Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായാൽ നിതീഷ് കളം മാറും; ബിഹാർ മുഖ്യമന്ത്രിയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ കെ സി ആർ; തേജ്വസിയുടെ പിന്തുണയോടെ നടത്തുന്ന നീക്കങ്ങൾ ചുക്കാൻ പിടിക്കുന്നത് പ്രശാന്ത് കിഷോർ; മാർച്ച് 10 നിർണ്ണായകമാകും

യുപിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായാൽ നിതീഷ് കളം മാറും; ബിഹാർ മുഖ്യമന്ത്രിയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ കെ സി ആർ; തേജ്വസിയുടെ പിന്തുണയോടെ നടത്തുന്ന നീക്കങ്ങൾ ചുക്കാൻ പിടിക്കുന്നത് പ്രശാന്ത് കിഷോർ; മാർച്ച് 10 നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിജെപിക്ക് പണി കൊടുക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാനും നിർണ്ണായ നീക്കവുമായി പ്രതിപക്ഷ നീക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ അണിയറ നീക്കം.

ചന്ദ്രശേഖര റാവുവിന്റെ സന്ദേശവുമായാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം നിതീഷുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. രാഷ്ട്രപതി സ്ഥാനം ബിജെപി മറ്റാർക്കും വിട്ടു കൊടുക്കില്ലെന്ന് ഉറപ്പാണ്. എൻഡിഎയിൽ വിള്ളലുണ്ടാക്കി രാഷ്ട്രപതിയായി നിതീഷിനെ എത്തിക്കാനാണ് നീക്കം. എല്ലാ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളും നിതീഷിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥിത്വ വാർത്തകൾ നിതീഷ് കുമാർ നിഷേധിച്ചു. തന്റെ മനസിൽ അങ്ങനെയൊരു ചിന്ത ഉണ്ടായിട്ടില്ലെന്നും അത്തരം ചർച്ചകളെ കുറിച്ചു അറിവൊന്നുമില്ലെന്നും നിതീഷ് പ്രതികരിച്ചു. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ഈ ചർച്ച സജീവമാണ്. ബിഹാറിലെ എൻഡിഎയെ പൊളിക്കാൻ വേണ്ടി കൂടിയാണ് ഈ നീക്കം. നിതീഷിനെ എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തു കൊണ്ടു വന്ന് പ്രാദേശിക കൂട്ടായ്മയുടെ ഭാഗമാക്കാനാണ് നീക്കം.

ബിഹാറിൽ ജാതി സെൻസസ്, പ്രത്യേക സംസ്ഥാന പദവി വിഷയങ്ങളിൽ ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന നിതീഷ് കുമാറിനെ അടർത്തി മാറ്റാനുള്ള ചന്ദ്രശേഖര റാവുവിന്റെ പദ്ധതിക്ക് ആർജെഡിയുടെ പിന്തുണയുമുണ്ടെന്നാണു സൂചനകൾ. ആർജെഡി നേതാവ് തേജസ്വി യാദവ് അടുത്തിടെ ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ചതു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട പ്രതിപക്ഷ തന്ത്രങ്ങൾ ചർച്ച ചെയ്യാനായിരുന്നു. ലാലു പ്രസാദ് യാദവ് വീണ്ടും ശിക്ഷിക്കപ്പെട്ടു. ഇതോടെ തേജസ്വി പാർട്ടിയിൽ കരുത്തനാണ്.

ജൂലൈയിൽ നടക്കേണ്ട രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയുടെ സാധ്യത വിലയിരുത്തുന്നതിനു മുൻപു നിതീഷ് കുമാറിനെ എൻഡിഎയിൽ നിന്ന് അടർത്തി എടുക്കും. ആർ ജെഡി പിന്തുണയോടെ അപ്പോഴും നിതീഷിന് ബിഹാർ മുഖ്യമന്ത്രിയാകാൻ കഴിയും. പിന്നീട് തേജസ്വയ്ക്ക് വഴിമാറുന്ന തരത്തിലെ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ബീഹാറിൽ തിരിച്ചടി നൽകി ബിജെപിയെ തളർത്താനാണ് നീക്കം.

മാർച്ച് 10നു അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബലാബല ചിത്രം കൂടുതൽ വ്യക്തമാകും. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപിക്കാൻ കഴിയുമെന്ന നിലയുണ്ടായാൽ മാത്രമാകും ചന്ദ്രശേഖര റാവുവിനു തുടർനീക്കങ്ങൾ നടത്താൻ സാധിക്കുക. തിരഞ്ഞെടുപ്പിൽ ബിജെപി ദുർബ്ബലമായാൽ നിതീഷ് മറുകണ്ടം ചാടുമെന്നാണ് സൂചന. യുപിയിൽ ബിജെപി തോറ്റാൽ പ്രതിപക്ഷം ഒന്നടങ്കം മോദി വിരുദ്ധ മുന്നണിയിലേക്ക് മാറാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP