Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം ക്ലാസ് യോഗ്യത; പിഎസ്‌സിയുടെ പൊതു പ്രാഥമിക പരീക്ഷ മെയ്‌, ജൂൺ മാസങ്ങളിൽ

പത്താം ക്ലാസ് യോഗ്യത; പിഎസ്‌സിയുടെ പൊതു പ്രാഥമിക പരീക്ഷ മെയ്‌, ജൂൺ മാസങ്ങളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യത ആവശ്യമുള്ള ിഎസ്‌സിയുടെ പൊതു പ്രാഥമിക പരീക്ഷ മെയ്‌, ജൂൺ മാസങ്ങളിൽ നടക്കും. 76 കാറ്റഗറികളിലേക്കാണ് പരീക്ഷ. നാലു ഘട്ടങ്ങളായുള്ള പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങൾ ഉണ്ടാകും. 157 തസ്തികകളിലേക്ക് 60 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്.

വിശദാംശവും സിലബസും പിഎസ്‌സി വെബ്‌സൈറ്റിൽ. പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകാനുള്ള സമയം മാർച്ച് 11 വരെയാണ്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്നു പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരസിക്കും.

സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം, കന്നഡ, തമിഴ് എന്നിവയിൽ ഏതെന്നു രേഖപ്പെടുത്തണം. തിരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യക്കടലാസ് ലഭ്യമാകുകയുള്ളൂ. പിന്നീട് ലഭിക്കുന്ന പരാതി സ്വീകരിക്കില്ല. സ്ഥിരീകരണം നൽകുന്നതിനു മുൻപ് വിലാസത്തിൽ മാറ്റം വരുത്തിയാൽ ജില്ലയിലെ ലഭ്യത നോക്കി പരീക്ഷാകേന്ദ്രം അനുവദിക്കും.

അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോൺസ്റ്റബിൾ, ബവ്‌കോയിൽ എൽഡി ക്ലാർക്ക്, ജയിൽ വകുപ്പിൽ അസി.പ്രിസൺ ഓഫിസർ, ഫീമെയിൽ പ്രിസൺ ഓഫിസർ, വിവിധ കമ്പനി/ബോർഡ്/കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കേരള കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.

സമാന യോഗ്യതയുള്ള തസ്തികകൾക്ക് പൊതു പ്രാഥമിക പരീക്ഷയും അതിൽ അർഹത നേടുന്നവർക്ക് അന്തിമ പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 4 ഘട്ടങ്ങളിലായി 192 തസ്തികകളിലേക്ക് ആദ്യ പത്താം തല പ്രാഥമിക പരീക്ഷ നടത്തി. 18 ലക്ഷത്തോളം അപേക്ഷകരാണ് ഉണ്ടായിരുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിൽ അന്തിമ പരീക്ഷകളും നടന്നു. ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലാർക്ക് എന്നിവയുടെ സാധ്യതാ പട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും. പ്രമാണ പരിശോധന പൂർത്തിയാക്കി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്നു മറ്റു തസ്തികകളുടെ പട്ടികകളും പ്രസിദ്ധീകരിക്കും.

ആദ്യ പ്രാഥമിക പരീക്ഷ കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് വീണ്ടും പത്താം തല പ്രാഥമിക പരീക്ഷ നടത്തുന്നത്. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുൻപ് അടുത്ത പട്ടിക പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന വിധത്തിൽ തിരഞ്ഞെടുപ്പു നടപടി വേഗത്തിലാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP