Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരുവു കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടി ജനം; യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം കന്നുകാലികളെ എത്തിച്ച് കർഷകർ

തെരുവു കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടി ജനം; യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം കന്നുകാലികളെ എത്തിച്ച് കർഷകർ

സ്വന്തം ലേഖകൻ

ലക്‌നൗ: ഉത്തർപ്രദേശിൽ ുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം കന്നുകാലികളെ എത്തിച്ച് കർഷകരുടെ പ്രതിഷേധം. തെരുവു കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയ ജനം യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപമുള്ള തുറന്ന പ്രദേശത്തേക്ക് നൂറുകണത്തിനു തെരുവു കന്നുകാലികളെ എത്തിക്കുക ആയിരുന്നു.

കർഷക നേതാവു രമൺദീപ് സിങ് മാൻ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ, തുറന്ന പ്രദേശത്ത് നൂറുകണക്കിനു കന്നുകാലികൾ അലഞ്ഞുനടക്കുന്നതു കാണാം. 'ബാരാബാങ്കിലെ യോഗി ആദിത്യനാഥിന്റെ പരിപാടി നടക്കുന്നതിനു മുൻപ്, കൃഷിനിലങ്ങളിൽനിന്നു കർഷകർ നൂറുകണക്കിനു കന്നുകാലികളെ പ്രചാരണ വേദിക്കു സമീപം എത്തിച്ചു. തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ടു പൊറുതി മുട്ടയിരിക്കുകയാണ് ജനം ഇവിടെ. 5 വർഷത്തെ ഭരണത്തിനിടെ ഈ പ്രശ്‌നത്തിനു പരിഹാരം കണാൻ ബിജെപി സർക്കാരിനു കഴിഞ്ഞില്ല. അതുകൊണ്ടാണ് കർഷകർ ഇത്തരത്തിലൊരു പ്രതിഷേധത്തിനു മുതിർന്നത്' അദ്ദേഹം ട്വീറ്റ് ചെയ്തു.

തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പ്രദേശത്തു സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങൾ തുറന്നുകാട്ടാനായിരുന്നു ഇതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഉടൻ പ്രതികരണത്തിനു മുതിർന്നില്ലെങ്കിലും യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ തെരുവു കന്നുകാലികളുടെ പ്രശ്‌നത്തിനു പരിഹാരം കാണുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകുന്നതിന്റെ വിഡിയോ ക്ലിപ് യോഗി ആദിത്യനാഥ് പിന്നീടു ട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP