെ ലക്ഷ്യം.

യുക്രെയ്‌നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് അമേരിക്ക പാക്കിസ്ഥാനെ വിവരം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ബുധനാഴ്ച പറഞ്ഞു. 'റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഞങ്ങൾ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ നയതന്ത്രം തുടരാനുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് ഞങ്ങൾ അവർക്ക് വിശദീകരിച്ചു' -പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രൈസ് പറഞ്ഞു.

റഷ്യക്ക് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇമ്രാൻ മോസ്‌കോയിൽ എത്തിയത്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. റഷ്യക്കുള്ള പരോക്ഷ സഹായമായാണ് ഇമ്രാൻ ഖാന്റെ സന്ദർശനത്തെ ലോക രാജ്യങ്ങൾ കാണുന്നത്. അമേരിക്ക ഉൾപ്പടെ നേരത്തേയുള്ള പല സുഹൃത്തുക്കളും പാക്കിസ്ഥാനെ ഇപ്പോൾ അടുപ്പിക്കില്ല. ഇപ്പോൾ ആകെയുള്ള ആശ്രയം ചൈന മാത്രമാണ്. അടുത്തിടെ ചൈനയിലും ഇമ്രാൻ സന്ദർശനം നടത്തിയിരുന്നു. അന്നവിടെ ഗംഭീര സ്വീകരണമൊന്നും ലഭിച്ചില്ലെങ്കിലും വലിയ തോതിൽ നാണം കെടാതെ രക്ഷപ്പെട്ടിരുന്നു.റഷ്യയുമായി പാക്കിസ്ഥാൻ 14,931 കോടിയിലധികം രൂപയുടെ കരാറിൽ ഏർപ്പെട്ടേക്കും എന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

വീണ്ടും പാക് പ്രധാനമന്ത്രിയാവാൻ ഉടുപ്പും തച്ചിരിക്കുന്ന ഇമ്രാന് ഈ കരാറിൽ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. മോസ്‌കോയിൽ ഇമ്രാൻ കാലുകുത്തിയ ഉടനെ യുക്രൈനെതിരായ യുദ്ധവും തുടങ്ങി. ആകെ പ്രശ്ന കലുക്ഷിതമായ അന്തരീക്ഷത്തിൽ ഇമ്രാനും സംഘവുമായി ഒരു കൂടിക്കാഴ്ചയ്ക്കോ കരാർ ഒപ്പിടലിനോ ഇള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP