Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം? എതിരാളികളെ വിഷം കൊടുത്തു കൊല്ലുന്ന പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമി വരെ സജ്ജം; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരി; യുക്രെയിനിൽ റഷ്യ അണുബോംബ് വർഷിക്കുമോ?

താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം? എതിരാളികളെ വിഷം കൊടുത്തു കൊല്ലുന്ന പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമി വരെ സജ്ജം; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരി; യുക്രെയിനിൽ റഷ്യ അണുബോംബ് വർഷിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

1966 ജനുവരി 11ന് സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റിൽവെച്ച് മരിച്ച പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചപ്പോൾ ബന്ധുക്കൾ അതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ശാസ്ത്രിയുടെ മൃതദേഹം വിഷം തീണ്ടിയതുപോലെ നീല നിറമായിരുന്നു. ആരോഗ്യവാനായി റഷ്യക്ക് വിമാനം കയറുകയും ചരിത്രപ്രസിദ്ധമായ താഷ്‌ക്കൻന്റ് ഉച്ചകോടിയിൽ പങ്കെടുക്കകയും ചെയ്ത പ്രധാനമന്ത്രി പൊടുന്നനെ മരിച്ചതിന് പിന്നിൽ വിഷ പ്രയോഗമാണെന്ന ആരോപണം ദീർഘാകാലം നിലനിന്നിരുന്നു. എതിരാളികളെ നശിപ്പിക്കാൻ എന്തും ചെയ്യുന്ന റഷ്യ. ഇത് തന്നെയാണ് പുട്ടിന്റേയും രീതി. അതു തന്നെയാണ് യുക്രെയിനും വിനയാകുന്നത്.

റഷ്യയുടെ വിഷ ചരിത്രമാണ് യുക്രെയിനേയും ഭയപ്പെടുത്തുന്നത്. സ്റ്റാലിന്റെ കാലം തൊട്ട് തുടങ്ങിയ കോടികൾ ചെലവിട്ടുകൊണ്ടുള്ള ടോക്‌സിക്കോളജി പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്. എതിരാളികൾക്കുനേരെ പ്ലൂട്ടോണിയം വിഷം കൊടുത്തുകൊല്ലിക്കാൻ കഴിയുന്ന റഷ്യൻ ചാര സുന്ദരിമാർ നിരവധിയാണ്. പുടിന്റെ ഒരു കാമുകിയെപ്പോലും കെജിബി ഈ രീതയിൽ കൊന്നിട്ടുണ്ട്. കമ്യുണിസം അസ്തമിച്ചിട്ടും പുടിൻ എന്ന പുതിയ എകാധിപതിയുടെ കഴിൽ ഒരു ഭീകര രാഷ്ട്രമാകുയാണ് റഷ്യയിപ്പോൾ. അതുകൊണ്ട് തന്നെ യുക്രെയിനെ ആണവായുധം ഉപയോഗിച്ച് റഷ്യ ആക്രമിക്കുമോ എന്ന് പോലും സംശയിക്കുന്നവരുണ്ട്. എതിരാളികളെ എന്തും ചെയ്യുന്നതാണ് പുട്ടിന്റെ രീതി.

വന്നുവന്ന് പുടിനെ വിമർശിക്കുന്നവർ എല്ലാം വെടിയേറ്റും കെട്ടിടത്തിൽനിന്ന് വീണും, വിഷമേറ്റും കൊല്ലപ്പെടുന്ന അവസ്ഥയാണ് റഷ്യയിൽ. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വിമർശകരിൽ ഭൂരിഭാഗം പേരും കെട്ടിടത്തിൽനിന്ന് വീണാണ് മരിക്കാറുള്ളത്. റഷ്യയിലെ കോവിഡിന്റെ യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയ മൂന്നുഡോക്ടർമാരാണ് എറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ സ്റ്റാലിനേക്കാൾ ഭീകരനാണ്, ഇരുപതിനായിരം കോടിയോളം ആസ്തിയുള്ള റഷ്യയുടെ പുതിയ ഏകാധിപതിയെന്നും വിമർശനം ശക്തമാണ്. ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം റഷ്യയിലുള്ള പുടിന്റെ ശത്രുക്കളെ തേടിയെത്തി. ഈ മനസ്സ് മൂന്നാം ലോക മഹായുദ്ധത്തിന് വഴി വയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ചായയിലെ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അവസ്ഥ ലോകം ഞെട്ടലോടെയാണ് കേട്ടത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പ്രധാന എതിരാളിയായിരുന്നു 44കാരനായ അലക്സി നവൽനി. സൈബീരിയിൻ പട്ടണമായ ടോംസ്‌കിൽനിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്ളൈറ്റിൽ വച്ചാണ് ഇദ്ദേഹത്തിന് വിഷബാധയുണ്ടായത്. മുമ്പും സമാനമായ ഒരു സംഭവം അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സമയത്തും ഇദ്ദേഹത്തിന് വിഷബാധ ഏറ്റിരുന്നു.

വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്സി നവൽനി. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലായി. പറയുന്നയർന്ന വിമാനം അലക്സി നവൽനി അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്‌സി ജീവൻ നിലനിർത്തുന്നത്. വിമാനത്തിൽ വെച്ച് അലക്‌സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികർ പറയുന്നു. വിഷം ഉള്ളിൽ ചെന്നതാണ് അലക്സിയെ വീഴ്‌ത്തിയത് എന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാൽ എങ്ങനെ എവിടെവച്ച് വിഷം ഉള്ളിലെത്തി എന്നതാണ് സംശയം ഉയരുന്നത്. എന്തോ ഭാഗ്യം കൊണ്ടു നവൽനി രക്ഷപ്പെട്ടു.

കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമി വരെ

മറ്റ് എല്ലാ ദുഷ്പ്രവർത്തികളുമെന്നപോലെ സ്റ്റാലിന്റെ കാലത്തേക്കാണ് റഷ്യയുടെ വിഷപ്രയോഗങ്ങളും നീളുന്നത്. സ്്റ്റാലിന്റെ കെജിബിയും രഹസ്യപ്പൊലീസും വിഷം കുത്തിവെക്കുന്നതിൽ ഒട്ടുമോശക്കാർ ആയിരുന്നില്ല. മുൻകാല കെജിബി ഉദ്യോഗസ്ഥനായ വ്‌ളാദിമിർ പുടിന് ഇക്കാര്യം നന്നായി അറിയാം. കടൽപാമ്പുകളുടെയും ഈലുകളുടെയും മാരക വിഷംതൊട്ട് വാതകങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ സ്റ്റാലിന്റെ രഹസ്യപ്പൊലീസ് അറിയുമായിരുന്നു. അതുകൊണ്ടുതന്നെ റഷ്യയിൽ എത് സമയത്തും മരണം പതിയിരിക്കുന്നുവെന്ന തോന്നൽ അവിടം സന്ദർശിക്കുന്ന വിദേശരാജ്യ പ്രതിനിധികൾക്കപോലും ഉണ്ടായിരുന്നു. ഹിറ്റ്‌ലറെപ്പോലെ ഗ്യാസ് ചേംബറുകൾ വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും സ്റ്റാലിനും മാരകമായ വിഷക്കൂട്ടുകൾ സ്റ്റോക്ക് ചെയ്തിരുന്നു.

ഹൈഡ്രജൻ സൈയനേഡ് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനവും തന്റെ സംഘങ്ങൾക്ക് നൽകയിരുന്നു. കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നീ വാതകങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിരവധി പാർട്ടി വിമതരെ സ്റ്റാലിൻ വധശിക്ഷ് വിധേയമാക്കിയിട്ടുണ്ട്. ആരച്ചാർ ഗസ്സ് ചേമ്പറിനകത്ത് പ്രതിയിരിക്കേണ്ട കസേരയ്ക്കടിയിലായി ഒരു പാത്രത്തിൽ കുറച്ച് പൊട്ടാസ്യം സയനൈഡ് ഗുളികകൾ വയ്ക്കും. പ്രതിയെ ചേമ്പറിൽ കൊണ്ടുവന്ന് കസേരയിൽ ബന്ധിക്കും. ചേമ്പർ വായു കടക്കാത്ത രീതിയിൽ അടച്ച ശേഷം കുറച്ച് സൾഫ്യൂരിക് ആസിഡ് സയനൈഡ് ഗുളികകളിരിക്കുന്ന പാത്രത്തിനടിയിലുള്ള ടാങ്കിലേയ്ക്ക് ഒഴിക്കും. ഇതിനെത്തുടർന്ന് ഒരു സ്വിച്ചോ ലിവറോ ഉപയോഗിച്ച് സയനൈഡ് ഗുളികകളെ സൾഫ്യൂരിക് ആസിഡിലേയ്ക്ക് വീഴ്‌ത്തും. ആസിഡും സയനൈഡും തമ്മിലുണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജൻ സയനൈഡ് ഗസ്സ് ഉണ്ടാകും. ഇത് ശ്വസിക്കുന്ന പ്രതി നിമിഷങ്ങൾക്കുള്ളിൽ മരിക്കും.

വിഷശാസ്ത്രത്തിൽ കോടികൾ ചെലവിട്ടാണ് റഷ്യയിൽ ഗവേഷണങ്ങൾ നടന്നിരുന്നത്. സൂചിയുടെ ഒരു ചെറിയ കുത്തുതൊട്ട് ഉറക്കത്തിൽവരെ മരണം എത്തുന്ന വിവിധ രീതികൾ. അതിലെ ഒരു ലളിതരീതിയാണ് ചായ വിഷം എന്നാണ് കരുതുന്നത്. പുടിൻ സംഘം മുമ്പും പരീക്ഷിച്ച് വിജയിച്ച ഒന്നാണ് പ്ലൂട്ടോണിയം വിഷം. വന്നുവന്ന് ലോകത്തിന് മൊത്തത്തിൽ വിഷം നൽകാൻ കഴിയുന്ന സാധങ്ങൾവരെ പുട്ടിന്റെ രഹസ്യ ലാബുകളിൽ ഉണ്ട്. അതാണ് റേഡിയോ ആക്റ്റീവ് സുനാമി. ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധമാണ് കഴിഞ്ഞ വർഷം റഷ്യ പരീക്ഷിച്ചത്. ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി ടോർപിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തർവാഹിനികളിൽ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും. വേണമെങ്കിൽ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് 'സൂനാമി'യിലൂടെ തച്ചുതകർക്കാനും ഇതിനാകും.ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോർപിഡോ വാഹിനിക്കു നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ദ്ധർ വിശേഷിപ്പിച്ചത് 'ഭ്രാന്തൻ' ആയുധമെന്നാണ്.

ഇതുപോലുള്ള പതിനായിരക്കണക്കിന് മാരക വിഷങ്ങളാണ് പുടിന്റെ കൈയിൽ ഉള്ളത്. മലപ്പുറം കത്തി, അമ്പുംവില്ലും, അൾട്രാമോഡേൺ മെഷീൻ ഗൺ എന്നൊക്കെ നമ്മുടെ 'പവനാഴി' പറയുന്നതുപോലെ ഏത് ഉപയോഗിക്കണം എന്ന കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്. നൂറുകളണക്കിന് ചാര സുന്ദരികളും ഇപ്പോഴും റഷ്യക്കുണ്ട്. ഈ അർഥത്തിൽ നോക്കുമ്പോൾ സ്റ്റാലിനേക്കാൾ ഭീകരനാണ് പുടിൻ എന്ന വിമർശനവും ഉയരുന്നുണ്ട്. യുദ്ധക്കൊതിയനും അണ്വായുധ പ്രേമിയും കൂടിയാണ് ഇയാൾ. ലോക സമാധനത്തിന് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി എന്നാണ് അരുന്ധതീറോയ് ഒരു തവണ പുടിനെകുറിച്ച് പറഞ്ഞത്. അതാണ് യുക്രെയിനിലും സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP